ആശയമുണ്ടോ? സ്റ്റാർട്ടപ്പാക്കി മാറ്റാൻ KSUMന്റെ ‘Idea Box’; പുതിയ പോർട്ടൽ പുറത്തിറക്കി

സ്റ്റാർട്ടപ്പ് മിഷന്റെ യൂണിഫൈഡ് സ്റ്റാർട്ടപ്പ് പോർട്ടൽ, ഡാഷ്‌ബോർഡ്, ഹൈക്കോൺ ഇനോവേഷൻ ചലഞ്ച് എന്നിവയും പുറത്തിറക്കി
 Startup
Image courtesy: Canva
Published on: 

കേരളത്തിലെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും നൂതനാശയങ്ങൾ പാഴായിപ്പോകാതെ സ്വീകരിക്കാനും അവ രേഖപ്പെടുത്തി സംരംഭങ്ങളാക്കി മാറ്റാനും ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷന് (KSUM) കീഴില്‍ 'ഐഡിയാബോക്സ്' (Idea Box) വെബ്പോർട്ടൽ പുറത്തിറക്കി. തൃശൂർ സഹൃദയ എൻജിനീയറിംഗ് കോളേജിൽ നടന്ന ഐഇഡിസി (IEDC) ഉച്ചകോടിയിൽ വ്യവസായ-ഐടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് പുതിയ പോർട്ടൽ ഉദ്ഘാടനം ചെയ്തത്. ലോകോത്തര ആശയങ്ങൾ ക്യാമ്പസുകളിലാണ് രൂപപ്പെടാറുള്ളതെന്നും അവ പുറത്തുകൊണ്ടുവരാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ പിന്തുണയുണ്ടാകുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

യുവാക്കൾക്കും പുതിയ സ്റ്റാർട്ടപ്പുകൾക്കും വ്യക്തമായ മാർഗനിർദ്ദേശം നൽകുന്ന പോർട്ടലിലൂടെ (https://ideabox.startupmission.in/) സ്വന്തം ആശയങ്ങൾ പങ്കുവെക്കാനും അവയുടെ പ്രവർത്തന പുരോഗതി വിലയിരുത്താനും സാധിക്കും. സാങ്കേതിക പരിജ്ഞാനം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനും അവയെ വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

ഇതിനുപുറമെ, സ്റ്റാർട്ടപ്പ് മിഷന്റെ യൂണിഫൈഡ് സ്റ്റാർട്ടപ്പ് പോർട്ടൽ, ഡാഷ്‌ബോർഡ്, ഹൈക്കോൺ ഇനോവേഷൻ ചലഞ്ച് എന്നിവയും ചടങ്ങിൽ പുറത്തിറക്കി.

കെ.എസ്.യു.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഐഇഡിസി ഉച്ചകോടിയില്‍ ഐടി-വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു
കെ.എസ്.യു.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഐഇഡിസി ഉച്ചകോടിയില്‍ ഐടി-വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

ഐടി സെക്രട്ടറി സീറാം സാംബശിവറാവു, ചാലക്കുടി എംഎല്‍എ ടി ജെ സനീഷ് കുമാര്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി പ്രിന്‍സിപ്പല്‍ രാംകുമാര്‍ എസ്, കേരള ഇഡിസി ഉച്ചകോടി സംയോജകന്‍ ജിബിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ 14 ജില്ലകളിലെ 14 ക്ലസ്റ്ററുകളിലായി പ്രവർത്തിക്കുന്ന 601 ഐഇഡിസികൾ, 1,000-ലധികം നോഡൽ ഓഫീസർമാർ, 4,000-ലധികം സ്റ്റുഡന്റ് ലീഡുകൾ, 250-ലധികം സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലകളിൽ നിന്നുള്ള എഴുപതിലധികം വിദഗ്ധര്‍, 5,000-ലധികം പുതിയ ആശയങ്ങള്‍ തുടങ്ങിയവയുടെ ഒത്തു ചേരലാണ് ഉച്ചകോടിയില്‍ നടന്നത്. സംഗമത്തിൽ അയ്യായിരത്തിലധികം യുവ പ്രതിഭകളും വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com