

കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ കര്‍ഷകരുമായി ബന്ധിപ്പിച്ച് പിന്തുണയേകാന്‍ നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ്). സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച നൂതന അഗ്രിടെക് ഉല്‍പ്പന്നങ്ങളുടെ വെര്‍ച്വല്‍ പ്രദര്‍ശനമായ ബിഗ് ഡെമോ ഡേയുടെ ഏഴാം പതിപ്പിലാണ് നബാര്‍ഡ് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച നടന്നത്.
നബാര്‍ഡ് ഡിജിഎം ഡോ. കെ. സുബ്രമണ്യനും മലബാര്‍ റീജ്യണല്‍ മേധാവി മുഹമ്മദ് റിയാസുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കാര്‍ഷികമേഖല നേരിടുന്ന ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക പരിഹാരങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും നബാര്‍ഡിലൂടെ ലഭ്യമാക്കാനാകുന്ന വിവിധ പദ്ധതികളെക്കുറിച്ചും ധനസഹായങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
ഫ്യൂസ്ലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ബഡ്‌മോര്‍ അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്വാര്‍ഡ് ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഓര്‍ഗാആയൂര്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അല്‍കോഡെക്‌സ് ടെക്‌നോളജീസ്, സെന്റ് ജൂഡ്‌സ് ഹെല്‍ബല്‍ പ്രൈവറ്റ് ലിമിറ്റഡ്, കോര്‍ബല്‍, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍, കണക്ട് വണ്‍, നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ എന്നീ അഗ്രി സ്റ്റാര്‍ട്ടപ്പുകളാണ് ബിഗ് ഡെമോ ഡേ പ്രദര്‍ശനത്തിന്റെ ഭാഗമായത്. 380 ലധികം പേര്‍ വെര്‍ച്വല്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
ആശയാവതരണങ്ങള്‍ക്കു പുറമെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ അവസരങ്ങളും സാധ്യതകളും തേടി 'ഓസ്‌ട്രേലിയന്‍ - പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ വിപണി പ്രാപ്യമാക്കല്‍ ' എന്ന വിഷയത്തില്‍ വെബിനാറും സംഘടിപ്പിച്ചു. കാര്‍ഷിക സര്‍വ്വകലാശാല, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസ്, കൃഷി വകുപ്പ്, സ്വകാര്യ - പൊതുമേഖലകളിലെ കാര്‍ഷിക അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളും ബിഗ് ഡെമോ ഡേയില്‍ പങ്കെടുത്തു.
ഫിന്‍ടെക് മേഖലയെ കേന്ദ്രീകരിച്ചുള്ള ബിഗ് ഡെമോ ഡേയുടെ എട്ടാം പതിപ്പ് ഒക്ടോബറില്‍ നടക്കും.
Read DhanamOnline in English
Subscribe to Dhanam Magazine