

നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്തുക എന്നത് ഒരു ശ്രമകരമായ കാര്യമാണ്. പലപ്പോഴും അതിന് സാധിക്കാറില്ല എന്നതാണ് സത്യം. പൊതുവിടങ്ങളിലെ ടോയ്‌ലെറ്റുകൾ അധികവും വൃത്തിഹീനമാണ്.
ഇതിനെന്താണൊരു പ്രതിവിധി എന്ന് ചിന്തിച്ചിടത്തുനിന്നാണ് 'സാൻഫി' എന്ന ഉൽപ്പന്നത്തിന്റെ പിറവി. ഡൽഹി ഐഐടിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ഈ പുത്തൻ ആശയത്തിന് പിന്നിൽ.
ടോയ്‌ലെറ്റ് സീറ്റ് ഉപയോഗിക്കാതെ തന്നെ നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് 'സാന്‍ഫി'.
വൃത്തിഹീനമായ ടോയ്‌ലെറ്റുകൾ ഉപയോഗിച്ചാലുണ്ടാകാവുന്ന യൂറിനറി ഇൻഫെക്ഷൻ ഒഴിവാക്കാം എന്നതാണ് ഇതിന്റെ ഒരു മെച്ചം. ആര്‍ത്തവ സമയത്തും, ഗര്‍ഭിണികള്‍ക്കും സന്ധിവേദനയുള്ളവക്കും സാന്‍ഫി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
ഈ ഉൽപ്പന്നം ബയോ-ഡീഗ്രേഡബിൾ ആണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു ലക്ഷം 'സാന്‍ഫി' സൗജന്യമായി എത്തിക്കുകയാണ് വിദ്യാർത്ഥികൾ.
സാന്‍ഫി ഇതിനകം നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine