പുതുവര്‍ഷത്തില്‍ സംരംഭം തുടങ്ങാന്‍ പ്ലാനുണ്ടോ? സബ്‌സിഡിയോടെ ലോണ്‍ കിട്ടും

കെസ്‌റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ് പദ്ധതികള്‍ വഴി വ്യവസായം തുടങ്ങാം
Photo :Canva
Photo :Canva
Published on

പുതിയ വര്‍ഷത്തില്‍ ചെറു വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന ബാങ്ക് വായ്പാ പദ്ധതി. യുവ സംരംഭകര്‍ക്കായി നടപ്പാക്കുന്ന കെസ്‌റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നീ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കെസ്‌റു പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. വായ്‌പാ തുകയുടെ 20 ശതമാനം സബ്‌സിഡി ലഭിക്കും. 21 നും 50 നും ഇടയില്‍ പ്രായമുള്ള, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംയുക്ത സംരംഭങ്ങളും അനുവദിക്കും.

ജോബ് ക്ലബ്ബില്‍ വായ്പ 10 ലക്ഷം

മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് പദ്ധതി പ്രകാരം 10 ലക്ഷം രൂപയുടെ പ്രോജക്ടുകള്‍ക്ക് ബാങ്ക് വായ്പ അനുവദിക്കും. 25 ശതമാനം (പരമാവധി രണ്ട് ലക്ഷം) സബ്‌സിഡി ലഭിക്കും. 21 നും 45 നും ഇടയില്‍ പ്രായമുള്ള, രണ്ടില്‍ കുറയാത്ത അംഗങ്ങളുള്ള കൂട്ടായ്മക്കാണ് അവസരം. പുതു സംരംഭകര്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം നല്‍കും. നൂതന ആശയങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ ബന്ധപ്പെടണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com