ഹാര്‍ഡ് വെയര്‍ മുന്നേറ്റമുറപ്പാക്കുന്ന സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍

ഹാര്‍ഡ് വെയര്‍ മുന്നേറ്റമുറപ്പാക്കുന്ന സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍
Published on

രാജ്യത്തെ ഹാര്‍ഡ് വെയര്‍ രംഗത്ത് വമ്പന്‍ കുതിച്ചു

ചാട്ടവുമായി ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍

പ്രവര്‍ത്തനമാരംഭിക്കും. മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്

ടെക്‌നോളജിയുമായി(എംഐടി) സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

(കെഎസ്യുഎം)ആരംഭിക്കുന്ന സൂപ്പര്‍ ഫാബ് ലാബ് അമേരിക്കയ്ക്ക് പുറത്ത്

ആദ്യത്തേതാണ്.

ജനുവരി 25 ശനിയാഴ്ച രാവിലെ 11

മണിക്ക്  കെഎസ്യുഎം പാലക്കാട് ഗവ പോളിടെക്‌നിക്കില്‍ സംഘടിപ്പിക്കുന്ന

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ചോണ്‍ ചെയ്ത് സൂപ്പര്‍ ഫാബ്

ലാബിന്റെ ഉദ്ഘാടനം നടത്തും. ഇതോടൊപ്പം പാലക്കാട് മിനി ഫാബ് ലാബിന്റെയും

പാലക്കാട് ഇന്‍കുബേഷന്‍ സെന്റര്‍ ഫോര്‍ സ്റ്റാര്‍ട്ടപ്‌സി(പിക്‌സ്)

-ന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ 10,000 ചതുരശ്ര അടി സ്ഥലത്താണ് സൂപ്പര്‍ ഫാബ് ലാബ് യാഥാര്‍ത്ഥ്യമാകുന്നത്. തിരുവനന്തപുരത്തും കളമശ്ശേരിയിലും നിലവില്‍ രണ്ട് ഇലക്ട്രോണിക്‌സ് ഫാബ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴ് കോടിയില്‍പരം രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണ് സൂപ്പര്‍ ഫാബ് ലാബില്‍ സജ്ജമാകുന്നത്. ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ്, ബയോ ടെക് ഇന്‍കുബേറ്ററായ ബയോ നെസ്റ്റ് എന്നിവയ്‌ക്കൊപ്പം സൂപ്പര്‍ ഫാബ് ലാബ് കൂടി വരുന്നതോടെ ഇന്റഗ്രേറ്റ്ഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് രാജ്യത്തെ തന്നെ ഏറ്റവും സുപ്രധാനമായ സംരംഭക സൗഹൃദ കേന്ദ്രമായി മാറും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 മിനി ഫാബ് ലാബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

യന്ത്രങ്ങള്‍

നിര്‍മ്മിക്കുന്ന യന്ത്രമെന്നാണ് ഫാബ് ലാബുകളെ വിശേഷിപ്പിക്കുന്നതെന്ന് 

കേരള സ്റ്റാര്ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ ആശയങ്ങള്‍ക്കനുസരിച്ചുള്ള വിപണി മാതൃകകള്‍

തയാറാക്കാന്‍  സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തില്‍ നിന്നുള്ള

സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളായ മാലിന്യനിര്‍മ്മാര്‍ജ്ജന റോബോട്ട്

ബാന്‍ഡികൂട്ട്, രാജ്യത്തെ ആദ്യ ജലാന്തര്‍ ഡ്രോണ്‍ ഐറോവ് ട്യൂണ എന്നിവയുടെ

മാതൃകകള്‍ നിലവിലെ ഫാബ് ലാബുകളിലാണ് നിര്‍മിച്ചത്. 

അങ്ങേയറ്റത്തെ സൂക്ഷ്മതയുള്ള ത്രിഡി സ്‌കാനിംഗിനും പ്രിന്റിംഗിനുമുള്ള സൗകര്യമാണ് സൂപ്പര് ഫാബ് ലാബിനെ വേറിട്ട് നിറുത്തുന്നത്. വ്യത്യസ്ത തരത്തിലുള്ള അനേകം ത്രിഡി പ്രിന്ററുകളുണ്ടെന്നതിനാല്‍ ഉത്പന്നത്തിന്റെ ഓരോ ഭാഗവും വിവിധ തരത്തില്‍ ഒരുമിച്ച് പ്രിന്റ് ചെയ്ത് നിര്‍മ്മിക്കാന്‍ സാധിക്കും. മെറ്റല്‍ മെഷിനിംഗ് രംഗത്തെ മള്‍ട്ടി ആക്‌സിസ് മാനുവല്‍ ആന്‍ഡ് സിഎന്‍ജി മില്ലിംഗ്, ടേണിംഗ്, കട്ടിംഗ് തുടങ്ങിയവ സൂപ്പര്‍ ഫാബ് ലാബില്‍ സാധ്യമാകും.

പ്ലാസ്റ്റിക്, ഫാബ്രിക് എന്നിവ കട്ട് ചെയ്യുന്നതിനുള്ള ഹൈ സ്പീഡ് മെഷീനുകളും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള സൗകര്യവും അവയുടെ ടെസ്റ്റിംഗ് ഉപകരണങ്ങളും ഇവിടെയുണ്ടാകും. തടിയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഫര്‍ണിച്ചര്‍ പ്രൊട്ടോടൈപ്പിംഗിനുമുള്ള മെഷീനുകളും സൂപ്പര്‍ ഫാബ് ലാബില്‍ ലഭ്യമാണ്. കേരളത്തിലെ ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളുടെയും ഹാര്‍ഡ് വെയര്‍ കമ്പനികളുടെയും മികച്ച വളര്‍ച്ചയ്ക്ക് വഴിയൊരുക്കും സൂപ്പര്‍ ഫാബ് ലാബ് പദ്ധതിയെന്ന് ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com