
പെപ്‌സിക്കോയെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയതിനുശേഷം കമ്പനിയുടെ ഉരുക്കുവനിത ഇന്ദ്രാ നൂയി അധികാരത്തില്‍ നിന്ന് പടിയിറങ്ങുന്നു. ചൊവ്വാഴ്ച സിഇഒ സ്ഥാനത്തുനിന്നും വിരമിച്ച നൂയി 2019 വരെ ചെയര്‍മാന്‍ ആയി തുടരും.
നൂയി 24 വര്‍ഷമാണ് പെപ്‌സിക്കോയില്‍ സേവനമനുഷ്ഠിച്ചത്. ഇതില്‍ 12 വര്‍ഷം സി.ഇ.ഒ ആയിരുന്നു.
പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക ഫലം കമ്പനിക്ക് സമ്മാനിച്ചാണ് നൂയി പടിയിറങ്ങുന്നത്. റമോൺ ലഗ്വാർട്ടയായിരിക്കും പുതിയ സി.ഇ.ഒ.
ഗ്ലോബല്‍ കമ്പനികളിലൊന്നായ പെപ്‌സിയുടെ തലപ്പത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്ത്രീ. അന്യരാജ്യത്ത് നിന്നുള്ള ഒരാള്‍ പെപ്‌സിയുടെ സിഇഒ ആകുന്നതും ആദ്യമായിട്ടായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine