ബിസിനസ് വളര്‍ത്തുന്നുണ്ടോ നിങ്ങളുടെ ഓഫീസ്? ബ്രാന്‍ഡിന്റെ ആത്മാവറിഞ്ഞ് സ്പേസ് ഡിസൈന്‍ ചെയ്യാം

നിങ്ങളുടെ കോര്‍പറേറ്റ് ഓഫീസ്, അല്ലെങ്കില്‍ റീറ്റെയ്ല്‍ സ്‌പേസ് അതിന്റെ ഡിസൈന്‍ കരുത്തില്‍ ബിസിനസിനെ വളര്‍ത്തുന്നുണ്ടോ?
Smitha Naik, Founder and Principal Designer, SNSofDESIGN in the forefront and the project done by her, BeMerii Cafe designed and executed for Camerry Icecream in the background
Ms. Smitha Naik, Founder and Principal Designer, SNSofDESIGN
Published on

നിങ്ങളുടെ ഓഫീസ് സമുച്ചയത്തിന്റെ ഡിസൈന്‍ ഒരു ബിസിനസ് ക്യാപിറ്റലാണോ? ലളിതമായി ചോദിച്ചാല്‍ അത് നിങ്ങളുടെ ബിസിനസിനെ വളര്‍ത്തുന്നുണ്ടോ? എപ്പോഴെങ്കിലും ഈ ചോദ്യം നിങ്ങള്‍ സ്വയം ചോദിച്ചിട്ടില്ലെങ്കില്‍ ഇപ്പോഴാകാം. സാധാരണമായൊരു ഓഫീസ്/കൊമേഴ്‌സ്യല്‍ ഇന്റീരിയര്‍ കാഴ്ചക്ക് നന്നാകും. അവിടെ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ വലിയൊരു വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് അത് മതിയാകാതെ വരും.

കാരണം, ഒരു ബിസിനസ് സ്‌പേസ് ആര്‍ക്കിടെക്ചറിന്റെ, ബ്രാന്‍ഡ് ഐഡന്റിറ്റിയുടെ, ബിസിനസ് സ്ട്രാറ്റജിയുടെ സമന്വയമാണ്. ഓരോ ബ്രാന്‍ഡിന്റെയും ഓരോ ബിസിനസിന്റെയും ആത്മാവ് തൊട്ടറിഞ്ഞ് ഗ്രോത്ത് എന്‍ജിനാകാന്‍ കരുത്തുള്ള സ്‌പേസ് ഡിസൈനിങ് ഒരു കലയാണ്. ആ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ് കൊച്ചി ആസ്ഥാനമായുള്ള എസന്‍സ് ഓഫ് ഡിസൈന്‍ (SNSofDESIGN).

Interior and exterior views of House of Vandy, a sustainable clothing store in Fort Kochi. The interiors designed by SNSofDESIGN
House of Vandy, Fort Kochi

Made for one

ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് 17 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള സ്മിത നായിക്ക് നേതൃത്വം നല്‍കുന്ന എസന്‍സ് ഓഫ് ഡിസൈനിന്റെ ഡിസൈന്‍ ഫിലോസഫി തന്നെ വ്യത്യസ്തമാണ്. 'Made for one' ഓരോ പ്രോജക്റ്റിനെയും ആഴത്തില്‍ അറിഞ്ഞ ശേഷം അതിനുവേണ്ടി മാത്രമായുള്ള ഡിസൈനിങ്ങാണ് ഇവര്‍ നടത്തുന്നത്.

ഒരു ഓഫീസ് സ്‌പേസിനെ, അല്ലെങ്കില്‍ കോര്‍പറേറ്റ് സാരഥിയുടെ ഓഫീസ് സമുച്ചയത്തെ സുന്ദരമാക്കുക എന്നതല്ല എസന്‍സ് ഓഫ് ഡിസൈനിന്റെ പ്രാഥമിക ദൗത്യം. മറിച്ച് ആ സ്‌പേസ് പ്രതിനിധാനം ചെയ്യുന്ന ബിസിനസിനെ അര്‍ത്ഥവത്തായി അടയാളപ്പെടുത്തുകയാണ്. ഒരു ഓഫീസിന്റെ, അല്ലെങ്കില്‍ റീറ്റെയ്ല്‍ ഷോപ്പിന്റെ അകത്തളവും രൂപകല്‍പ്പനയും മുമ്പെന്നത്തേക്കാള്‍ ബിസിനസ് വളര്‍ച്ചയെ സ്വാധീനിക്കുന്ന കാലമാണിപ്പോള്‍. അതുകൊണ്ടാണ് ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകള്‍, എക്‌സ്പീരിയന്‍സ് സെന്ററുകള്‍, ബ്രാന്‍ഡിന്റെ വ്യക്തിത്വം വിളിച്ചോതുന്ന കോര്‍പറേറ്റ് ഓഫീസുകള്‍, ബ്രാഞ്ച് ഓഫീസുകള്‍ എന്നിവയെല്ലാം കൂടുതലായി ഇക്കാലത്ത് ശ്രദ്ധേയമാകുന്നത്.

The interior and exterior views of BeMerii Cafe in Perumbavoor done by SNSofDESIGN
BeMerri, Perumbavoor

ബ്രാന്‍ഡിന്റെ വ്യക്തിത്വം അതേ തലത്തില്‍ പ്രതിഫലിപ്പിക്കുന്ന ഇന്റീരിയര്‍ ഡിസൈന്‍ ഒരുക്കുന്നതിലൂടെ മാത്രമെ കസ്റ്റമേഴ്‌സിന് വേറിട്ടൊരു അനുഭവം നല്‍കാനാകൂ. അതാണ് എസന്‍സ് ഓഫ് ഡിസൈന്‍ ഇതിനകം ചെയ്ത ഒട്ടനേകം പ്രോജക്റ്റിലൂടെ നല്‍കുന്നതും. ബാങ്കിങ്&ഫിനാന്‍സ് രംഗത്ത് ധനലക്ഷ്മി ബാങ്ക്, കെഎല്‍എം ആക്‌സിവ, കോര്‍പറേറ്റ് രംഗത്ത് എവിടി ഗ്രൂപ്പ്, കൊയര്‍ഫ്‌ളെക്‌സ്, പൈതൃകം നിലനിര്‍ത്തിക്കൊണ്ടുള്ള മള്‍ട്ടി ബ്രാന്‍ഡ്-റീറ്റെയ്ല്‍ സ്‌പേസ് ഒരുക്കിയ ഫോര്‍ട്ട് കൊച്ചിയിലെ ഹൗസ് ഓഫ് വാന്‍ഡി (House of Vandy), ലക്ഷ്വറി റീറ്റെയ്ല്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡായ സംഗീത ജൂവല്‍റി സ്റ്റോര്‍, പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡിനായി കണ്ടംപററി ഹോസ്പിറ്റാലിറ്റി സ്‌പേസായ Be Merii Cafe, മൈക്രോ സ്‌പേസ് കഫേയായ MOIC... തുടങ്ങിയവയെല്ലാം സ്മിത നായിക്കിന്റെ വേറിട്ട രൂപകല്‍പ്പനകളാണ്.

കൊമേഴ്‌സ്യല്‍&ഫ്‌ളാഗ്ഷിപ്പ് റീറ്റെയ്ല്‍ ഡിസൈന്‍, കോര്‍പറേറ്റ് ഓഫീസ് ഡിസൈനിങ് എന്നിവയെല്ലാം ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന സ്മിതയുടെ പോര്‍ട്ട്‌ഫോളിയോയില്‍ മൈക്രോ എക്‌സ്പീരിയന്‍സ് സ്റ്റോര്‍ മുതല്‍ വെയര്‍ഹൗസ് പ്രോജക്റ്റുകള്‍, കൊമേഴ്‌സ്യല്‍ പദ്ധതികള്‍ എന്നിവയെല്ലാം തന്നെ ഇതിനകം ഇടം നേടിയിട്ടുണ്ട്. 600 ചതുരശ്രയടി മുതല്‍ 20,000 ചതുരശ്രയടി വരെയുള്ളവ സ്‌പേസ് വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ഓരോ പ്രോജക്റ്റും വര്‍ക്ക് ചെയ്ത് തുടങ്ങുന്നത് തന്നെ ആ സ്‌പേസിന് പിന്നിലെ ബിസിനസ് ഒബ്ജക്റ്റീവ് തിരിച്ചറിഞ്ഞുകൊണ്ടാണ്. എന്ത് ആവശ്യത്തിനാണ് ആ സ്‌പേസ്, ബ്രാന്‍ഡിന്റെ പൈതൃകം, കസ്റ്റമര്‍ പ്രൊഫൈല്‍, ലീഡര്‍ഷിപ്പ് വിഷന്‍ എന്നിവയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് മൊത്തത്തിലുള്ള സ്‌പേസിന്റെ പ്ലാനിങ്ങും ലൈറ്റിങ്ങും. പല തലങ്ങളായി ആ സ്‌പേസിനെ ബിസിനസ് വളര്‍ച്ചയെ സഹായിക്കുന്ന ഒരു ക്യാപിറ്റലായി രൂപാന്തരപ്പെടുത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.
സ്മിത നായിക്, ഫൗണ്ടര്‍ & പ്രിന്‍സിപ്പല്‍ ഡിസൈനര്‍, എസന്‍സ് ഓഫ് ഡിസൈന്‍

ഇവര്‍ ബിസിനസ് സ്‌പേസില്‍ മാത്രം ഒതുങ്ങുന്നില്ല. പതിറ്റാണ്ടുകളുടെ പൈതൃകം പേറുന്ന വീടുകളുടെ പ്രൗഢി അതേപടി നിലനിര്‍ത്തിയുള്ള പുനര്‍രൂപകല്‍പന മുതല്‍ ഹൈ എന്‍ഡ് പ്രൈവറ്റ് ഹോമുകളുടെ ഡിസൈനിങ് വരെ എസന്‍സ് ഓഫ് ഡിസൈന്‍ ഉത്തരവാദിത്തത്തോടെ ചെയ്തിട്ടുണ്ട്. ബിസിനസ് സ്‌പേസ്; അത് ഓഫീസാകട്ടെ, റീറ്റെയ്ല്‍ ഷോപ്പാകട്ടെ, ഹോസ്പിറ്റാലിറ്റി രംഗത്തുള്ളതാകട്ടെ... ബിസിനസിന്റെ വളര്‍ച്ചക്കായി ഹാര്‍ഡ്വര്‍ക്ക് ചെയ്യുന്നുണ്ടോ? ഇല്ലെങ്കില്‍ സ്‌പേസിനെ ഒരു 'കഠിനാധ്വാനി'യാക്കാം; എസന്‍സ് ഓഫ് ഡിസൈന്‍ ചെയ്യുന്നത് അതാണ്.

ആശയം മുതല്‍ സാക്ഷാത്കാരം വരെ

ഒരു കോര്‍പറേറ്റ്, അല്ലെങ്കില്‍ കൊമേഴ്‌സ്യല്‍ ക്ലയ്ന്റിനെ സംബന്ധിച്ചിടത്തോളം ഡിസൈന്‍ മികവ് പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനമാണ് സമയബന്ധിതമായ സാക്ഷാത്കാരവും. ഇവിടെയാണ് എസന്‍സ് ഓഫ് ഡിസൈന്‍ വേറിട്ടുനില്‍ക്കുന്നതും. കൊച്ചി ആസ്ഥാനമായുള്ള ഡിസൈന്‍ സ്ഥാപനമായതുകൊണ്ടും ഈ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ളതുകൊണ്ടും സപ്ലയര്‍മാര്‍, വൈദഗ്ധ്യമുള്ള കലാകാരന്മാര്‍ തുടങ്ങി ഇന്റീരിയര്‍ ഡിസൈന്‍ രംഗത്തെ എല്ലാ തലവുമായി സുദൃഢമായ നെറ്റ്വര്‍ക്കുണ്ട്.

ഓരോ പ്രോജക്റ്റും അല്‍പം പോലും കാലതാമസം വരാതെ, ചെലവുകള്‍ നിയന്ത്രണാതീതമാകാതെ എസന്‍സ് ഓഫ് ഡിസൈന്‍ സാക്ഷാത്കരിച്ച് നല്‍കുന്നു. പ്രാദേശിക അടിസ്ഥാനത്തിലുള്ള സപ്ലൈ ചെയിനിനെയാണ് എസന്‍സ് ഓഫ് ഡിസൈന്‍ കൂടുതലായും ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ പ്രോജക്റ്റിനും എക്‌സ്‌ക്ലൂസീവായ ഫാബ്രിക്കേഷനുകള്‍ ലഭ്യമാക്കാനും സാധിക്കുന്നു. ഒരു ഓള്‍ വിമന്‍ എക്‌സിക്യൂട്ടിവ് & ഡിസൈന്‍ ടീമാണ് കൂടെയുള്ളതെന്ന സവിശേഷതയും സ്ഥാപനത്തിനുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് +91 99954 12611

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com