വനിതാ സംരംഭകര്‍ക്ക് മാത്രമായി ഗ്ലോബല്‍ പിച്ച് പ്രോഗ്രാം 2021 സംഘടിപ്പിച്ച് ടൈ

ജൂലൈ 15 2021 പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
വനിതാ സംരംഭകര്‍ക്ക് മാത്രമായി ഗ്ലോബല്‍ പിച്ച് പ്രോഗ്രാം 2021 സംഘടിപ്പിച്ച് ടൈ
Published on

വനിതാ സംരംഭകര്‍ക്കായി മാത്രമുള്ള 'ഗ്ലോബല്‍ പിച്ച് മത്സരം' സംഘടിപ്പിക്കുന്നതായി ടൈ കേരള. ടൈ വുമണ്‍ പ്രോഗ്രാം 2021 ന്റെ ഭാഗമായാണ് Global Pitch Competition exclusively for Women Entrepreneurs നടത്തുന്നത്. ടൈയുടെ വനിതാ ഘടകം (http://women.tie.org/) ലോകമെമ്പാടുമുള്ള വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും സംരംഭകത്വ ആശയങ്ങള്‍ക്ക് കരുത്തു പകരുന്നതിനും അംഗീകരിക്കുന്നതിനും രൂപീകൃതമായിട്ടുള്ളതാണ്.

ഈ ഗ്ലോബല്‍ പിച്ച് പ്രോഗ്രാം വനിതാ സംരംഭകര്‍ക്ക് മെന്ററിംഗ്, നോളജ് സെഷനുകള്‍, മികച്ച നിക്ഷേപകരെ കണ്ടെത്തല്‍ എന്നിവ ലഭ്യമാക്കുന്നതോടൊപ്പം ഇക്വിറ്റി ഫ്രീ ഫണ്ടിംഗായി 100,000 ഡോളര്‍ നേടാനുള്ള മികച്ച അവസരവും വാഗ്ദാനം ചെയ്യുന്നു.

ജൂലൈ 15, 2021 വരെ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com