സംരംഭകത്വത്തില്‍ വനിതകളുടെ കരുത്ത് വിളിച്ചോതി വിമന്‍ ഇന്‍ ബിസിനസ് കോണ്‍ഫറന്‍സിന് തുടക്കമായി

ടൈ കേരളയുടെ ആഭിമുഖ്യത്തില്‍ കൊച്ചി പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ് ഹോട്ടലില്‍ നടക്കുന്ന വിമന്‍ ഇന്‍ ബിസിനസ് കോണ്‍ഫറന്‍സിന് തുടക്കമായി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വിജയിച്ച വ്യക്തിത്വങ്ങള്‍ പങ്കാളികളാകുന്ന ചടങ്ങില്‍ മുന്‍ ടെലികോം സെക്രട്ടറി അരുണസുന്ദരരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ വനിതാ സംരംഭകത്വത്തില്‍ ഏറ്റവും മുന്നില്‍ തന്നെയാണ് കേരളത്തിന്‍റെ സ്ഥാനമെന്ന് അരുണ സുന്ദരരാജന്‍ പറഞ്ഞു.

കേരളത്തില്‍ ആണ് തന്‍റെ കരിയര്‍ തുടങ്ങുന്നതെന്നും കേരളം പോലെ ഒരു സംസ്ഥാനം സംരംഭകത്വത്തിന് ഏറ്റവും മികച്ച ഇടം തന്നെയാണ് വനിതകള്‍ക്കൊരുക്കുന്നതെന്നും ലിംഗസമത്വത്തില്‍ ഡെല്‍ഹി പോലുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണെന്നും അരുണ സുന്ദരരാജന്‍ ഐഎഎസ് വ്യക്തമാക്കി.

ഇസാഫ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോര്‍ജ് തോമസ് സ്ത്രീ സംരംഭകത്വത്തെക്കുറിച്ചും ഒരു സ്ത്രീ എങ്ങനെയാണ് സംരംഭകത്വം പോലെ തന്നെ വെല്ലുവിളികള്‍ നിറഞ്ഞ കുടുംബ ജീവിതത്തെ മികച്ചതായി മുന്നോട്ട് കൊണ്ട് പോകുന്നതെന്നും പറഞ്ഞു.

വിമന്‍ ഇന്‍ ബിസിനസ് പ്രോഗ്രാം ചെയര്‍, വി സ്റ്റാര്‍ മാനേജിംഗ് ഡയറക്റ്റര്‍ ഷീല കൊച്ചസേപ്പ്, ടൈ കേരള പ്രസിഡന്‍റ് എംഎസ്എ കുമാര്‍, ധനം പബ്ലിക്കേഷന്‍സ് ഡയറക്റ്ററും എക്സിക്യൂട്ടീവ് എഡിറ്ററുമായ മരിയ എബ്രഹാം എന്നിവര്‍ സംസാരിച്ചു.

സംരംഭകത്വത്തില്‍ വനിതകളുടെ സ്ഥാനം ഏറെ മുന്നിലാണെന്ന് വിളിച്ചു പറയുന്ന നിരവധി വിജയകഥകള്‍ നമുക്ക് ചുറ്റുമുണ്ട്. തങ്ങളുടെ മേഖലകളില്‍ വിജയചരിത്രങ്ങള്‍ കുറിച്ച നിരവധി സ്ത്രീസരംഭകരും മികച്ച ലീഡര്‍ഷിപ്പിലൂടെ തങ്ങളുടെ പ്രസ്ഥാനത്തെ നയിക്കുന്ന വനിതാ പ്രതിഭകളും തങ്ങളുടെ അനുഭവകഥകളിലൂടെ പങ്കുവയ്ക്കുകയാണ് അവര്‍ പോരാടി തെളിഞ്ഞ സംരംഭക പാഠങ്ങള്‍.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it