നിങ്ങളുടെ ബിസിനസില്‍ എഐ ഉപയോഗിച്ച് എങ്ങനെ ലാഭം വര്‍ധിപ്പിക്കാം; ധനം എഐ വര്‍ക്ക്ഷോപ്പ് നാളെ

വ്യാപാരം, ധനകാര്യം, മാനവവിഭവശേഷി (HR), മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് തുടങ്ങി വിവിധ ബിസിനസ് മേഖലകളില്‍ എഐ സാങ്കേതികവിദ്യ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചാണ് പരിശീലനം നല്‍കുന്നത്.
നിങ്ങളുടെ ബിസിനസില്‍ എഐ ഉപയോഗിച്ച് എങ്ങനെ ലാഭം വര്‍ധിപ്പിക്കാം; ധനം എഐ വര്‍ക്ക്ഷോപ്പ് നാളെ
Published on

സംരംഭകര്‍ക്കും ബിസിനസ് പ്രൊഫഷണലുകള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പ്രായോഗികമായി ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് ധനം ബിസിനസ് മീഡിയയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന എഐ വര്‍ക്ക്ഷോപ്പ് നാളെ (ജൂലൈ 28, ചൊവ്വ) കൊച്ചിയില്‍. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരിശീലന പരിപാടി.

കടവന്ത്രയിലെ ഒലിവ് ഡൗണ്‍ടൗണ്‍ ഹോട്ടലാണ് വേദി. വ്യാപാരം, ധനകാര്യം, മാനവവിഭവശേഷി (HR), മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് തുടങ്ങി വിവിധ ബിസിനസ് മേഖലകളില്‍ എഐ സാങ്കേതികവിദ്യ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചാണ് പരിശീലനം നല്‍കുന്നത്. ആര്‍ട്ട് ഓഫ് കണ്‍സള്‍ട്ടിംഗ് പാര്‍ട്ണര്‍ സുബിന്‍ കബീര്‍ ടി, ഹാബിറ്റ് തിയറി ഡയറക്ടര്‍ അരുണ്‍ എസ്. ബാബു എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കും.

ബിസിനസ് ആവശ്യങ്ങള്‍ക്കായി എഐയെ പ്രായോഗികമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന വര്‍ക്ക്ഷോപ്പില്‍ തിയറിയില്‍ മാത്രം ഒതുങ്ങാതെ യഥാര്‍ഥ ബിസിനസ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രാക്ടിക്കല്‍ സെഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഐ ടൂളുകള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ ഉള്‍പ്പെടുത്താം, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാം, ചെലവ് കുറയ്ക്കാം, പുതിയ വരുമാന സാധ്യതകള്‍ കണ്ടെത്താം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും അവതരിപ്പിക്കുക.

നാളത്തെ വര്‍ക്ക്ഷോപ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. അടുത്ത മാസം മറ്റൊരു എഐ വര്‍ക്ക്ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്. ഇതിലേക്ക് മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും സന്ദര്‍ശിക്കുക: https://shorturl.at/qiwJh

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9072570065, +91 9072570055

Dhanam Business Media is conducting a one-day AI workshop in Kochi to help entrepreneurs and business professionals apply AI effectively in business operations

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com