സെബി ചെയര്‍മാന്‍ മുതല്‍ ബാങ്കിംഗ് മേധാവികള്‍ വരെ; ധനം ബിഎഫ്എസ്ഐ സമിറ്റിന് കൊച്ചി ഒരുങ്ങുന്നു

നവംബര്‍ 25ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നടക്കുന്ന സംഗമത്തില്‍ ബാങ്കിംഗ്, ധനകാര്യം, ഓഹരി വിപണി, നിക്ഷേപം, ഇന്‍ഷുറന്‍സ് മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും
സെബി ചെയര്‍മാന്‍ മുതല്‍ ബാങ്കിംഗ് മേധാവികള്‍ വരെ; ധനം ബിഎഫ്എസ്ഐ സമിറ്റിന് കൊച്ചി ഒരുങ്ങുന്നു
Published on: 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ധനകാര്യ, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലാ സംഗമമായ ധനം ബിഎഫ്എസ്‌ഐ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026ന് കൊച്ചി ഒരുങ്ങുന്നു. ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന സമിറ്റ് നവംബര്‍ 25നാണ്. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നടക്കുന്ന സംഗമത്തില്‍ ബാങ്കിംഗ്, ധനകാര്യം, ഓഹരി വിപണി, നിക്ഷേപം, ഇന്‍ഷുറന്‍സ് മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

500ലധികം പ്രതിനിധികളും 30ഓളം വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന പരിപാടിയില്‍ ധനകാര്യ മേഖലയിലെ പുതിയ പ്രവണതകള്‍, സാങ്കേതിക മാറ്റങ്ങള്‍, നിക്ഷേപ സാധ്യതകള്‍ തുടങ്ങിയവ ചര്‍ച്ചയാകും. സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ ഉദ്ഘാടന ചടങ്ങിലും ബാങ്ക് ഓഫ് ഇന്ത്യ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എം.ആര്‍. കുമാര്‍ അവാര്‍ഡ് നിശയിലും മുഖ്യാതിഥികളാകും.

ധനകാര്യ രംഗത്തെ പ്രമുഖര്‍ ഒരു വേദിയില്‍

എഡല്‍വെയ്‌സ് മ്യൂച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ രാധിക ഗുപ്ത, മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും എംഡിയുമായ വി.പി. നന്ദകുമാര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മഹേഷ് മുരളീധര്‍ പൈ, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോള്‍ തോമസ്, ധനലക്ഷ്മി ബാങ്ക് എംഡിയും സിഇഒയുമായ കെ.കെ. അജിത് കുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ആര്‍. രവി മോഹന്‍, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറും വൈസ് ചെയര്‍പേഴ്‌സണുമായ ഡോ. സുമിത നന്ദന്‍, മുത്തൂറ്റ് ഫിനാന്‍സ് സിഇഒ കെ.ആര്‍. ബിജിമോന്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ്, സുപ്ര പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ മനോജ് രവി എന്നിവരും സംഗമത്തിന്റെ ഭാഗമാകും.

ഫെഡറല്‍ ബാങ്ക് സിടിഒ ജോണ്‍സണ്‍ കെ. ജോസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഐഒ സോണി എ., ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഐഒയുമായ ജയകൃഷ്ണന്‍ ശശിധരന്‍, ഇക്വിറസ് ചീഫ് ഗ്രോത്ത് ഓഫീസര്‍ സന്ദീപ് വാലുഞ്ച് എന്നിവരും വിവിധ സെഷനുകളില്‍ പങ്കെടുക്കും.

ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ട്ടണ്‍ ഇന്ത്യ, മണിപ്പാല്‍സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഇന്‍ഡെല്‍ മണി, ബിസിനസ് നെക്സ്റ്റ്, കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും സമിറ്റിലെത്തും.

മികവിന് അംഗീകാരമായി അവാര്‍ഡുകള്‍

സമിറ്റിനോടനുബന്ധിച്ച് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ ധനം ബിഎഫ്എസ്‌ഐ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കും. ബാങ്ക് ഓഫ് ഇന്ത്യ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും എല്‍ഐസി മുന്‍ ചെയര്‍മാനുമായ എം.ആര്‍. കുമാറാണ് അവാര്‍ഡ് നിശയിലെ മുഖ്യാതിഥി.

ബാങ്കിംഗ്, ധനകാര്യം, നിക്ഷേപ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട സ്വതന്ത്ര ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിക്കും.

  • കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: അനൂപ് ഏബ്രഹാം - 90725 70065

ഇ-മെയില്‍: anoop@dhanam.in

Read DhanamOnline in English

Subscribe to Dhanam Magazine

```html ```