കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സമ്മിറ്റിന് കൊച്ചി ഒരുങ്ങുന്നു. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധനം ഡി-ഡെ 2024 കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 29ന് നടക്കും. വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ നീളുന്ന മെഗാ ബിസിനസ് സംഗമത്തില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ ബിസിനസ് സാരഥികളും പ്രൊഫഷണലുകളും പ്രവാസി സംരംഭകരും സംബന്ധിക്കും. ബിസിനസ് മേഖലയില്‍ മികവിന്റെ മുദ്ര ചാര്‍ത്തിയവരെ ആദരിക്കാനും സംരംഭക ലോകത്തിന് പുതിയ ഉള്‍ക്കാഴ്ച പകരാനും ലക്ഷ്യമിട്ടുള്ള ധനം ഡി-ഡെയുടെ പതിനാറാമത് എഡിഷനാണ് ജൂണ്‍ 29ന് നടക്കുന്നത്.
അറിയാം, നേതൃപാഠങ്ങള്‍
ആഗോളതലത്തിലെ ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളും സാമ്പത്തിക രംഗത്തെ തളര്‍ച്ചയുമെല്ലാം ബിസിനസ് ലോകത്ത് അസ്ഥിരതകള്‍ സൃഷ്ടിക്കുമ്പോള്‍ ഇവയെ എല്ലാം തരണംചെയ്ത് മുന്നേറാനുള്ള പ്രായോഗിക പാഠങ്ങളാണ് ധനം ഡി-ഡെ ചര്‍ച്ച ചെയ്യുന്നത്. ടാറ്റ സ്റ്റീല്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ടി.വി. നരേന്ദ്രനാണ് മുഖ്യാതിഥിയായി സംബന്ധിക്കുന്നത്. അസ്ഥിര സാഹചര്യങ്ങളിലെ നേതൃപാഠങ്ങളെ കുറിച്ചാവും അദ്ദേഹം സംസാരിക്കുക.
കൂടാതെ സമകാലിക ബിസിനസ് സാഹചര്യങ്ങളെ സ്പര്‍ശിക്കുന്ന പാനല്‍ ചര്‍ച്ചകളും ഉണ്ടാവും.
ടി.വി. നരേന്ദ്രന്റെ നേതൃപാഠങ്ങള്‍ നേരില്‍ കേള്‍ക്കാം!
ടാറ്റാ സ്റ്റീലിനെ ടേണ്‍ എറൗണ്ട് ചെയ്ത കോര്‍പ്പറേറ്റ് സാരഥിയാണ് ടി.വി. നരേന്ദ്രന്‍. രാജ്യാന്തര തലത്തില്‍ തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹത്തിന്റെ സ്ട്രാറ്റജികള്‍ നേരില്‍ കേള്‍ക്കാനുള്ള അവസരമാണ് ധനം ഡി-ഡെ 2024ല്‍ ലഭിക്കുന്നത്.
സി.ഐ.ഐ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റല്‍സ് എന്നിവയുടെയെല്ലാം നേതൃപദവിയില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള നരേന്ദ്രന്‍ XLRI, ഐ.ഐ.ടി ഖരഗ്പൂര്‍ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. ആഗോളതലത്തിലെ വ്യവസായ അസോസിയേഷനുകളുടെ സാരഥ്യത്തിലും നിറസാന്നിധ്യമായിരുന്നു. ട്രിച്ചി എന്‍.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദമെടുത്ത ശേഷം കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എ കരസ്ഥമാക്കിയ നരേന്ദ്രന്‍ ഷെവനിംഗ് സ്‌കോളര്‍ കൂടിയാണ്.
* കേരളത്തിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തോളം ബിസിനസ് സാരഥികള്‍ സംബന്ധിക്കുന്നു.
* ആഗോളതലത്തില്‍ പ്രശസ്തരായ കോര്‍പ്പറേറ്റ് സാരഥികള്‍ സ്വന്തം അനുഭവങ്ങളെ
അടിസ്ഥാനമാക്കി നടത്തുന്ന കാമ്പുള്ള പ്രഭാഷണങ്ങള്‍.
* ബിസിനസുകള്‍ കാലോചിതമാക്കാനും ഭാവി പ്രവണതകള്‍ അറിയാനും സഹായിക്കുന്ന പാനല്‍ ചര്‍ച്ചകള്‍.
* ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം.
* പ്രമുഖരുമായി അടുത്തിടപഴകാനും പരിചയം സ്ഥാപിക്കാനും സഹായിക്കുന്ന നെറ്റ്വര്‍ക്കിംഗ് ഡിന്നര്‍.
ബിസിനസ് മികവിന് അംഗീകാരം
പ്രഗത്ഭ വ്യക്തിത്വങ്ങള്‍ അണിനിരക്കുന്ന വര്‍ണാഭമായ വേദിയില്‍ വെച്ച് 2023ലെ ബിസിനസ് എക്‌സലന്‍സ്
അവാര്‍ഡുകളും വിതരണം ചെയ്യും. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ. ദാസ്, ബാങ്കിംഗ് വിദഗ്ധന്‍ ഡോ. വി.എ. ജോസഫ് എന്നിവരാണ് ജൂറി അംഗങ്ങള്‍.
ഐ.ബി.എസ് സോഫ്റ്റ്വെയറും ഇന്‍ഡല്‍ മണിയും ഓക്‌സിജന്‍ ഗ്രൂപ്പുമാണ് ധനം ഡി-ഡെയുടെ ഗോള്‍ഡ് സ്പോണ്‍സര്‍മാര്‍. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി ഗാര്‍ഡ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, മാന്‍ കാന്‍കോര്‍, എന്‍.എസ്.ഇ എന്നീ ബ്രാന്‍ഡുകള്‍ സില്‍വര്‍ പാര്‍ട്ണറായും സമ്മിറ്റിന്റെ ഭാഗമാകുന്നു. ഹൈബ്രിഡ്ജ് മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് ഡിജിറ്റല്‍ പാര്‍ട്ണറും വോക്‌സ്ബേ കോള്‍ മാനേജ്‌മെന്റ് പാര്‍ട്ണറുമാണ്. ഡി-ഡെ 2024ല്‍ പങ്കെടുക്കാന്‍ 18 ശതമാനം നികുതി ഉള്‍പ്പെടെ 2,360 രൂപയാണ് ഫീസ് നിരക്ക്. ഡി-ഡെ വേദിക്ക് സമീപം സജ്ജമാക്കിയിരിക്കുന്ന പവലിയനില്‍ സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും അണിനിരത്താനുള്ള സൗകര്യമുണ്ട്.
സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സ്റ്റാളുകള്‍ ബുക്ക് ചെയ്യാനും വിളിക്കുക: അനൂപ് ഏബ്രഹാം- 90725 70065. ഇ-മെയ്ല്‍: anoop@dhanam.in. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ:
www.dhanambusinesssummit.com.