കേരളം ജൂണ്‍ 25 ന് കൊച്ചിയില്‍ സംഗമിക്കും. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 17ാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറും.നവീന ആശയങ്ങളും പുതിയ ഉള്‍ക്കാഴ്ചയും പകര്‍ന്നേകുന്ന പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, അന്തര്‍ദേശീയ, ദേശീയ തലത്തില്‍ തിളങ്ങി നില്‍ക്കുന്ന സമുന്നത വ്യക്തിത്വങ്ങളുമായി അടുത്ത് ഇടപഴകാനുള്ള അപൂര്‍വ്വ അവസരം, സംസ്ഥാനത്തെ ബിസിനസ് ലോകത്ത് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് പ്രൗഢഗംഭീര സദസിനെ സാക്ഷി നിര്‍ത്തിയുള്ള പുരസ്‌കാര വിതരണം എന്നിവയെല്ലാം കൊണ്ട് ആകര്‍ഷകമായ ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ബ്രാന്‍ഡുകള്‍ക്ക് തങ്ങളുടെ മികവ് കോര്‍പ്പറേറ്റ് സാരഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ് നല്‍കുന്നത്.
$ കൃത്യമായ ലക്ഷ്യത്തില്‍ പതിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം- ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പങ്കാളികളാകുന്ന ബ്രാന്‍ഡുകള്‍ക്ക് ധനം ഡി ഡെയുമായി ബന്ധപ്പെട്ട എല്ലാ സോഷ്യല്‍ മീഡിയ കാംപയ്നുകളിലും സാന്നിധ്യം ഉറപ്പാക്കപ്പെടും. ഇത് കൂടാതെ ധനം ബിസിനസ് മാഗസിന്‍, ധനം ഓണ്‍ലൈന്‍ എന്നിവയിലും സാന്നിധ്യമുറപ്പിക്കാം. ഇതിലൂടെ ബ്രാന്‍ഡുകള്‍ ലക്ഷ്യമിടുന്ന യഥാര്‍ത്ഥ ഉപഭോക്താക്കളിലേക്കും സംസ്ഥാനത്തെ ഏറ്റവും സ്വാധീനശേഷിയുള്ള ബിസിനസുകാരിലേക്കും നയരൂപീകര്‍ത്താക്കളിലേക്കും കടന്നെത്താനുമാകും.
$ തന്ത്രപരമായ പങ്കാളിത്തങ്ങള്‍ -കോര്‍പ്പറേറ്റ് ലോകത്തെ പ്രമുഖര്‍ ഒത്തുചേരുന്ന വേദിയായതുകൊണ്ട് തന്നെ പുതിയ പങ്കാളിത്തങ്ങള്‍, പുതിയൊരു കമ്യൂണിറ്റിയിലേക്കുള്ള പ്രവേശനം എന്നിവയ്ക്കെല്ലാം കൂടിയുള്ള സാഹചര്യം ഇവിടെ ഒരുങ്ങും.
$ സമാനതകളില്ലാത്ത ഇവന്റ് വേദി -ബിസിനസ് മാധ്യമരംഗത്ത് 37 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 17ാമത് ബിസിനസ് സമ്മിറ്റാണ് ഈ വര്‍ഷത്തേത്. സംസ്ഥാനത്തെ സമുന്നതമായ ബിസിനസ് സംഗമമെന്ന നിലയ്ക്ക് ഏറ്റവും സ്വാധീന ശേഷിയുള്ള ബിസിനസുകാര്‍ക്കിടയിലേക്ക് ബ്രാന്‍ഡുകള്‍ക്ക് കടന്നെത്താനുള്ള അവസരം കൂടിയാണിത്.
പ്രമുഖരായ ബിസിനസ് സാരഥികള്‍, ക്രാന്തദര്‍ശികളായ സംരംഭകര്‍, ഉന്നത പദവിയിലുള്ള പ്രൊഫഷണലുകള്‍, ആഗോളതലത്തില്‍ നിന്നുള്ള പ്രവാസി സംരംഭകര്‍, നയരൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാമുള്ള പ്രൗഢമായ സദസാണ് ഡി ഡെയുടെ ഏറ്റവും വലിയ സവിശേഷത. 1000ത്തോളം പേര്‍ പങ്കെടുക്കുന്ന ഇവന്റില്‍ മുഖ്യപ്രഭാഷകരായെത്തുന്നത് അന്തര്‍ദേശീയ തലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരും. ഇതുകൂടാതെ കോര്‍പ്പറേറ്റ് ലോകത്ത് തിളക്കമാര്‍ന്ന നേട്ടം കൊയ്തവര്‍ക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങിന് മാറ്റ് കൂട്ടും.
സമ്മിറ്റില്‍ സംബന്ധിക്കാന്‍ മെയ് 25 വരെ 18 ശതമാനം നികുതി ഉള്‍പ്പടെ 2,950 രൂപയാണ് ഫീസ്. അതിന് ശേഷം നികുതി ഉള്‍പ്പടെ 3,540 രൂപയായി ഫീസ് ഉയരും.സമിറ്റ് വേദിയില്‍ സ്റ്റാളുകള്‍ സജ്ജീകരിക്കാന്‍ മെയ് 25 വരെ നികുതി ഉള്‍പ്പടെ 41,300 രൂപ മതി. അതിനുശേഷം നിരക്ക് നികുതി ഉള്‍പ്പടെ 47,200 രൂപയാകും. കിറ്റ് ഇന്‍സെര്‍ഷന്‍ നിരക്ക് നികുതി ഉള്‍പ്പടെ 23,600 രൂപയാണ്. സമ്മിറ്റ് വേദിയില്‍ വെഹിക്കിള്‍ ഡിസ്‌പ്ലേയ്ക്കുള്ള നിരക്ക് നികുതി ഉള്‍പ്പടെ 1,47,500 രൂപയും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
അനൂപ് ഏബ്രഹാം: 90725 70065.
ഇ-മെയ്ല്‍: anoop@dhanam.in
വെബ്‌സൈറ്റ് : www.dhanambusinesssummit.com
Read DhanamOnline in English
Subscribe to Dhanam Magazine