
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 17-ാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2025 (ഡി-ഡെ2025) ബുധനാഴ്ച (ജൂണ്‍ 25) കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ 9.30 വരെ നടക്കുന്ന ഇവന്റ് കേരളത്തിലെയും രാജ്യത്തെയും ബിസിനസ് പ്രമുഖരെടെയും നയരൂപകര്‍ത്താക്കളുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും.
രണ്ടുവട്ടം ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ സിനിമ ചലച്ചിത്ര നിര്‍മാതാവ് ഗുനീത്മോംഗ കപൂറാണ് ധനം സമ്മിറ്റ് & അവാര്‍ഡ് നൈറ്റില്‍ വിശിഷ്ടാതിഥി. ശതകോടീശ്വര സംരംഭകനും കെഫ് ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനും തുലാ വെല്‍നസ് ക്ലിനിക്കിന്റെ സ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കോളന്‍ 'ദി ന്യു ഏജ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്ട് ബിയോണ്ട് പ്രോഫിറ്റ്'എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും.
ഹരിത സമ്പദ്വ്യവസ്ഥയിലെ (ഗ്രീന്‍ ഇക്കോണമി) ബിസിനസ് അവസരങ്ങളെ കുറിച്ച് സാമൂഹ്യനിരീക്ഷകനും ഇന്‍ഫ്ളുവന്‍സറും യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി പ്രഭാഷണം നടത്തും.
ആയിരം കോടിയിലധികം വിറ്റുവരവുള്ള കേരളത്തിലെ കമ്പനികളുടെ സാരഥികള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും സമ്മിറ്റിന്റെ ആകര്‍ഷണമാണ്. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലൂക്കാസ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ അജു ജേക്കബ്, വാക്കറൂ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്റ്റര്‍ വി. നൗഷാദ്, പോപ്പുലര്‍ വെഹിക്ക്ള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ ഫിലിപ്പ് എന്നിവര്‍ വിജയരഹസ്യങ്ങള്‍ പങ്കുവെയ്ക്കും.
ധനം ബിസിനസ് മീഡിയ പുറത്തിറക്കിയ '10 ഇന്‍സ്പയറിംഗ് അച്ചീവേഴ്സ്' പുസ്തകത്തിന്റെ പ്രകാശനവും സമ്മിറ്റില്‍ നടക്കും.
1,000ത്തിലധികം ഇന്‍ഫ്‌ളുവന്‍ഷ്യലായ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന ഈ ഇവന്റ് ബിസിനസ് സാരഥികള്‍, പ്രൊഫഷണലുകള്‍, സ്വന്തം മേഖലയിലെ പുതിയ മാറ്റങ്ങള്‍ അറിയാനാഗ്രഹിക്കുന്നവര്‍, സംരംഭക അവസരങ്ങള്‍ തേടുന്നവര്‍, നവസംരംഭകര്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി സ്വയം പുതുക്കാനും അറിവ് തേടാനും ആഗ്രഹിക്കുന്ന ആര്‍ക്കും പ്രയോജനപ്രദമായിരിക്കും.
നവീന ആശയങ്ങള്‍, ഉള്‍ക്കാഴ്ചയേകുന്ന പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, അന്തര്‍ദേശീയ, ദേശീയ തലത്തില്‍ തിളങ്ങിനില്‍ക്കുന്ന സമുന്നത വ്യക്തികളുമായി അടുത്ത് ഇടപഴകാനുള്ള അപൂര്‍വ അവസരം എന്നിവയെല്ലാം കൊണ്ട് ആകര്‍ഷകമാണ് ധനം ബിസിനസ് സമ്മിറ്റ് വേദി.
ബിസിനസ് മാധ്യമ രംഗത്ത് 37 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മിറ്റ്, സംസ്ഥാനത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള ബിസിനസുകാര്‍ക്കിടയിലേക്ക് ബ്രാന്‍ഡുകള്‍ക്ക് കടന്നെത്താനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്. ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്നൈറ്റ് വേദിയുടെ സമീപം ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി നിരവധി ബ്രാന്‍ഡുകളും അണിനിരക്കും.
പങ്കെടുക്കുന്നവര്‍ക്ക് സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും നെറ്റ്‌വര്‍ക്കിനും പ്രത്യേക സമയം അനുവദിക്കും.
2024ല്‍ ബിസിനസ് മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തവര്‍ക്കുള്ള ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകളും വേദിയില്‍ വിതരണം ചെയ്യും. ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരം ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ്ആലുക്കാസിനാണ്. സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്കിനാണ് ലൈഫ്‌ടൈം ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. ധനം ബിസിനസ് പ്രൊഫഷണല്‍ 2025 പുരസ്‌കാരത്തിന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹോള്‍ടൈം ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ വെങ്കിട്ടരാമന്‍ രാമചന്ദ്രന്‍ അര്‍ഹനായി. എലൈറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ധനേസ രഘുലാലിനെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ്ദി ഇയര്‍ 2025 ആയി തിരഞ്ഞെടുത്തു. ധനം സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് പുരസ്‌കാരത്തിന് ക്ലൗഡ്സെക് സ്ഥാപകനും സിഇഒയുമായ രാഹുല്‍ ശശി അര്‍ഹനായി.
സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ആണ് ധനം ഡി-ഡെ 2025ന്റെ ഡയമണ്ട് സ്പോണ്‍സര്‍. മണപ്പുറം ഫിനാന്‍സ്, ഐബിഎസ് സോഫ്റ്റ്‌വെയര്‍, ഗ്രൂപ്പ് മീരാന്‍, പിട്ടാപ്പിള്ളില്‍, റിച്ച്മാക്‌സ് ഫിന്‍വെസ്റ്റ്, എസ്.സി.എം.എസ് ഗ്രൂപ്പ് എന്നിവര്‍ ഗോള്‍ഡ് പാര്‍ട്ണര്‍മാരാണ്.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യൂണിമണി, ബെന്നീസ് റോയല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഇന്‍ഡെല്‍ മണി, പാരഗണ്‍, മാന്‍ കാന്‍കോര്‍, മെയ്ത്ര ഹോസ്പിറ്റല്‍, കെ-ബിപ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫാക്ട്, കനറാ ബാങ്ക്, ഭാരത് പെട്രോളിയം, കെ.എസ്.ഐ.ഡി.സി, ഇന്‍വെസ്റ്റ് കേരള എന്നിവര്‍ സില്‍വര്‍ പാര്‍ട്ണര്‍മാരായും എത്തും.
ഇവന്റ് പാര്‍ട്ണര്‍ എര്‍ഗോ കണ്‍സള്‍ട്ടിംഗ് ആണ്. എനര്‍ജി പാര്‍ട്ണറായി ഇലാസ്റ്റിയോ എനര്‍ജീസും ഡിജിറ്റല്‍ പാര്‍ട്ണറായി കെന്‍പ്രൈമോയും ഇവന്റിനൊപ്പമുണ്ടാകും. ഐശ്വര്യ ഒ.ഒ.എച്ച് മീഡിയയാണ് ഒ.ഒ.എച്ച് പാര്‍ട്ണര്‍. റേഡിയോ പാര്‍ട്ണറായി റെഡ് എഫ്.എമ്മും ലിവറേജ് പാര്‍ട്ണറായി ഡെയ്‌ലി ഹണ്ടും ഐ.ഐ മാര്‍ക്കറ്റിംഗ് പാര്‍ട്ണറായി പ്രീമാജിക്കും ധനം ബിസിനസ് മീഡിയയ്‌ക്കൊപ്പം ഇവന്റില്‍ കൈകോര്‍ക്കും.
Read DhanamOnline in English
Subscribe to Dhanam Magazine