ആരോഗ്യ സംരക്ഷണം മുതൽ നിക്ഷേപം വരെ; വഴി കാട്ടി ധനം ബിസിനസ് സമിറ്റിലെ സ്റ്റാളുകൾ

വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള 20 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.

ധനം ബിസിനസ് സമിറ്റിലെ പ്രദര്‍ശന സ്റ്റാളുകളിലെ തിരക്ക്
ധനം ബിസിനസ് സമിറ്റിലെ പ്രദര്‍ശന സ്റ്റാളുകളിലെ തിരക്ക്
Published on

നിക്ഷേപ അവസരങ്ങള്‍ മുതല്‍ ആരോഗ്യ സംരക്ഷണം വരെ വിവിധ മേഖലകളില്‍ അവസരങ്ങളൊരുക്കിയും അറിവ് പകര്‍ന്നും ധനം ബിസിനസ് സമിറ്റിനോടബുന്ധിച്ച് ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകള്‍. കേരളത്തിലും പുറത്തും വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമായി ധനം ബിസിനസ് സമിറ്റ് മാറുകയായിരുന്നു. പുതിയ കമ്പനികള്‍ക്ക് ബിസനസ് മേഖലയെ പരിചയപ്പെടുന്നതിനുള്ള വേദിയുമായി. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള 20 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.

സംരംഭങ്ങള്‍ക്ക് വഴികാട്ടി

സംരംഭങ്ങള്‍ക്ക് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ വഴികാട്ടാന്‍ ഇ.ആര്‍.പി (എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്) സേവനമൊരുക്കുകയാണ് വാഹിനി ഐടി സൊലൂഷന്‍സ്. ഒരു ബിസിനസ് സംരംഭത്തെ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പ്രഷണലായി മുന്നോട്ടു നയിക്കുന്നതിനുള്ള സേവനമാണ് വാഹിനി നല്‍കുന്നത്. കേരളത്തിന് പുറമെ ബംഗളുരു, യുഎഇ എന്നിവിടങ്ങളിലും സേവനമെത്തിക്കുന്നു. പി.വി.സൗമ്യശീലന്‍ ആണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബിസിനസ് സംരംഭങ്ങളെ ഡിജിറ്റല്‍ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് നയിക്കുന്നതിന് വാഹിനിയുടെ സേവനം ഗുണകരമാകുമെന്ന് കമ്പനി സെയില്‍സ് ഹെഡ് രാകിന്‍ പറഞ്ഞു.

വീടുകള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ക്ക് അധിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സേവനമാണ് മെന്‍കോള്‍ നല്‍കുന്നത്. സിഇ സര്‍ട്ടിഫൈഡ് എച്ച്ഡിപി മാനുഫാക്ചര്‍ കമ്പനിയായ സെന്റ് ഗോബിന്റെ സഹസ്ഥാപനമായാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങളുടെ അടിത്തറ മുതലുള്ള ഘട്ടങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധയാണ് കമ്പനി നല്‍കുന്നത്. കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന നാശങ്ങളില്‍ നിന്ന് വീടുകള്‍ക്ക് സുരക്ഷയൊരുക്കുന്നു. ഈര്‍പ്പം, ചിതല്‍ തുടങ്ങിയവക്കെതിരെ ഫലവത്തായ പ്രതിവിധികളാണ് മെന്‍കോള്‍ മുന്നോട്ടു വെക്കുന്നത്. പാലക്കാട് ആസ്ഥാനമായുള്ള കമ്പനിക്ക് നേതൃത്വം നല്‍കുന്നത് മാനേജിംഗ് ഡയറക്ടര്‍ എം.സുധീഷ് സുബ്രഹ്മണ്യനാണ്. ഉമേഷ് തിരുത്തിയില്‍ ആണ് എ.ജി.എം.

കേരളത്തിലും പുറത്തും നിരവധി കമ്പനികള്‍ക്ക് സേവനമെത്തിക്കുന്ന പ്രോംപ്ട് ടെക്‌നോളജീസ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ടാലി സോഫ്റ്റ്‌വെയറിന്റെ വില്‍പ്പന, സേവന പിന്തുണ എന്നീ രംഗത്താണ്. കൊച്ചി സ്വദേശി എന്‍.ഡി അരുണ്‍കുമാര്‍ പ്രൊപ്രൈ്റ്ററായ പ്രോംപ്റ്റ് 12 വര്‍ഷമായി ബിസിനസ് രംഗത്തുണ്ട്. കേരളത്തിന് പുറത്തും കമ്പനി സേവനമെത്തിക്കുന്നുണ്ട്.

പുത്തന്‍ സാങ്കേതിക വിദ്യയുടെ കാലത്ത് ബ്രാന്‍ഡിംഗില്‍ പുതിയ വഴിയില്‍ സഞ്ചരിക്കുകയാണ് വൈസ് അപ്പ്. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് സ്ഥാപകനും സിഇഒയുമായ ജിജിന്‍ മോഹന്‍ ആണ് നേതൃത്വം നല്‍കുന്നത്. പോഡ്കാസ്റ്റുകളിലൂടെയും വിവിധ ബ്രാന്റിംഗ് രീതികളിലൂടെയും കമ്പനികളെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ വൈസ് അപ്പ് മികച്ച സേവനമാണ് നല്‍കുന്നത്.

ഹോളിഡേ പ്ലാനിംഗില്‍ വ്യത്യസ്തമായ ആശയങ്ങളാണ് ലിവ് ദ ഡേ ഹോളിഡേയ്‌സ് മുന്നോട്ടു വെക്കുന്ന്. കോര്‍പ്പറേറ്റ് ടൂര്‍ പാക്കേജുകള്‍, വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള പാക്കേജുകള്‍, വിസ സര്‍വീസ്, എയര്‍ ടിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ വിശ്വാസപൂര്‍വം നല്‍കാന്‍ കഴിയുന്നതായി ലിവ് ദ ഡേ ഹോളിഡേയ്‌സ് എം.ഡി ചിന്തു ജോസ് പറഞ്ഞു.

ലിവ് ലോംഗ് വെല്‍ത്ത് മുന്നോട്ടുവെക്കുന്നത് ദീര്‍ഘകാല സമ്പാദ്യത്തെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ്. നിക്ഷേപങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍, ഫോറെക്‌സ് ട്രേഡിംഗ് ട്രെയിനിംഗ് തുടങ്ങി ജനങ്ങളില്‍ സാമ്പത്തിക സാക്ഷരത ശക്തമാക്കുന്നതിനുള്ള വിവിധ പ്രോഗ്രാമുകളാണ് പ്രധാനമായും നടത്തുന്നത്. സെബി റജിസ്റ്റര്‍ ചെയ്ത റിസര്‍ച്ച് ആന്റ് അനലിസ്റ്റായ കെ.ഹരിപ്രസാദ് ആണ് ലിവ് ലോംഗ് വെല്‍ത്തിന്റെ മേധാവി.

എലിസ്‌റ്റോ ഗ്രൂപ്പിന് കീഴിലുള്ള ഫോക് സോളാര്‍ ഡിവിഷന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ഓണ്‍ ഗ്രിഡ് സോളാര്‍ മേഖലയില്‍ പ്രാധാന സാന്നിധ്യമാണ്. മാനേജിംഗ് ഡയറക്ടര്‍ ഷഹദ് ബംഗ്ലയുടെ നേതൃത്വത്തില്‍ പ്രകൃതി സൗഹൃദ ഊര്‍ജ്ജ ഉല്‍പ്പാദനത്തിനും ഗുണനിലവാരമുള്ള നിര്‍മാണ പദ്ധതികള്‍ക്കുമാണ് കമ്പനി ശ്രദ്ധ നല്‍കുന്നത്.

എന്‍.സി.ഡികളുമായി റിച്ച് മാക്‌സ്

ഉയര്‍ന്ന റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്ന എന്‍.സി.ഡികളാണ് റിച്ച് മാക്‌സ് അവതരിപ്പിക്കുന്നത്. എന്‍.ബി.എഫ് സി രംഗത്ത് പരിചിതനായ അഡ്വ.ജോര്‍ജ് ജോണ്‍ വാലത്ത് നേതൃത്വം നല്‍കുന്ന കമ്പനി ഗോള്‍ഡ് ലോണ്‍ രംഗത്തും സജീവമാണ്. വിവിധ സംസ്ഥാനങ്ങളിലായി 115 ബ്രാഞ്ചുകളുണ്ട്. ഗോള്‍ഡ് ബിസിനസിലും റിച്ച് മാക്‌സ് ഗ്രൂപ്പ് സാന്നിധ്യമറിയിച്ചിട്ടുണ്ട്

ക്രിപ്‌റ്റോ കറന്‍സികള്‍ ഏതെല്ലാം രീതിയില്‍ സമ്പാദ്യം വളര്‍ത്താന്‍ ഉപയോഗിക്കാം എന്ന മാര്‍ഗനിര്‍ദേശമാണ് ബിറ്റ് സേവ് നല്‍കുന്നത്. ബിറ്റ് കോയിനില്‍ എസ്.ഐ.പി, ബ്ലൂം ബര്‍ഗ് ക്രിപ്‌റ്റോ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ പദ്ധതികള്‍ എന്നിവ പരിചയപ്പെടുത്തുന്നു. സകില്‍ സുരേഷ് സി.ഇ.ഒ ആയ കമ്പനി ബംഗളുരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

ഡോക്ടര്‍മാര്‍ മുതല്‍ വീട്ടമ്മമാര്‍ക്ക് സംരംഭകത്വത്തിന്റെ വഴികളാണ് സൗന്ദര്യവര്‍ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍സ് കാണിച്ചു തരുന്നത്. കേരളത്തില്‍ വിവിധ ജില്ലകളിലായി 72 ഔട്ട്‌ലെറ്റുകളുണ്ട്. സലൂണ്‍ ബ്രാന്‍ഡുകളും ഖ്യാതി നേടിയ നാച്ചുറല്‍സ് സേവനത്തോടൊപ്പം വിദേശ നിര്‍മിത ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തുന്നുണ്ട്.

ഡോ.സജീവ് നായര്‍ സ്ഥാപക ചെയര്‍മാനായ വീറൂട്ട്‌സ് ബയോഹാക്ക് സെന്റര്‍ വ്യക്തികളുടെ ശരീരത്തിന് അനുസരിച്ചുള്ള വെല്‍നെസ് പ്ലാനുകളാണ് നല്‍കുന്നത്. ഭക്ഷണ ക്രമീകരണം മുതല്‍ പോഷക നിയന്ത്രണം വരെയുള്ള കാര്യങ്ങളിലാണ് കമ്പനി ശ്രദ്ധിക്കുന്നത്.

തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ മനസിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള വഴികളാണ് ദി മൈന്‍ഡ് സെറ്റ് ജിം അവതരിപ്പിക്കുന്നത്. കമ്പനികളുടെ മേധാവികള്‍, വിവിധ തലങ്ങളിലുള്ള ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനങ്ങളിലൂടെയും ഉപകരണ സഹായത്തോടെയും മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ കമ്പനിയുടെ പ്ലാനുകള്‍ സഹായിക്കുന്നു. കേരളത്തിലും ദുബൈയിലും കമ്പനി സജീവമാണ്. സിഇഒ ജോസഫ് സുദീപിന്റെ നേതൃത്വത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ഐടി രംഗത്ത് സുരക്ഷയൊരുക്കുന്ന സെക്വര്‍ സൊലൂഷന്‍സ്, ഇവി ചാര്‍ജിംഗില്‍ ശ്രദ്ധനേടിയ ഗോ ഇസി, ടെക്നോളജി കണ്‍സല്‍ട്ടന്‍സി ഡിഫിനിറ്റി ഡിജിറ്റൽ എന്നീ ബ്രാന്റുകളുടെ സ്റ്റാളുകളിലും സന്ദര്‍ശകര്‍ ഏറെ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com