ഡി-ഡെ 2026: ബിസിനസ് കേരളത്തിന്റെ മഹാസംഗമം ജൂണ്‍ 25ന്

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമത്തിന് കൊച്ചി വീണ്ടുമൊരുങ്ങുന്നു
ഡി-ഡെ 2026: ബിസിനസ് കേരളത്തിന്റെ മഹാസംഗമം ജൂണ്‍ 25ന്
Published on

ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സമ്മിറ്റിന് കൊച്ചി ഒരുങ്ങുന്നു. ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ 18-ാമത് എഡിഷനാണ് ജൂണ്‍ 25ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നത്.

കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രമുഖ ബിസിനസ് സാരഥികള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി ബിസിനസുകാര്‍, പ്രവാസി സംരംഭകര്‍, നയരൂപീകരണം നടത്തുന്നവര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരെല്ലാം സംസ്ഥാനത്തെ ഏറ്റവും പ്രൗഢമായ ബിസിനസ് സംഗമത്തില്‍ സംബന്ധിക്കാനായെത്തും. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെത്തന്നെ ആയിരത്തിലേറെ പ്രതിനിധികളെയാണ് ഡി-ഡെ 2026ല്‍ പ്രതീക്ഷിക്കുന്നത്.

പാരമ്പര്യവും പുതുമയും സമന്വയിക്കുന്നു

നാല് പതിറ്റാണ്ടോളമായി സംസ്ഥാനത്തിന്റെ ബിസിനസ് സമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിലുള്ള ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്, സംസ്ഥാനത്തെ ബിസിനസ് രംഗത്ത് എന്നും പുതിയ ട്രെന്‍ഡുകള്‍ക്ക് തിരികൊളുത്തിയ പാരമ്പര്യമാണുള്ളത്. കേരളത്തിലെ ബിസിനസ് സമൂഹത്തിനും വളര്‍ച്ച ആഗ്രഹിക്കുന്ന ആര്‍ക്കും ഉപകാരപ്പെടും വിധമാണ് ഡി-ഡെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖ പ്രഭാഷകരുടെ ഉള്‍ക്കാഴ്ച പകരുന്ന വാക്കുകള്‍ കേള്‍ക്കാനും ബിസിനസ് ലോകത്തെയും ഉന്നത ഉദ്യോഗസ്ഥതലത്തിലെയും നയരൂപീകരണം നടത്തുന്നവരെയും പരിചയപ്പെടാനും ബന്ധങ്ങള്‍ സ്ഥാപിക്കാനും, എന്നും സഹായിച്ചിട്ടുള്ള ഡി-ഡെ കാലോചിതമായ കാര്യങ്ങളിലും പ്രതിനിധികള്‍ക്ക് പ്രായോഗിക പരിജ്ഞാനവും നല്‍കുന്നു.

ആഗോള സാമ്പത്തിക രംഗത്തെ ചലനങ്ങള്‍, വരാനിടയുള്ള കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നതിനൊപ്പം, സ്വന്തം ബിസിനസ് വളര്‍ത്തുന്നതിനുള്ള ലളിതമായ മാര്‍ഗനിര്‍ദേശങ്ങളും ബന്ധങ്ങളും ഡി-ഡെയില്‍ സംബന്ധിക്കുന്നവര്‍ക്ക് ലഭിക്കും.

എന്തിന് സംബന്ധിക്കണം?

  • പ്രവാസി സംരംഭകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാമായി ദൃഢമായ ബന്ധം കെട്ടിപ്പടുക്കാം.

  • ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖ പ്രഭാഷകരുടെ വേറിട്ട കാഴ്ചപ്പാടുകള്‍ കേട്ടറിയാം.

  • സ്പീഡ് നെറ്റ് വര്‍ക്കിംഗ് സെഷനിലൂടെ സമിറ്റില്‍ സംബന്ധിക്കുന്ന പരമാവധി പ്രതിനിധികളുമായി ബന്ധം സ്ഥാപിച്ച് ബിസിനസ് വളര്‍ത്താനുള്ള അവസരങ്ങള്‍ തുറന്നെടുക്കാം.

പുരസ്‌കാര ദാന ചടങ്ങ്

ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ദാന ചടങ്ങാണ് സമിറ്റിന്റെ മറ്റൊരു ആകര്‍ഷണം. കേരളത്തിലെ ബിസിനസ് സമൂഹത്തിന്റെ മികവിന് എക്കാലവും അംഗീകാരം നല്‍കിയിട്ടുള്ള, ഈ രംഗത്ത് എന്നും മുമ്പേ നടന്നിട്ടുള്ള ധനം ബിസിനസ് മീഡിയയുടെ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം ബിസിനസ് സമൂഹം ഏറെ വിലമതിക്കുന്നതാണ്.

പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി ഗോവിന്ദ് ചെയര്‍മാനായുള്ള ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ബിസിനസ് വളര്‍ച്ച, സൃഷ്ടിക്കുന്ന തൊഴിലുകള്‍ എന്നിവക്കെല്ലാം പുറമെ, സമൂഹത്തിന് തിരികെ നല്‍കുന്ന കാര്യങ്ങളും ധാര്‍മിക മൂല്യങ്ങളും പരിഗണിച്ച ശേഷമാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

ബിസിനസ് വളര്‍ത്താന്‍ എഐ

നിങ്ങളുടെ ബിസിനസ് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ എഐ എങ്ങനെ ഉപയോഗിക്കണമെന്നറിയാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ജൂണ്‍ 25ന് നടക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് നിങ്ങള്‍ നഷ്ടമാക്കരുത്. എമര്‍ജിങ് ടെക്‌നോളജി രംഗത്ത് 30 വര്‍ഷത്തെ അനുഭവസമ്പത്തുള്ള എഐ, മെഷീന്‍ ലേണിങ്, എന്റര്‍പ്രൈസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ വിദഗ്ധനായ ഡോ. അങ്കുര്‍ നാരംഗ് എഐ ഉപയോഗിച്ച് ബിസിനസ് വളര്‍ത്താനുള്ള വഴികള്‍ സമിറ്റിനോടനുബന്ധിച്ചുള്ള മാസ്റ്റര്‍ ക്ലാസില്‍ വെച്ച് പഠിപ്പിക്കും.

ഐബിഎം, ഒറാക്ക്ള്‍, സീമെന്‍സ് തുടങ്ങി ലോകോത്തര കമ്പനികളിലും റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളിലും പ്രവര്‍ത്തിച്ചുള്ള അനുഭവസമ്പത്താണ് ഡോ. അങ്കുര്‍ നാരംഗിനുള്ളത്. ജനറേറ്റീവ് എഐ, എജന്റിക് എഐ, ഒപ്റ്റിമൈസേഷന്‍, റീറ്റെയ്ല്‍ എഐ, ഫ്രോഡ് അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, ക്വാണ്ടം ടെക്‌നോളജീസ് എന്നിവയില്‍ വിദഗ്ധനാണ് ഡോ. അങ്കുര്‍ നാരംഗ്.

പ്രഗത്ഭര്‍ ഒരു വേദിയില്‍

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവും രാജ്യത്തെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളായ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപകരില്‍ ഒരാളുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രനാണ് ഈ എഡിഷനിലെ ഒരു പ്രഭാഷകന്‍. പ്രവാസി സംരംഭകനും ബ്യൂമെര്‍ക് കോര്‍പറേഷന്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനും സിഇഒയുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ ഒട്ടനവധി ഫൗണ്ടേഷനുകളുമായും ആഗോള പങ്കാളിത്തങ്ങളുമായും ചേര്‍ന്ന് ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് വേറിട്ട മാതൃകകള്‍ സൃഷ്ടിച്ചിരിക്കുന്ന വ്യക്തിയാണ്. സമൂഹത്തില്‍ മായാത്ത സ്വാധീനം ചെലുത്തുന്ന ബിസിനസുകള്‍ എങ്ങനെ കെട്ടിപ്പടുക്കാം എന്ന വിഷയത്തെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചയാണ് സമിറ്റിലെ മറ്റൊരാകര്‍ഷണം.

വേഗമാകട്ടെ, ഇളവുകളുണ്ട്

ധനം ബിസിനസ് സമിറ്റില്‍ സംബന്ധിക്കാനുള്ള ഏര്‍ളി ബേര്‍ഡ് ഓഫര്‍ നിരക്ക് 2999 രൂപ+ജിഎസ്ടിയാണ്. ബ്രാന്‍ഡിങ് അവസരങ്ങളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കൂ:

അനൂപ് ഏബ്രഹാം: 90725 70065, ഇ-മെയ്ല്‍: anoop@dhanam.in

വെബ്സൈറ്റ്: www.dhanambusinesssummit.com

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com