ബിസിനസ് കേരളത്തിന് സുവര്‍ണാവസരം! ആഗോള ബിസിനസ് നായകര്‍ കൊച്ചിയില്‍
കോര്‍പ്പറേറ്റ് കേരളം ഇതുവരെ കാണാത്ത മെഗാ ബിസിനസ് സംഗമത്തിന് കൊച്ചി ഒരുങ്ങുന്നു. ജൂണ്‍ 29ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനാറാമത് ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംബന്ധിക്കാന്‍ കൊച്ചിയിലെത്തുന്നത് ആഗോളതലത്തിലെ പ്രമുഖ ബിസിനസ് സാരഥികള്‍.
നൂതന സാങ്കേതിക വിദ്യകള്‍ ബിസിനസുകളെ അടിമുടി മാറ്റുമ്പോള്‍, അസ്ഥിര സാഹചര്യങ്ങള്‍ ബിസിനസ് നടത്തിപ്പ് സങ്കീര്‍ണമാക്കുമ്പോള്‍ കേരളത്തിലെ കോര്‍പ്പറേറ്റ് സാരഥികള്‍ക്ക് പുതിയ കാഴ്ചപ്പാടും നവോര്‍ജവും പകര്‍ന്നേകാന്‍ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ധനം ഡി-ഡെ 2024ല്‍ മുഖ്യാതിഥിയായി എത്തുന്നത് ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒ ടി.വി. നരേന്ദ്രനാണ്. നഷ്ടത്തില്‍ നിന്ന് വമ്പന്‍ ലാഭത്തിലേക്ക് ടാറ്റ സ്റ്റീലിനെ നയിച്ച, ഘടനാപരമായ മാറ്റങ്ങള്‍ നടത്തി ആഗോള സ്റ്റീല്‍ മാനുഫാക്ചറിംഗ് രംഗത്ത് ടാറ്റ ഗ്രൂപ്പ് കമ്പനിക്ക് നഷ്ട പ്രതാപം വീണ്ടെടുത്ത് നല്‍കിയ ടി.വി. നരേന്ദ്രന്‍, അസ്ഥിര സാഹചര്യങ്ങളില്‍ ബിസിനസിനെ എങ്ങനെ നയിക്കണമെന്ന് സ്വന്തം കോര്‍പ്പറേറ്റ് അനുഭവങ്ങളെ അടിസ്ഥാനമാക്കി വിശദീകരിക്കും.
നിര്‍മിത ബുദ്ധി എല്ലാ രംഗത്തും കടന്നുവരുമ്പോള്‍, എ.ഐ എങ്ങനെ ബിസിനസ് വളര്‍ച്ചയ്ക്ക് ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു തരുന്ന മാസ്റ്റര്‍ ക്ലാസാണ് ധനം ഡി-ഡെ 2024ന്റെ മറ്റൊരു മുഖ്യാകര്‍ഷണം. രാജ്യാന്തര തലത്തിലെ പ്രമുഖ എ.ഐ വിദഗ്ധന്‍ ആദിത്യ ബെറിലിയയാണ് മാസ്റ്റര്‍ ക്ലാസ് നയിക്കുന്നത്. ജൂണ്‍ 29ന് മൂന്ന് മണി മുതല്‍ രാത്രി 9.30 വരെ നീളുന്ന സമ്മിറ്റിലും അവാര്‍ഡ് നൈറ്റിലുമായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ആയിരത്തോളം പേര്‍ സംബന്ധിക്കും.
സുവര്‍ണാവസരം പാഴാക്കരുത്!
അസ്ഥിരതയും വെല്ലുവിളികളുമാണ് പുതിയ കാലത്തിന്റെ മുഖമുദ്ര. വിശാലമായ കാഴ്ചപ്പാടും ലോകത്ത് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന അറിവും വിജയകരമായ ബിസിനസ് നടത്തിപ്പിന് സാരഥികള്‍ക്ക് വേണ്ടിയിരിക്കുന്നു. ആഗോളതലത്തില്‍,പ്രതിസന്ധികളെ അതിജീവിച്ച് ബിസിനസുകള്‍ വിജയകരമായി നടത്തുന്ന കോര്‍പ്പറേറ്റ് സാരഥികള്‍ക്ക് ആഗോള സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച കാണും. അത്തരം ബിസിനസ് സാരഥികളെ നേരില്‍ കാണാനും അവരില്‍ നിന്ന് പുതിയ കാര്യങ്ങള്‍ അറിയാനും പഠിക്കാനുമുള്ള അവസരമാണ് ധനം ഡി-ഡെ 2024 ഒരുക്കുന്നത്.
കോര്‍പ്പറേറ്റ് ലോകത്തെ ടേണ്‍എറൗണ്ട് മാന്‍ എന്നറിയപ്പെടുന്ന ടി.വി. നരേന്ദ്രന്‍, ആഗോളതലത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന കോര്‍പ്പറേറ്റ് സാരഥിയാണ്. സുദീര്‍ഘമായ കോര്‍പ്പറേറ്റ് കരിയറില്‍ ഇദ്ദേഹം സ്വീകരിച്ചിരിക്കുന്ന മാനേജ്മെന്റ് സ്ട്രാറ്റജികളെ ആദരവോടെയാണ് കോര്‍പ്പറേറ്റ് രംഗം നോക്കിക്കാണുന്നത്. അത്തരമൊരു ബിസിനസ് ലീഡറില്‍ നിന്ന് നേരില്‍ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് ധനം ഡി-ഡെ 2024ല്‍ ഉള്ളത്.
എ.ഐ സ്വാധീനിക്കാത്ത ഒരു മേഖല പോലും ഇനി ഉണ്ടാവില്ല. ബിസിനസ് നടത്തിപ്പും പഴയതുപോലെ ആകില്ല. ബിസിനസുകളെ വളര്‍ത്താന്‍ വേണ്ട എ.ഐ ടൂളുകളെ കൂടി പരിചയപ്പെടുത്തുന്ന മാസ്റ്റര്‍ ക്ലാസ് നയിക്കുന്നത് രാജ്യാന്തര തലത്തില്‍ ഏറെ പ്രശസ്തനായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ ആദിത്യ ബെര്‍ലിയയാണ്. സ്റ്റാന്‍ഫഡ് (Stanford) സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഹാവഡ് (Harvard) ബിസിനസ് സ്‌കൂളില്‍ നിന്നും എം.ബി.എയും അദ്ദേഹം നേടിയിട്ടുണ്ട്.
ആരൊക്കെ പങ്കെടുക്കണം
കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗത്ഭ ബിസിനസുകാരെ നേരില്‍ കാണാനും പരിചയപ്പെടാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള അവസരമാണ് ധനം ഡി-ഡെ ഒരുക്കുന്നത്. അതാത് മേഖലകളില്‍ അഗ്രഗണ്യരായവരോടുള്ള ചര്‍ച്ചകള്‍ പുതിയ ഉള്‍ക്കാഴ്ച പകര്‍ന്നേകും. അതുകൊണ്ട് തന്നെ ബിസിനസ് സാരഥികള്‍, പ്രൊഫഷണലുകള്‍, സ്വന്തം മേഖലയില്‍ വരാനിടയുള്ള കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍, സംരംഭക സാധ്യതകള്‍ തേടുന്നവര്‍, നവസംരംഭകര്‍, മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിജയം ആഗ്രഹിക്കുന്ന ആര്‍ക്കും ധനം ഡി-ഡെ ഉപകാരപ്രദമാകും.
ബിസിനസ് മികവിനുള്ള പുരസ്‌കാര വിതരണം
2023ല്‍ ബിസിനസ് മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൊയ്തവര്‍ക്കുള്ള ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകളും വേദിയില്‍ വിതരണം ചെയ്യും. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ സി.ജെ. ജോര്‍ജ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ. ദാസ്, ബാങ്കിംഗ് വിദഗ്ധന്‍ ഡോ. വി.എ. ജോസഫ് എന്നിവരാണ് ജൂറി അംഗങ്ങള്‍.
ഐ.ബി.എസ് സോഫ്റ്റ്‌വെയര്‍, ഇന്‍ഡല്‍ മണി, ഓക്സിജന്‍ ഗ്രൂപ്പ്, ഡ്രൈവര്‍ ലോജിസ്റ്റിക്‌സ് എന്നീ ബ്രാന്‍ഡുകള്‍ ധനം ഡി-ഡെയുടെ ഗോള്‍ഡ് സ്പോണ്‍സര്‍മാരാണ്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ്, ഇസാഫ് സ്‌േമാള്‍ ഫിനാന്‍സ് ബാങ്ക്, മാന്‍ കാന്‍കോര്‍, എന്‍എസ്ഇ, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്, ബാങ്ക് ഓഫ് ബറോഡ എന്നീ ബ്രാന്‍ഡുകള്‍ സില്‍വര്‍ പാര്‍ട്ണറായും സമ്മിറ്റിന്റെ ഭാഗമാകുന്നു. ഹൈബ്രിഡിജ് മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് ഡിജിറ്റല്‍ പാര്‍ട്ണറും വോക്സ്‌ബേ കോള്‍ മാനേജ്മെന്റ് പാര്‍ട്ണറുമാണ്.
മുഖ്യാതിഥി ടി.വി. നരേന്ദ്രന്‍
ധനം ഡി-ഡെ 2024ല്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്ന ടി.വി. നരേന്ദ്രന്‍ ടാറ്റാ സ്റ്റീലിനെ ലാഭത്തിലേക്കെത്തിച്ച കോര്‍പ്പറേറ്റ് സാരഥിയാണ്. സിഐഐ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റല്‍സ് എന്നിവയുടെയെല്ലാം നേതൃപദവിയില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള നരേന്ദ്രന്‍ XLRI, ഐഐടി ഖരഗ്പൂര്‍ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. ആഗോളതലത്തിലെ വ്യവസായ അസോസിയേഷനുകളുടെ സാരഥ്യത്തിലും നിറസാന്നിധ്യമായിരുന്നു.
ബിസിനസ് വളര്‍ത്താന്‍ എഐ: മാസ്റ്റര്‍ ക്ലാസ് നയിക്കാന്‍ രാജ്യാന്തര വിദഗ്ധന്‍
ധനം ഡി-ഡെ 2024ല്‍ എഐ ഉപയോഗിച്ച് എങ്ങനെ ബിസിനസ് വളര്‍ത്താം എന്ന വിഷയത്തില്‍ രാജ്യാന്തര എഐ വിദഗ്ധന്‍ ആദിത്യ ബെര്‍ലിയയാണ് മാസ്റ്റര്‍ ക്ലാസ് നടത്തുന്നത്. Apeejay Stya & Svran Group സഹ പ്രമോട്ടറും Apeejay Stya യൂണിവേഴ്സിറ്റിയുടെ പ്രൊ വൈസ് ചാന്‍സലറും Apeejay എഡ്യുക്കേഷന്റെ ജോയ്ന്റ് സെക്രട്ടറിയുമാണ്. ലോകത്തെ 75ലധികം നഗരങ്ങളില്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍, എക്സിക്യുട്ടീവുകള്‍, ബിസിനസ് സംരംഭകര്‍ എന്നിവര്‍ക്കായി മാസ്റ്റര്‍ ക്ലാസുകള്‍ ആദിത്യ ബെര്‍ലിയ നയിച്ചിട്ടുണ്ട്. ഒട്ടനവധി ഓര്‍ഗനൈസേഷനുകളുടെ പ്രവര്‍ത്തനം എഐ ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്യുകയും അവയുടെ പ്രവര്‍ത്തനക്ഷമത പലമടങ്ങായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബെര്‍ലിയ നേതൃത്വം നല്‍കുന്ന Vjal ഇന്‍സ്റ്റിറ്റ്യൂട്ട് എഐ വിദ്യാഭ്യാസം കൂടുതല്‍ ജനകീയമാക്കാനും ജനങ്ങളെ കൂടുതല്‍ ശാക്തീകരിക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനാണ്. ഫോര്‍ബ്സ്, ഇക്കണോമിക് ടൈംസ്, സിഎന്‍ബിസി എന്നീ മാധ്യമങ്ങള്‍ ബെര്‍ലിയയുടെ എഐയെ കുറിച്ചുള്ള നൂതന കാഴ്ചപ്പാടുകള്‍ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. എ.ഐ ഉപയോഗിച്ച് ബിസിനസ് വളര്‍ത്താന്‍ പറ്റുന്ന തികച്ചും പ്രായോഗികമായ കാര്യങ്ങളാണ് ബെര്‍ലിയ മാസ്റ്റര്‍ ക്ലാസിലൂടെ നല്‍കുന്നത്.
എങ്ങനെ പങ്കെടുക്കാം
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024 ബ്രാന്‍ഡുകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്. ബിസിനസിനെ അടുത്ത തലത്തിലേക്ക് വളര്‍ത്താനുള്ള ഒട്ടനവധി കാര്യങ്ങള്‍ ഡി-ഡെയുടെ സ്പോണ്‍സര്‍ഷിപ്പ് പാക്കേജിലൂടെ ബ്രാന്‍ഡുകള്‍ക്ക് ലഭിക്കുന്നുണ്ട്. ബിസിനസ്, ഭരണ രംഗത്തെ തീരുമാനങ്ങളെടുക്കുന്ന പ്രമുഖരുടെ മുന്നില്‍ ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യാം, പുതിയ വിപണികളിലേക്ക് കടക്കാനുള്ള അവസരം, പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം സെയ്ല്‍സ് കൂട്ടാനുതകുന്ന ലീഡ്സും ലഭിക്കും.
സമ്മിറ്റില്‍ സംബന്ധിക്കാന്‍ 18 ശതമാനം ജിഎസ്ടി ഉള്‍െപ്പടെ 2,360 രൂപയാണ് ഫീസ്. ഡി-ഡെ വേദിക്ക് സമീപം സജ്ജമാക്കിയിരിക്കുന്ന പവലിയനില്‍ സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അണിനിരത്താനുള്ള സൗകര്യമുണ്ട്.
ധനം ഡി-ഡെയുടെ സ്പോണ്‍സര്‍ഷിപ്പ് പാക്കേജിനെ കുറിച്ചറിയാന്‍ വിളിക്കൂ. അനൂപ് ഏബ്രഹാം: 90725 70065. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ:.www.dhanambusinesssummit.com