ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ധനം ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍

ധനം ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2023 പുരസ്‌കാരം രാജ്യത്തെ ഏറ്റവും വലിയ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിക്ക്.

ഇന്ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.എസ്.ഐ.ഡി.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണിയിൽ നിന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ഡി.ജി.എം (എറണാകുളം റീജിയണ്‍) ജോയ്‌സ് സതീഷ് അവാർഡ് ഏറ്റുവാങ്ങി.

100 വര്‍ഷത്തിലേറെ കാലമായി രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ന്യൂ ഇന്ത്യ അഷ്വറന്‍സ് ഹെല്‍ത്ത്, മോട്ടോര്‍, ഫയര്‍, എന്‍ജിനീയറിംഗ്, മറൈന്‍, ഏവിയേഷന്‍ ഇന്‍ഷുറന്‍സ് രംഗത്തെ വിപണി നായകരാണ്. 2023ലും വിപണിയില്‍ നെടുനായകത്വം വഹിച്ച് മുന്നോട്ട് പോകുന്ന കമ്പനി അങ്ങേയറ്റം മത്സരമുള്ള വിപണിയില്‍ 14.4 ശതമാനം വിഹിതമാണ് കൈയടക്കിവെച്ചിരിക്കുന്നത്.

സേവനരംഗത്ത് പുലര്‍ത്തുന്ന മികവും അതിവേഗത്തിലുള്ള ക്ലയിം സെറ്റില്‍മെന്റുമാണ് രാജ്യത്തെ ഏറ്റവും വിശ്വസ്തമായ ഇന്‍ഷുറന്‍സ് കമ്പനിയെന്ന പെരുമ നേടിയെടുക്കാന്‍ പ്രാപ്തമാക്കിയത്. മൊത്ത ഡയറക്റ്റ് പ്രീമിയം, ലാഭക്ഷമത, ക്ലെയിം സെറ്റില്‍മെന്റ്, വിപണി വിഹിതം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചശേഷമാണ് രാജ്യത്തെ 29 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

Related Articles

Next Story

Videos

Share it