ബിസിനസ് വളര്‍ത്താം, പുതിയ അവസരങ്ങള്‍ കണ്ടെത്താം; ധനം ഗ്രോത്ത് സമിറ്റ് 23ന് തിരുവനന്തപുരത്ത്

സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്ത് നടക്കുന്ന എംഎസ്എംഇകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സമിറ്റിന്റെ നാലാം പതിപ്പില്‍ പങ്കെടുക്കാന്‍ അവസരം
ബിസിനസ് വളര്‍ത്താം, പുതിയ അവസരങ്ങള്‍ കണ്ടെത്താം; ധനം ഗ്രോത്ത് സമിറ്റ് 23ന് തിരുവനന്തപുരത്ത്
Published on

ഒരു മികച്ച ആശയം മാത്രം പോരാ; മൂലധനം കണ്ടെത്തണം, വിപണി പിടിക്കണം, മാറുന്ന കാലത്തിനൊപ്പം ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും പുതുക്കണം. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് വളര്‍ച്ചയുടെ വഴിയില്‍ മറികടക്കാനുള്ള വെല്ലുവിളികള്‍ ഏറെയാണ്.

ഈ വെല്ലുവിളികള്‍ക്ക് പ്രായോഗികവും യാഥാര്‍ഥ്യബോധമുള്ളതുമായ പരിഹാരങ്ങള്‍ കണ്ടെത്താനും സംരംഭകരെ അടുത്ത വളര്‍ച്ചാഘട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും ധനം ബിസിനസ് മീഡിയ ഒരുക്കുന്ന വേദിയാണ് 'ധനം ഗ്രോത്ത് സമിറ്റ് 2026'. എംഎസ്എംഇകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള സമിറ്റിന്റെ നാലാം പതിപ്പ് സെപ്റ്റംബര്‍ 23ന് തിരുവനന്തപുരത്ത് നടക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.

ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി ഒരു ദിനം

ചെറുകിട, ഇടത്തരം സംരംഭങ്ങളുമായി മുന്നോട്ടു പോകുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ്‌ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ നീളുന്ന സമ്മിറ്റ്. കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടന്ന സമിറ്റിന്റെ നാലാമത് എഡിഷന് വേദിയാകുന്നത് തിരുവനന്തപുരത്തെ ഓ ബൈ താമരയാണ്.

സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി 300 ഓളം പ്രതിനിധികള്‍ സമിറ്റിന്റെ ഭാഗമാകും. വിവിധ വിഷയങ്ങളെ അധികരിച്ച് 15 ഓളം വിദഗ്ധര്‍ പ്രഭാഷണം നടത്തും. ചെറുകിട, ഇടത്തരം സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ വിവിധ രംഗങ്ങളില്‍ അനുഭവസമ്പത്തുള്ള കണ്‍സള്‍ട്ടന്റുമാരുടെയും മെന്റര്‍മാരുടെയും സാന്നിധ്യവും ഈ വര്‍ഷത്തെ സമിറ്റിന്റെ സവിശേഷതയാണ്.

പ്രമുഖരുടെ സെഷനുകള്‍

ചെറുകിട ഇടത്തരം സംരംഭകര്‍, ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍, വ്യാപാര മേഖലയിലുള്ളവര്‍, മാനുഫാക്ചറേഴ്സ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ രംഗത്തുള്ളവര്‍, നിക്ഷേപകര്‍, സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാം വിലപ്പെട്ട പാഠങ്ങള്‍ പകര്‍ന്നു നല്കുന്നതാണ് ഗ്രോത്ത് സമിറ്റ്.

രാവിലെ 10.15ന് scaling up challenges: Lessons from successful Companies എന്ന വിഷയത്തില്‍ മിലാഗ്രോ ഇന്‍ഡസ്ട്രീസ് എല്‍എല്‍പി ആന്‍ഡ് ആര്‍എന്‍ അഗര്‍വാള്‍ സണ്‍സ് സ്ഥാപകനുമായ വികാസ് അഗര്‍വാള്‍ നയിക്കുന്ന പാനല്‍ ചര്‍ച്ച നടക്കും. വാക്കറൂ ഇന്റര്‍നാഷണല്‍ (Walkaroo International) സ്ഥാപകനും എംഡിയുമായ വി. നൗഷാദ്, Taurus Investment Holdings എംഡിയും സിഇഒയുമായ അജയ് പ്രസാദ്, സുജ ചാണ്ടി (Suja Chandy, Chief Sustainability Officer (Global) & MD (India), Zafin) എന്നിവര്‍ സംബന്ധിക്കും.

Emerging business opportunities in kerala എന്ന വിഷയത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

ഗ്രോത്ത് സമിറ്റിന്റെ മറ്റൊരു പ്രധാന സെഷന്‍ എംഎസ്എംഇ പവര്‍ ക്ലിനിക്കാണ്. സംരംഭങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരങ്ങളും വിദഗ്ധരില്‍ നിന്ന് ചോദിച്ചറിയാനുള്ള വേദിയാണിത്.

ഇന്‍കെല്‍ എംഡി ഡോ. കെ. ഇളങ്കോവനും കിന്‍ഫ്ര എംഡി സന്തോഷ് കോശിയും തമ്മിലുള്ള എംഡി കണക്ട് ചാറ്റ് ഷോയും സമിറ്റിലുണ്ടാകും.

ഓഹരി വിപണിയില്‍ നിന്ന് എസ്എംഇകള്‍ക്ക് മൂലധനം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട സെഷന്‍ കൈകാര്യം ചെയ്യുന്നത് ആഡ്ഫാക്ടര്‍ പിആര്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ആന്‍ഡ് സീനിയര്‍ ഗ്രൂപ്പ് ഹെഡ് എ.കെ പ്രഭാകര്‍ ആണ്. സമിറ്റിനോട് അനുബന്ധിച്ച് എഐ അധിഷ്ടിത സെഷനും ഒരുക്കിയിട്ടുണ്ട്.

ധനം ഗ്രോത്ത് സമിറ്റിലേക്കുള്ള ഡെലിഗേറ്റ് പാസിന് ജിഎസ്ടി ഉള്‍പ്പെടെ നിരക്ക് 4,130 രൂപയാണ്. സമിറ്റിനോടനുബന്ധിച്ച് നടക്കുന്ന എക്‌സ്‌പോയില്‍ സ്റ്റാളുകളും ബുക്ക് ചെയ്യാം. കുടുതല്‍ വിവരങ്ങള്‍ക്ക്:

അനൂപ് ഏബ്രഹാം: 90725 70065, ഇ മെയില്‍: anoop@dhanam.in

കൂടുതല്‍ വിവരങ്ങള്‍ക്ക് dhanamgrowthsummit.com സന്ദര്‍ശിക്കുക

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com