അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും പ്രവര്‍ത്തനരീതികളും നേരിട്ട് കണ്ട് മനസിലാക്കാം; ധനം ഹെല്‍ത്ത്‌കെയര്‍ എക്‌സ്‌പോയില്‍ പ്രവേശനം സൗജന്യം

ഐഎംഎ കൊച്ചിനും ACME ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌സുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന രണ്ടാമത് ഹെല്‍ത്ത്‌കെയര്‍ സമിറ്റ് രണ്ട് ദിവസങ്ങളിലായാണ് ഈവര്‍ഷം അരങ്ങേറുന്നത്
അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും പ്രവര്‍ത്തനരീതികളും നേരിട്ട് കണ്ട് മനസിലാക്കാം; ധനം ഹെല്‍ത്ത്‌കെയര്‍ എക്‌സ്‌പോയില്‍ പ്രവേശനം സൗജന്യം
Published on

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹെല്‍ത്ത്‌കെയര്‍ രംഗത്ത് എത്രമാത്രം പുരോഗമിച്ചുവെന്ന് നേരിട്ടറിയാം. ഒരാളുടെ തത്സമയ ആരോഗ്യ വിവരങ്ങള്‍ ടെക്‌നോളജിയുടെ സഹായത്തോടെ എങ്ങനെ മനസിലാക്കാമെന്ന് കണ്ടറിയാം. വലിയ ഹോസ്പിറ്റലുകളില്‍ മാത്രം ഉപയോഗിക്കുന്ന മെഷീനുകള്‍ മുതല്‍ ആരോഗ്യ രംഗത്തെ പുതിയ ചലനങ്ങളെല്ലാം കണ്ട് മനസിലാക്കാന്‍ വേദിയൊരുക്കുകയാണ് ധനം ബിസിനസ് മീഡിയ.

ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ കലൂര്‍ ഐഎംഎ ഹൗസില്‍ വച്ച് നടക്കുന്ന ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന എക്‌സ്‌പോയിലാണ് മെഷീനറികളുടെയും പുതിയ ടെക്‌നോളജികളുടെയും പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. എക്‌സ്‌പോ കാണാന്‍ പ്രവേശനം സൗജന്യമാണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ചാല്‍ മാത്രം മതിയാകും. Register now: https://shorturl.at/64PVq

സമിറ്റിനോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയില്‍ 60ലധികം സ്റ്റാളുകളുമുണ്ടാകും. 2000ത്തിലേറെ പേര്‍ എക്‌സ്‌പോയില്‍ സന്ദര്‍ശകരായെത്തും.

ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഐഎംഎ കൊച്ചിനും ACME ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌സുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന രണ്ടാമത് ഹെല്‍ത്ത്‌കെയര്‍ സമിറ്റ് രണ്ട് ദിവസങ്ങളിലായാണ് ഈവര്‍ഷം അരങ്ങേറുന്നത്. സംഗമത്തില്‍ പ്രമുഖരായ 40ലേറെ പേര്‍ പ്രഭാഷകരായെത്തും.

ഹോസ്പിറ്റല്‍ ഉടമകള്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഡയറക്റ്റര്‍മാര്‍, ക്ലിനിക്ക് ഉടമകള്‍, ഹെല്‍ത്ത്കെയര്‍ രംഗത്തെ സംരംഭകര്‍, എക്വിപ്‌മെന്റ്&ഡിസ്‌പോസിബ്ള്‍ നിര്‍മാതാക്കള്‍, മെഡിക്കല്‍ ടൂറിസം രംഗത്തുള്ളവര്‍, വെല്‍നസ്, സീനിയര്‍ കെയര്‍ മേഖലയിലുള്ളവര്‍, ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, ഹെല്‍ത്ത്‌കെയര്‍ രംഗത്തെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിങ്ങനെ ഹെല്‍ത്ത്കെയറുമായി ബന്ധപ്പെട്ട സമസ്ത മേഖലകളില്‍ നിന്നുള്ളവരും സമിറ്റില്‍ പ്രതിനിധികളായെത്തും.

Stsuainable Healthcare: Innovations for a Healthier Future എന്ന തീമിനെ ആസ്പദമാക്കി നടക്കുന്ന സംഗമം ആദ്യദിനം രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീളും. രണ്ടാം ദിനം രാവിലെ 9.30 മുതല്‍ 5.30 വരെയാണ് പരിപാടികള്‍.

ഹെല്‍ത്ത്കെയര്‍ രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്‌കാരവും സമിറ്റില്‍ വിതരണം ചെയ്യും. പ്രഗത്ഭര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

രജിസ്‌ട്രേഷനും സ്റ്റാളുകള്‍ ബുക്ക് ചെയ്യാനും വിളിക്കുക: അനൂപ് ഏബ്രഹാം: 90725 70065.

https://dhanamhealthcaresummit.com

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com