ധനം ഹെല്‍ത്ത്‌കെയര്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026ന് നാലാം നാള്‍ തിരിതെളിയും

ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ കൊച്ചിയിലെ ഐ.എം.എ ഹൗസില്‍ നടക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കുന്നത് പ്രമുഖരുടെ നീണ്ടനിര
Dhanam Healthcare summit 2025
ഫയല്‍ ചിത്രം
Published on

കേരളത്തിലെ ആരോഗ്യമേഖലയുടെ ഭാവി കാഴ്ചപ്പാടുകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാന്‍ 'ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ്, എക്‌സ്‌പോ ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026' ഒരുങ്ങി. ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ സംഗമം ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി കൊച്ചിയിലെ ഐ.എം.എ ഹൗസില്‍ വെച്ച് നടക്കും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രമുഖ ആരോഗ്യ വിദഗ്ധര്‍, ആശുപത്രി മേധാവികള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.

പ്രമുഖരുടെ സാന്നിധ്യം

സമ്മിറ്റിന്റെ ഉദ്ഘാടനം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്, മെയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ഐ.എം.എ കേരള പ്രസിഡന്റ് ഡോ. എം.എന്‍ മേനോന്‍, അക്‌മെ കണ്‍സള്‍ട്ടിംഗ് എം.ഡി ബി.ജി മേനോന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍

ആശുപത്രികളുടെ വളര്‍ച്ചാ തന്ത്രങ്ങള്‍, സുസ്ഥിരമായ ആരോഗ്യ പരിരക്ഷാ രീതികള്‍, അവയവദാനം, വയോജന സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍ നടക്കും.

ആരോഗ്യമേഖലയില്‍ എ.ഐയുടെയും മറ്റ് സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും സാധ്യതകള്‍ രണ്ടാം ദിനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

കേരളത്തെ ലോകോത്തര മെഡിക്കല്‍ ടൂറിസം ഹബാക്കി മാറ്റുന്നതിനെക്കുറിച്ച് ഡോ. ഗിരിധര്‍ ഗ്യാനി (AHPI ഡയറക്ടര്‍ ജനറല്‍), സിയാല്‍ എം.ഡി എസ്. സുഹാസ് ഐ.എ.എസ് എന്നിവര്‍ സംസാരിക്കും.

* ആശുപത്രികളുടെ ഗുണമേന്മ വര്‍ധിപ്പിച്ചു കൊണ്ട് എങ്ങനെ അവയെ വലിയ തോതിലേക്ക് വളര്‍ത്താം?

* ആശുപത്രി ഉപകരണങ്ങളിലും ഡിവൈസുകളിലുമുള്ള പുത്തന്‍ അവസരങ്ങള്‍.

* ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (AI) സ്മാര്‍ട്ട് ടെക്‌നോളജികളും രോഗീപരിചരണത്തെ എങ്ങനെ മാറ്റുന്നു?

* മെഡിക്കല്‍ ടൂറിസം, വയോജന സംരക്ഷണം, വെല്‍നസ് തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍.

നിക്ഷേപം, ലയനം, മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലെ പുത്തന്‍ ആശയങ്ങളും നൂതനമായ മാറ്റങ്ങളും സമ്മിറ്റില്‍ ചര്‍ച്ച ചെയ്യപ്പെടും. ആരോഗ്യമേഖലയിലെ പ്രമുഖ നേതാക്കളും വിദഗ്ധരും ഈ സംഗമത്തില്‍ കാഴ്ചപ്പാടുകള്‍ പങ്കുവെക്കും.

മികവിന് അംഗീകാരങ്ങള്‍

ജനുവരി 31 വൈകുന്നേരം നടക്കുന്ന പ്രത്യേക ചടങ്ങില്‍ ആരോഗ്യമേഖലയിലെ മികവിനുള്ള ധനം ഹെല്‍ത്ത് കെയര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫെബ്രുവരി ഒന്നിന് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അംഗീകാരങ്ങളും മെമെന്റോകളും വിതരണം ചെയ്യും.

മെഡിക്കല്‍ എക്‌സിബിഷന്‍, സ്പീഡ് നെറ്റ്വര്‍ക്കിംഗ് സെഷനുകള്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ സമ്മിറ്റ് മികച്ചൊരു വേദിയായിരിക്കും.

പരിമിതമായ സീറ്റുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. രജിസ്‌ട്രേഷന്‍ ഫീസ് 5,500 രൂപയാണ്. 18 ശതമാനം ജി.എസ്.ടിയും നല്‍കണം. DHANAM250 എന്ന കൂപ്പണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 250 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

സമ്മിറ്റില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും :

അനൂപ് ഏബ്രഹാം: 90725 70065.

https://dhanamhealthcaresummit.com/

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com