
ഓരോ ബിസിനസ് വിജയത്തിനു പിന്നിലും വെല്ലുവിളികളുടേയും അതിജീവനത്തിന്റെയും നിരവധി കഥകള്‍ പറയാനുണ്ടാകും. പ്രത്യേകിച്ചും സ്വന്തമായി പാത വെട്ടിത്തുറന്ന് വിജയം കൈവരിച്ചവര്‍ക്ക്. പുതു തലമുറയ്ക്ക് പഠിക്കാനും പിന്തുടരാനും നിരവധി പാഠങ്ങളും അവര്‍ക്ക് പങ്കുവയ്ക്കാനുണ്ടാകും. അത്തരത്തില്‍ വ്യത്യസ്തമായ മേഖലകളില്‍ നിന്നുള്ള പത്ത് പേരുടെ പ്രചോദനാത്മകമായ ജീവിതം പങ്കുവയ്ക്കുകയാണ് '10 ഇന്‍സ്പയറിംഗ് അച്ചീവേഴ്‌സ്' എന്ന പുസ്തകം. പ്രീത ടി.എസ് രചിച്ച് ധനം ബിസിനസ് മീഡിയ പ്രസിദ്ധീകരിച്ച പുസ്തകം ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ പ്രൗഢഗംഭീരമായ വേദിയിൽ പ്രകാശനം ചെയ്തു.
ഫാമിലി കോച്ചും ബിസിനസ് അഡ്വൈസറുമായ എം.എസ്.എ കുമാര്‍ സിന്തൈറ്റ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബിന് നല്‍കി പ്രകാശനം നടത്തി.
ഫ്‌ളൈറ്റ് സര്‍ജനും സംരംഭകനും ഇന്‍വെന്ററുമായ ആരോണ്‍ ജോര്‍ജ്, പ്രീമിയം ഫെറോ അലോയ്‌സ് മാനേജിംഗ് ഡയറക്ടര്‍ എസ്.എസ് അഗര്‍വാള്‍, ഏലിയാസ് എന്‍ജിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എം.ഡി ടി.വി. ഏലിയാസ്, എട്ടുതറയില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അനു ടി. ചെറിയാന്‍, വി.പി.എസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍ ഡോ.അരുണ്‍ ഉമ്മന്‍, സേവന മെഡിനീഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ബിനു ഫിലിപ്പോസ്, ന്യൂറോ സര്‍ജനും ഇന്‍വെന്ററുമായ ഡോ. മാധവന്‍ എ പിഷാരടി, പിട്ടാപ്പള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഫ്രാഗ്രന്‍സ് വേള്‍ഡ് സ്ഥാപകന്‍ പോളണ്ട് മൂസ എന്നിവരാണ് തീച്ചൂടുള്ള, വേറിട്ട അനുഭവ കഥകള്‍ പങ്കുവയ്ക്കുന്നത്.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍പോള്‍ പിട്ടാപ്പിള്ളില്‍, സേവന മെഡി നീഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ബിനു ഫിലിപ്പോസ്, എട്ടുതറയില്‍ ഗ്രൂപ്പ് സ്ഥാപകന്‍ അനു ടി ചെറിയാന്‍, പി.എം.ആര്‍ ഗ്രൂപ്പ് സി.ഇ.ഒ പി.എം. അലവി എന്നിവരും പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine