റീറ്റെയ്ല്‍ മേഖലയിലെ അവസരങ്ങളറിയാം, പഠിക്കാം; ധനം സമ്മിറ്റ് അടുത്തയാഴ്ച

റീറ്റെയ്ല്‍ ബിസിനസ് രംഗത്ത് അവസരങ്ങള്‍ പോലെ തന്നെ വെല്ലുവിളികളും ധാരാളമാണ്. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയില്ലെങ്കില്‍ പുതിയ കാലത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകില്ല. ഈ ഡിജിറ്റല്‍ യുഗത്തില്‍ റീറ്റെയ്ല്‍ മേഖലയില്‍ മുന്നേറാന്‍ വിദഗ്ധരില്‍ നിന്നും പഠിക്കാം, ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റില്‍ പങ്കെടുക്കാം.

ഡിസംബര്‍ 7ന് കൊച്ചി, ലെ മെറിഡിയനില്‍ നടക്കുന്ന ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റില്‍ റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്നു. ധനം ബിസിനസ് മീഡിയയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മിറ്റില്‍ ആദിത്യ ബിര്‍ള റീറ്റെയ്‌ലിന്റെ മുന്‍ മാനേജിംഗ് ഡയറക്റ്ററും ടെക്‌സ്‌റ്റൈല്‍ വിഭാഗം ബിസിനസ് ഹെഡുമായിരുന്ന തോമസ് വര്‍ഗീസ് മുഖ്യാതിഥിയാകും.

'എന്ത് കൊണ്ട് ബ്രാന്‍ഡുകള്‍ പരാജയപ്പെടുന്നു' എന്ന വിഷയത്തില്‍ പുഷ് ഇന്റഗ്രേറ്റഡ് ചെയര്‍മാനും എം.ഡിയുമായ വി.എ ശ്രീകുമാര്‍ പ്രത്യേക പ്രഭാഷണം നടത്തും. ഒ.എന്‍.ഡി.സിയുടെ വൈസ് പ്രസിഡന്റ് ആയ നിതിന്‍ നായര്‍ പ്രത്യേക പ്രഭാഷണം നടത്തും.

നാച്വറല്‍ സലോണ്‍ ബ്രാന്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് ട്രെയ്നിംഗ് സി.ഒ.ഒ ഡോ. ചാക്കോച്ചന്‍ മത്തായി ഫ്രാഞ്ചൈസിംഗ് ബിസിനസിനെക്കുറിച്ച് സംസാരിക്കും. ഫ്രാഞ്ചൈസിംഗ് ബിസിനസില്‍ ഡോക്റ്ററേറ്റ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയിലെ ചുരുക്കം ചില വ്യക്തികളിലൊരാളാണ് ഇദ്ദേഹം. റീറ്റെയല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനുമായ ഡോ.ഡാര്‍ലി കോശിയും പ്രത്യേക പ്രഭാഷണം നടത്തും.

'Retail Transformation in the Digital Age: Strategies & Innovations' എന്ന വിഷയത്തില്‍ റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ്& കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ.ഹിതേഷ് ഭട്ട് പ്രത്യേക പ്രഭാഷണം നടത്തും. Achieving 'Real Success' in Business! എന്ന വിഷയത്തില്‍ റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ടിനി ഫിലിപ്പ് സംസാരിക്കും. പ്രഗത്ഭരുടെ പ്രഭാഷണങ്ങള്‍ക്കൊപ്പം വിവിധ vishayangalil പാനല്‍ ചര്‍ച്ചകളും സമ്മിറ്റിലുണ്ടാകും.

പാനല്‍ ചര്‍ച്ചകള്‍

പുതിയ കാല റീറ്റെയ്ല്‍ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'Retail Strategies in the Digital Age: Diverse sector insights' എന്ന പാനല്‍ ചര്‍ച്ചയില്‍ കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും എം.ഡിയുമായ ടി.എസ് പട്ടാഭിരാമന്‍, ജോസ് ആലുക്കാസ് എം.ഡി വര്‍ഗീസ് ആലുക്കാസ്, ഇ.വി.എം ഗ്രൂപ്പ് എം.ഡി സാബു ജോണി, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ് എന്നിവര്‍ പങ്കെടുക്കും. അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ദീപക് അസ്വാനി പാനല്‍ ചര്‍ച്ച നയിക്കും.

പുതിയ കാല റീറ്റെയ്ല്‍ ബ്രാന്‍ഡിംഗ് പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന 'New Rules of Retail Branding' എന്ന പാനല്‍ ചര്‍ച്ചയില്‍ വി-ഗാഡ് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി, റോബി അക്‌സ്യാറ്റ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായ പ്രദീപ് ശ്രീവാസ്തവ എന്നിവര്‍ സംസാരിക്കും. ആദിത്യ ബിര്‍ള ന്യൂ ബിസിനസ് വെഞ്ച്വേഴ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ്.ബി.പിള്ളൈ പാനല്‍ നയിക്കും.

ഡിജിറ്റലായി ബ്രാന്‍ഡിംഗ് ചെയ്യേണ്ടത് സംരംഭത്തിന്റെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമായ ഈ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയ രംഗത്തെ പ്രമുഖ ഇന്‍ഫ്ളുവന്‍സര്‍മാരായ ബൈജു നായര്‍, പേളി മാണി, ഇബാദു റഹ്‌മാന്‍ എന്നിവര്‍ 'How to grow your business through influencers collaboration' എന്ന പ്രത്യേക പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കും. ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒയും ബിസിനസ് കോച്ചുമായ എ.ആര്‍ രഞ്ജിത്താണ് പാനല്‍ ചര്‍ച്ച നയിക്കുന്നത്.

സമ്മിറ്റില്‍ പങ്കെടുക്കാന്‍

ഇപ്പോള്‍ ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംബന്ധിക്കാനുള്ള രജിസ്‌ട്രേഷന്‍ നിരക്ക് 3,500 രൂപയും ജി.എസ്.ടി യുമാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്retail1000 എന്ന കോഡ് ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഈ ഓഫര്‍ ഏതാനും ദിവസങ്ങൾ കൂടിമാത്രം.

നേരത്തെ രജിസ്റ്റര്‍ ചെയ്ത് ഓഫര്‍ നേടാനും മറ്റ് വിവരങ്ങള്‍ക്കും:

Website : dhanamretailsummit.com

ഫോണ്‍: 90725 70065

Related Articles

Next Story

Videos

Share it