ആദിത്യ ബിര്‍ള റീറ്റെയ്ല്‍ മുന്‍ മേധാവി മുഖ്യാതിഥിയാകുന്നു; ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ് ഡിസംബര്‍ 7ന്

കൊച്ചി, ലെ മെറിഡിയനില്‍ നടക്കുന്ന സംഗമത്തില്‍ റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് മേഖലയിലെ വിദഗ്ധര്‍ സംസാരിക്കുന്നു
ആദിത്യ ബിര്‍ള റീറ്റെയ്ല്‍ മുന്‍ മേധാവി മുഖ്യാതിഥിയാകുന്നു; ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ് ഡിസംബര്‍ 7ന്
Published on

റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് മേഖലയിലെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സംഗമമായ 'ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമ്മിറ്റ് 2023'ല്‍ തോമസ് വര്‍ഗീസ് മുഖ്യാതിഥിയാകുന്നു. മോർ സൂപ്പർ മാർക്കറ്റ് ശൃംഖല അടങ്ങുന്ന ആദിത്യ ബിര്‍ള റീറ്റെയ്ൽ വിഭാഗത്തിന്റെ മുൻ മാനേജിംഗ് ഡയറക്റ്ററും ഏറെ കാലം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ടെക്‌സ്‌റ്റൈല്‍ വിഭാഗം ബിസിനസ് ഹെഡുമായിരുന്നു അദ്ദേഹം. 

വൈവിധ്യമാര്‍ന്ന മേഖലകളില്‍ നാലു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ്. 24 വര്‍ഷത്തിലേറെ ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ലീഡര്‍ഷിപ്പ് കോച്ച്, മെന്റര്‍ തുടങ്ങിയ നിലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു.

ഐ.ഐ.റ്റി ഡല്‍ഹി, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കരിയറിലും വിവിധ ട്രേഡ് ഫോറങ്ങളിലും നേതൃപരമായ മികവ് തെളിയിച്ചിട്ടുണ്ട്. സി.ഐ.ഐയുടെ ദേശീയ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. വിവിധ വേദികളില്‍ പ്രഭാഷകനായും ഇന്റര്‍നാഷണല്‍ കോച്ചിംഗ് അസോസിയേഷന്‍ സര്‍ട്ടിഫൈഡ് കോച്ചായും തിളങ്ങി നില്‍ക്കുന്നുണ്ട് തോമസ് വര്‍ഗീസ്. 

മറ്റ് പ്രഭാഷകര്‍

കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും എം.ഡിയുമായ ടി.എസ് പട്ടാഭിരാമന്‍, വി-ഗാഡ് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി, പുഷ് 360 ഏജന്‍സി ചെയര്‍മാനും എം.ഡിയും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാര്‍, ഇ.വി.എം ഗ്രൂപ്പ് എം.ഡി സാബു ജോണി, ജോസ് ആലുക്കാസ് എം.ഡി വര്‍ഗീസ് ആലുക്കാ, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ടിനി ഫിലിപ്പ്, റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ.ഹിതേഷ് ഭട്ട്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനുമായ ഡോ. ഡാര്‍ലി കോശി, ആദിത്യ ബിര്‍ള ന്യൂ ബിസിനസ് വെഞ്ച്വേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ്.ബി.പിള്ളൈ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കുന്നു.

സമ്മിറ്റില്‍ എങ്ങനെ പങ്കെടുക്കാം?

ഇപ്പോള്‍ ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംബന്ധിക്കാനുള്ള രജിസ്ട്രേഷന്‍ നിരക്ക് 3,500  രൂപയും ജി.എസ്.ടി യുമാണ്  ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് retail1000 എന്ന കോഡ് ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. ഈ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം.

നേരത്തെ രജിസ്റ്റര്‍ ചെയ്ത് ഓഫര്‍ നേടാനും മറ്റ് വിവരങ്ങള്‍ക്കും: Website : dhanamretailsummit.com

ഫോണ്‍: 90725 70065

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com