'എന്ത്‌കൊണ്ട് ചില ബ്രാന്‍ഡുകള്‍ പരാജയപ്പെടുന്നു': വി.എ ശ്രീകുമാറിന്റെ പ്രത്യേക പ്രഭാഷണം ധനം സമ്മിറ്റില്‍

വിജയിച്ച ബ്രാന്‍ഡുകളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാകും. എന്നാല്‍ പരാജയപ്പെട്ട ബിസിനസുകള്‍ക്ക് പറയാനുണ്ട് ധാരാളം അനുഭവ പാഠങ്ങള്‍. അത്തരം ബ്രാന്‍ഡുകളുടെ പരാജയ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ ശാക്തീകരിക്കാന്‍ ഒപ്പം നിന്നിട്ടുള്ള ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുകള്‍ക്ക് പറയാനും ധാരാളം അനുഭവ കഥകളുണ്ടാകും. എന്ത് കൊണ്ടാണ് ബ്രാന്‍ഡുകള്‍ പരാജയപ്പെടുന്നതെന്ന് പറയാനെത്തുകയാണ്, കമ്മ്യൂണിക്കേഷന്‍സ് സൊല്യൂഷന്‍സ് കമ്പനിയായ പുഷ്360ന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററും പ്രമുഖ ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ. ശ്രീകുമാര്‍.

''വൈ ബ്രാന്‍ഡ്‌സ് ഫെയില്‍'' എന്ന വിഷയത്തില്‍ ആണ് വി.എ. ശ്രീകുമാര്‍ പ്രത്യേക പ്രഭാഷണം നടത്തുക. ചലച്ചിത്ര-പരസ്യ ചിത്ര സംവിധാനത്തിലൂടെ ശ്രദ്ധേയനായ വി.എ. ശ്രീകുമാര്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് എന്ന നിലയിലും മികവ് തെളിയിച്ചിട്ടുണ്ട്.10 ഇന്ത്യന്‍ ഭാഷകളിലായി ആയിരത്തിലേറെ പരസ്യ ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അദ്ദേഹം ഒരുക്കിയ കല്യാണ്‍ ജൂവലേഴ്സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയവയുടെ പരസ്യചിത്രങ്ങള്‍ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച ഓപ്പണിംഗ് ഡേ കളക്ഷന്‍ നേടിയ 'ഒടിയന്‍' ആണ് അദ്ദേഹം സംവിധാനം ചെയ്ത പ്രഥമ ചലച്ചിത്രം.

ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ്

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റായ ധനം റീറ്റെയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസ് സമ്മിറ്റിന്റെ അഞ്ചാം പതിപ്പാണ് വ്യാഴാഴ്ച അരങ്ങേറുന്നത്. ബിസിനസ് രംഗത്തെ പ്രഗത്ഭ വ്യക്തികളുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും കൊണ്ട് ശ്രദ്ധേയമാണ് ധനം റീറ്റെയ്ല്‍ സമ്മിറ്റ്. ഇത്തവണ ഫ്രാഞ്ചൈസിംഗ് മേഖലയിലെ പുത്തന്‍ അവസരങ്ങളുമായി പ്രമുഖ കമ്പനികളും അണിനിരക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് പുതിയ അവസരങ്ങളിലേക്കുള്ള വാതിലാണ് തുറക്കുന്നത്.

ആദിത്യ ബിര്‍ള ഗ്രൂപ്പ് മുന്‍ മാനേജിംഗ് ഡയറക്റ്ററും ടെക്‌സ്‌റ്റൈല്‍ ബിസിനസ് ഹെഡുമായിരുന്ന തോമസ് വര്‍ഗീസ് ആണ് സമ്മിറ്റില്‍ മുഖ്യാതിഥിയാകുന്നത്. കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും എം.ഡിയുമായ ടി.എസ് പട്ടാഭിരാമന്‍, വി-ഗാര്‍ഡ് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി, പുഷ് 360 ഏജന്‍സി ചെയര്‍മാനും എം.ഡിയും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാര്‍, ഇ.വി.എം ഗ്രൂപ്പ് എം.ഡി സാബു ജോണി, ജോസ് ആലുക്കാസ് എം.ഡി വര്‍ഗീസ് ആലുക്കാസ്, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ടിനി ഫിലിപ്പ്, പ്രമുഖ ഫ്രാഞ്ചൈസിംഗ് വിദഗ്ധനും കോച്ചും നാച്വറല്‍സ് സലൂണ്‍ & സ്പാ ബ്രാന്‍ഡ് ഡെവലപ്മെന്റ് ഹെഡും സി.ഒ.ഒയുമായ ഡോ.ചാക്കോച്ചന്‍ മത്തായി, റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ.ഹിതേഷ് ഭട്ട്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനുമായ ഡോ. ഡാര്‍ലി കോശി, ആദിത്യ ബിര്‍ള ന്യൂ ബിസിനസ് വെഞ്ച്വേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ്.ബി.പിള്ളൈ, റോബി അക്സ്യാറ്റ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായ പ്രദീപ് ശ്രീവാസ്തവ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കുന്നു.

എങ്ങനെ പങ്കെടുക്കാം?

ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംബന്ധിക്കാനുള്ള രജിസ്‌ട്രേഷന്‍ നിരക്ക് 1000 രൂപ ഇളവോട് കൂടി 3500+ ടാക്സ് ആണ്. ഇതിനായി retail1000 എന്ന കോഡ് ഉപയോഗിക്കണം.

ഓഫര്‍ നേടാനും മറ്റ് വിവരങ്ങള്‍ക്കും:

ഫോണ്‍: 90725 70065

Website : dhanamretailsummit.com

Related Articles
Next Story
Videos
Share it