പുതിയ ബിസിനസ് അവസരങ്ങള്‍ തിരഞ്ഞെടുക്കാം; ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2023

ഡിസംബര്‍ ഏഴിന് കൊച്ചിയില്‍ നടക്കുന്ന സമിറ്റില്‍ പങ്കെടുക്കാന്‍ അറിയേണ്ടതെല്ലാം

വിജയസാധ്യതയുള്ള ബിസിനസ് അവസരം തേടുകയാണോ? ഇപ്പോള്‍ എന്ത് ബിസിനസ് ചെയ്താലാണ് വിജയിക്കുക എന്ന ചോദ്യം നിങ്ങളെ അലട്ടുന്നുണ്ടോ?

സ്വന്തം ആശയത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത ബിസിനസ് ചെയ്യണോ, അതോ പറ്റിയ മേഖലയില്‍ വിജയകരമായി നടക്കുന്ന ഒരു ബിസിനസിന്റെ ഭാഗമായി നിന്നുകൊണ്ട് തുടങ്ങണോ എന്ന ചിന്തയുമുണ്ടോ?

എങ്കില്‍ പോരൂ ഡിസംബര്‍ ഏഴിന് കൊച്ചിയില്‍ നടക്കുന്ന ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് നിങ്ങള്‍ക്കു മുന്നില്‍ ബിസിനസ് അവസരങ്ങളുടെ ഒരു ലോകം തുറക്കും.

നിലവില്‍ വിജയകരമായി നടക്കുന്ന പല ബിസിനസുകളും ഫ്രാഞ്ചൈസി നല്‍കിക്കൊണ്ട്അതിവേഗത്തിലുള്ള വളര്‍ച്ചാ പാതയിലാണ്. ഇത്തരത്തിലുള്ള ഫ്രാഞ്ചൈസികള്‍ എടുത്തുകൊണ്ട് ബിസിനസ് രംഗത്തേക്ക് കടന്നാല്‍ മെച്ചങ്ങള്‍ പലതുണ്ട്.

നല്ലൊരു ബ്രാന്‍ഡിന്റെ ഭാഗമാകുന്നതുകൊണ്ട് നിങ്ങളുടെ ബിസിനസിനെ കുറിച്ച് ആള്‍ക്കാരെ അറിയിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കുറയും. വിജയകരമായൊരു മോഡലായതുകൊണ്ട് പരിശീലനം, മാര്‍ക്കറ്റിംഗ്, പരസ്യം തുടങ്ങി നിരവധി മേഖലകളില്‍ പിന്തുണയും ലഭിക്കും. ഒരു മാതൃ കമ്പനിയുടെ കീഴില്‍ നില്‍ക്കുന്നതുകൊണ്ടുള്ള സഹായങ്ങളും അതേസമയം സ്വന്തമായൊരു ബിസിനസ് നടത്തുമ്പോഴുള്ള യഥാര്‍ത്ഥ കാര്യങ്ങളും ഇതിലൂടെ അറിയാന്‍ സാധിക്കും.

ബിസിനസ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്ന കാലത്ത് താരതമ്യേന റിസ്‌ക് കുറഞ്ഞുകൊണ്ട് ബിസിനസ് തുടങ്ങാനും നിലവില്‍ ബിസിനസുള്ളവര്‍ക്ക് പുതിയ മേഖലയിലേക്ക് കടക്കാനും അനുയോജ്യമായതാണ് ഫ്രാഞ്ചൈസികള്‍.

കൂടുതല്‍ കാര്യങ്ങള്‍ അറിയാം

നിലവില്‍ ഏതെല്ലാം രംഗങ്ങളില്‍ ഫ്രാഞ്ചൈസിഅവസരമുണ്ട്, എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയാനും ഫ്രാഞ്ചൈസികളെ പരിചയപ്പെടാനും അവരുടെ ബിസിനസ് മോഡല്‍ അറിയാനും അനുയോജ്യമായവ തിരഞ്ഞെടുക്കാനുമുള്ള അവസരം ഒരുക്കുകയാണ് ധനം റീറ്റെയ്ല്‍&ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2023. കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന അഞ്ചാമത് ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസി സമിറ്റിന്റെ ആകര്‍ഷണങ്ങളിലൊന്ന് ഫ്രാഞ്ചൈസി അവസരങ്ങളുടെ പ്രസന്റേഷനാണ്.

അഞ്ഞൂറോളം പ്രതിനിധികളും ഇരുപതിലേറെ പ്രഭാഷകരും സമിറ്റില്‍ സംബന്ധിക്കും. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയുള്ള സമ്മിറ്റില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള റീറ്റെയ്ല്‍ രംഗത്തെ ബിസിനസുകാരെയും കോര്‍പ്പറേറ്റ് മേധാവികളെയും വിദഗ്ധരെയും നേരില്‍ കാണാനും അടുത്തിടപഴകാനുമുള്ള അവസരവും ലഭിക്കും.കച്ചവട രംഗത്തെ തന്ത്രങ്ങളും രീതികളും അതിവേഗം മാറുന്ന ഈ കാലത്ത് പിടിച്ചുനില്‍ക്കാനും മുന്നോട്ട് പോകാനും അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങളെന്തെന്നും ഇവിടെ വിദഗ്ധര്‍ വിവരിക്കും.

എങ്ങനെ പങ്കെടുക്കാം?

ഇപ്പോള്‍ ധനം റീറ്റെയ്ല്‍&ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംബന്ധിക്കാനുള്ള രജിസ്‌ട്രേഷന്‍ നിരക്ക് ജി.എസ്.ടി അടക്കം 4,130 രൂപയാണ്. ഈ സ്‌പെഷ്യല്‍ നിരക്ക് നവംബര്‍ ഏഴ് വരെ മാത്രമേ ഉള്ളൂ.അതിന് ശേഷം ഒരാള്‍ക്ക് സംബന്ധിക്കാനുള്ള നിരക്ക് ജി.എസ്.ടി അടക്കം 5,310 രൂപയാണ്. രജിസ്‌ട്രേഷന്‍ ചെയ്യുമ്പോൾ retail1000 എന്ന കോഡ് ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്. ഈ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം.

നേരത്തെ രജിസ്റ്റര്‍ ചെയ്ത് ഓഫര്‍ നേടാനും മറ്റ് വിവരങ്ങള്‍ക്കും:

Website : dhanamretailsummit.com

ഫോണ്‍: 90725 70065

Related Articles
Next Story
Videos
Share it