ഫ്രാഞ്ചൈസിംഗ് ബിസിനസായി നിങ്ങളുടെ സംരംഭത്തെയും ഉയര്‍ത്താം; ഡോ.ചാക്കോച്ചന്‍ മത്തായി സംസാരിക്കുന്നു

ബിസിനസ് വിപുലമാക്കാനുള്ള ശ്രമങ്ങളിലാണോ നിങ്ങള്‍? എങ്കില്‍ പങ്കെടുക്കാം, ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റിന്റെ അഞ്ചാം പതിപ്പില്‍. ഡിസംബര്‍ 7ന് കൊച്ചി 'ലെ മെറിഡിയനി'ല്‍ നടക്കുന്ന സമ്മിറ്റില്‍ റീറ്റെയ്ല്‍, ഫ്രാഞ്ചൈസിംഗ് മേഖലയിലെയും വിദഗ്ധര്‍ പങ്കെടുക്കുന്നു.

റീറ്റെയ്ല്‍ മേഖലയിലെ പ്രഗത്ഭ വ്യക്തികളുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും ഉള്‍പ്പെടുന്ന സമ്മിറ്റില്‍ ഫ്രാഞ്ചൈസിംഗ് മേഖലയിലെ അവസരങ്ങളുമായി പ്രമുഖ കമ്പനികളും അണിനിരക്കുന്നു. മാത്രമല്ല, ഫ്രാഞ്ചൈസിംഗ് മേഖലയിലെ രാജ്യത്തെ പ്രമുഖ വ്യക്തിത്വവും നാച്വറല്‍സ് സലൂണ്‍ & സ്പാ, ബിസിനസ് ഡെവലപ്മെന്റ് & ട്രെയ്നിംഗ് ചീഫ് ഓപ്പറേറ്റീംഗ് ഓഫീസറുമായ ഡോ.ചാക്കോച്ചന്‍ മത്തായിയും സംസാരിക്കുന്നു.

'Building a Franchisable Brand' എന്ന വിഷയത്തിലാണ് ഫ്രാഞ്ചൈസി ഇവാഞ്ചലിസ്റ്റായ ഡോ. ചാക്കോച്ചന്‍ മത്തായി പ്രഭാഷണം നടത്തുന്നത്. ഫ്രാഞ്ചൈസ് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ 32 വര്‍ഷത്തിലേറെയായി ബിസിനസ് & ഫ്രാഞ്ചൈസിംഗ് കോച്ച് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. രാജ്യത്തെ 1,700 ലേറെ വിജയസംരംഭങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുണ്ട് അദ്ദേഹത്തിന്. രാജ്യത്ത് ഫ്രാഞ്ചൈസിംഗ് ബിസിനസിനസിലൂടെ നിരവധി ബ്രാന്‍ഡുകളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഫിക്കി, റീറ്റെയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, എഫ്.ഐ.എച്ച്.എൽ, എഫ്ഐ.ഐ.ഐ. തുടങ്ങി നിരവധി ഫ്രാഞ്ചൈസിംഗ് ഫോറങ്ങളില്‍ അദ്ദേഹം സ്ഥിരം പ്രഭാഷകനാണ്. ധനം, ഫ്രാഞ്ചൈസിംഗ് ഇന്ത്യ മാഗസിന്‍, എസ്.എം.ഇ എന്റര്‍പ്രൈസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതാറുമുണ്ട്. വിവിധ മാനേജ്മെന്റ് യൂണിവേഴ്സിറ്റികളിലും കോളെജുകളിലും അതിഥിയായും അദ്ദേഹം എത്താറുണ്ട്. ഫ്രാഞ്ചൈസിംഗ് മാനേജ്മെന്റ് മേഖലയിലെ മികവിന് നിരവധി അവാര്‍ഡുകളും ഡോ. ചാക്കോച്ചന്‍ മത്തായി നേടിയിട്ടുണ്ട്.

സമിറ്റിലെത്തുന്ന മറ്റ് പ്രഗത്ഭര്‍

ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ വസ്ത്ര ബാന്‍ഡ് ശൃംഖലകളിലൊന്നായ ആദിത്യ ബിര്‍ള ഗ്രൂപ്പ് മുന്‍ മാനേജിംഗ് ഡയറക്റ്ററും ടെക്സ്റ്റൈല്‍ ബിസിനസ് ഹെഡുമായിരുന്ന തോമസ് വര്‍ഗീസ് സമിറ്റില്‍ മുഖ്യാതിഥിയാകും. കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും എം.ഡിയുമായ ടി.എസ് പട്ടാഭിരാമന്‍, വി-ഗാഡ് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി, പുഷ് 360 ഏജന്‍സി ചെയര്‍മാനും എം.ഡിയും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാര്‍, ഇ.വി.എം ഗ്രൂപ്പ് എം.ഡി സാബു ജോണി, ജോസ് ആലുക്കാസ് എം.ഡി വര്‍ഗീസ് ആലുക്കാസ്, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ടിനി ഫിലിപ്പ്, റീറ്റെയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ.ഹിതേഷ് ഭട്ട്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനുമായ ഡോ. ഡാര്‍ലി കോശി, ആദിത്യ ബിര്‍ള ന്യൂ ബിസിനസ് വെഞ്ച്വേഴ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ്.ബി.പിള്ളൈ, റോബി അക്‌സ്യാറ്റ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായ പ്രദീപ് ശ്രീവാസ്തവ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കുന്നു.

എങ്ങനെ പങ്കെടുക്കാം?

ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംബന്ധിക്കാനുള്ള രജിസ്‌ട്രേഷന്‍ നിരക്ക് 3,500 രൂപയും ജി.എസ്.ടി യുമാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് retail1000 എന്ന കോഡ് ഉപയോഗിക്കുന്നവര്‍ക്ക് 1000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഈ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം.

നേരത്തെ രജിസ്റ്റര്‍ ചെയ്ത് ഓഫര്‍ നേടാനും മറ്റ് വിവരങ്ങള്‍ക്കും:

ഫോണ്‍: 90725 70065

Website : dhanamretailsummit.com

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it