'ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം ഒ.എന്‍.ഡി.സിയിലൂടെ'; നിതിന്‍ നായര്‍ ധനം സമ്മിറ്റില്‍ സംസാരിക്കുന്നു

ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2023 ഡിസംബര്‍ 7ന്
'ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം ഒ.എന്‍.ഡി.സിയിലൂടെ'; നിതിന്‍ നായര്‍ ധനം സമ്മിറ്റില്‍ സംസാരിക്കുന്നു
Published on

പുതിയ കാലത്ത് റീറ്റെയ്ല്‍ ബിസിനസില്‍ പിടിച്ചു നില്‍ക്കാന്‍ ഇ-കൊമേഴ്‌സ് രംഗത്തും സാന്നിധ്യമുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് കീഴിലാണെങ്കില്‍ ഇടനിലക്കാരായുള്ള ഇ-കൊമേഴ്്‌സ് സൈറ്റുകളുടെ കമ്മീഷനും മറ്റും ഒഴിവാക്കി മികച്ച രീതിയില്‍ വില്‍പ്പന ഉറപ്പാക്കാം. അത്തരത്തില്‍ ഒന്നാണ് ഒ.എന്‍.ഡി.സിയും. കേന്ദ്ര വ്യവസായ വകുപ്പിന്റെ പിന്തുണയോടെ (Department for Promotion of Industry and Internal Trade-DPIIT) പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ഒ.എന്‍.ഡി.സി. എന്നാല്‍ ഇപ്പോഴും കേരളത്തില്‍ നിന്നുള്ള ധാരാളം സംരംഭകരാണ് ഇതില്‍ ഉള്‍പ്പെടാതെ പിന്മാറി നില്‍ക്കുന്നത്. എന്നാല്‍ ഒ.എന്‍.ഡി.സിയുടെ ഭാഗമായി നിന്ന് ബിസിനസ് വര്‍ധിപ്പിക്കാനുള്ള വഴികള്‍ അറിയാന്‍ സംരംഭകര്‍ക്ക് അവസരമൊരുങ്ങുകയാണ് ധനം സമ്മിറ്റില്‍.

ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന ധനം റീറ്റെയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസ് സമ്മിറ്റില്‍ ഒ.എന്‍.ഡി.സി സീനിയര്‍ വൈസ് പ്രസിഡന്റ് നിതിന്‍ നായര്‍ സംസാരിക്കുന്നു. 'ട്രാന്‍സ്‌ഫോമിംഗ് ഡിജിറ്റല്‍ കൊമേഴ്‌സ് ഇന്‍ ഇന്ത്യ' എന്ന വിഷയത്തില്‍ ആണ് നിതിന്‍ നായര്‍ സംസാരിക്കുന്നത്. ഒ.എന്‍.ഡി.സിയില്‍ റീറ്റെയ്‌ലര്‍മാര്‍ക്ക് എങ്ങനെ ഭാഗമാകാം എന്നും അദ്ദേഹം വിശദമാക്കും.

ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ്

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റായ ധനം റീറ്റെയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസ് സമ്മിറ്റിന്റെ അഞ്ചാം പതിപ്പാണ് വ്യാഴാഴ്ച അരങ്ങേറുന്നത്. ബിസിനസ് രംഗത്തെ പ്രഗത്ഭ വ്യക്തികളുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും കൊണ്ട് ശ്രദ്ധേയമാണ് ധനം റീറ്റെയ്ല്‍ സമ്മിറ്റ്. ഇത്തവണ ഫ്രാഞ്ചൈസിംഗ് മേഖലയിലെ പുത്തന്‍ അവസരങ്ങളുമായി പ്രമുഖ കമ്പനികളും അണിനിരക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് പുതിയ അവസരങ്ങളിലേക്കുള്ള വാതിലാണ് തുറക്കുന്നത്.

ആദിത്യ ബിര്‍ള ഗ്രൂപ്പ് മുന്‍ മാനേജിംഗ് ഡയറക്റ്ററും ടെക്സ്റ്റൈല്‍ ബിസിനസ് ഹെഡുമായിരുന്ന തോമസ് വര്‍ഗീസ് ആണ് സമ്മിറ്റില്‍ മുഖ്യാതിഥിയാകുന്നത്. കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും എം.ഡിയുമായ ടി.എസ് പട്ടാഭിരാമന്‍, വി-ഗാർഡ് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി, പുഷ് 360 ഏജന്‍സി ചെയര്‍മാനും എം.ഡിയും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാര്‍, ഇ.വി.എം ഗ്രൂപ്പ് എം.ഡി സാബു ജോണി, ജോസ് ആലുക്കാസ് എം.ഡി വര്‍ഗീസ് ആലുക്കാസ്, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ടിനി ഫിലിപ്പ്, പ്രമുഖ ഫ്രാഞ്ചൈസിംഗ് വിദഗ്ധനും കോച്ചും നാച്വറല്‍സ് സലൂണ്‍ & സ്പാ ബ്രാന്‍ഡ് ഡെവലപ്‌മെന്റ് ഹെഡും സി.ഒ.ഒയുമായ ഡോ.ചാക്കോച്ചന്‍ മത്തായി, റീറ്റെയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ.ഹിതേഷ് ഭട്ട്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനുമായ ഡോ. ഡാര്‍ലി കോശി, ആദിത്യ ബിര്‍ള ന്യൂ ബിസിനസ് വെഞ്ച്വേഴ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ്.ബി.പിള്ളൈ, റോബി അക്‌സ്യാറ്റ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായ പ്രദീപ് ശ്രീവാസ്തവ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കുന്നു.

എങ്ങനെ പങ്കെടുക്കാം?

ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംബന്ധിക്കാനുള്ള രജിസ്ട്രേഷന്‍ നിരക്ക് 1000 രൂപ ഇളവോട് കൂടി 3500+ ടാക്‌സ് ആണ്. ഇതിനായി retail1000 എന്ന കോഡ് ഉപയോഗിക്കണം.

ഓഫര്‍ നേടാനും മറ്റ് വിവരങ്ങള്‍ക്കും:

ഫോണ്‍: 90725 70065

എന്താണ് ONDC?

ONDC യുടെ മുഴുവന്‍ നാമം Open Network for Digital Commerce എന്നാണ്. ഇത് ആമസോണ്‍ പോലെയോ ഫ്ളിപ്കാര്‍ട്ട് പോലെയോ ഒരു പ്ളാറ്റ്ഫോം അല്ല. ഇതൊരു നെറ്റ്വര്‍ക്ക് ആണ്. ഇന്ത്യയിലെ ഇ കോമേഴ്‌സ് പ്ളാറ്റ്ഫോമുകളെയും ലോജിസ്റ്റിക് കമ്പനികളെയും ഡെലിവറി കമ്പനികളെയും രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ചെറുകിട കച്ചവടക്കാരെയും സംരംഭകരേയും കണക്റ്റ് ചെയ്യുന്ന ഒരു വലിയ ശൃംഖല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com