കുഞ്ഞന്‍ കമ്പനിയാണോ? എങ്കിലെന്ത്, ഓഹരി വിപണിയില്‍ നിങ്ങള്‍ക്കും ലിസ്റ്റ് ചെയ്യാം!
മുന്‍പെങ്ങുമില്ലാത്ത വിധം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകരുടെ പ്രാതിനിധ്യം വന്‍തോതില്‍ കൂടി വരികയാണ്. മുന്‍പ് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കരുത്തിലായിരുന്നു സൂചികകളുടെ കുതിപ്പെങ്കില്‍ ഇപ്പോള്‍ കളി മാറി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ചെറുകിട നിക്ഷേപകരും മാസംതോറും കോടിക്കണക്കിന് രൂപയാണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. മികച്ച അടിത്തറയുള്ള കുഞ്ഞന്‍ കമ്പനികളെ വരെ തെരഞ്ഞെടുത്ത് ആളുകള്‍ നിക്ഷേപിക്കുന്നു; നേട്ടമുണ്ടാക്കുന്നു.
വളരാനുള്ള ഫണ്ട് കണ്ടെത്താം എസ് എം ഇ ലിസ്റ്റിംഗിലൂടെ
എങ്ങനെയാണ് എസ് എം ഇ ലിസ്റ്റിംഗ് നടത്തുക? സംരംഭങ്ങളെ പരിധിയില്ലാതെ വളര്‍ത്താനുള്ള ഫണ്ട് കണ്ടെത്താനുള്ള പുതിയ വഴികളെന്തൊക്കെയാണ്? ഇതൊക്കെ അറിയണമെന്നുണ്ടോ? അതിനുള്ള അവസരമാണ് ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടക്കുന്ന എംഎസ്എംഇ സമിറ്റ് ഒരുക്കുന്നത്.
കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന സമിറ്റില്‍ എസ് എം ഇലിസ്റ്റിംഗ് സംബന്ധമായ എല്ലാ വശങ്ങളെ കുറിച്ചും ആഷിഖ് ആന്‍ഡ് അസോസിയേറ്റ്‌സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ CS ആഷിഖ് എഎം വിശദീകരിക്കും. നൂതനമായ ഫണ്ടിംഗ് രീതികളിലൂടെ കേരളത്തിലെ നിരവധി സംരംഭങ്ങളെ അതിവേഗ വളര്‍ച്ചാ പാതയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിദഗ്ധന്‍ കൂടിയാണ് ആഷിഖ് എഎം.
കോഴിക്കോട് മലബാര്‍ പാലസില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറു വരെ നടക്കുന്ന സമിറ്റില്‍ ഇത് കൂടാതെ ബിസിനസിനെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ വേണ്ട ഒട്ടനവധി കാര്യങ്ങള്‍ പത്തിലേറെ വിദഗ്ധര്‍ വിശദീകരിക്കും.
പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഇനിയുള്ളത്. താത്പര്യമുള്ളവര്‍ വേഗം ബുക്ക് ചെയ്യുക.
ജിഎസ്ടി ഉള്‍പ്പടെ രജിസ്‌ട്രേഷന്‍ നിരക്ക് 2,950 രൂപയാണ്. സമിറ്റിനോട് അനുബന്ധിച്ച് പ്രദര്‍ശന സ്റ്റാളുകളുമുണ്ട്. എംഎസ്എംഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇത്തരം സംരംഭങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍ക്കുമെല്ലാം സ്റ്റാളുകള്‍ സജ്ജീകരിക്കാം. നികുതി അടക്കം 29,500 രൂപയാണ് സ്റ്റാള്‍ നിരക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ്: 9072570065 മോഹന്‍ദാസ്: 9747384249, റിനി 9072570055, വെബ്‌സൈറ്റ്: www.dhanammsmesummit.com