

ഇന്ത്യയിലെ ബാങ്കിംഗ് മേഖലയുടെ മാറുന്ന ട്രെന്‍ഡിനെക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു ധനം ബിഎഫ്എസ്‌ഐ സമിറ്റില്‍ നടന്ന 'ബാങ്കിംഗിന്റെ ഭാവി: വളർച്ച, ഭരണം, ഡിജിറ്റൽ മാറ്റം' എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ച.
പരമ്പരാഗത ബാങ്കുകൾ നൂതനമായ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും രാജ്യത്തിന്റെ സാമ്പത്തിക സാമ്പത്തിക വളർച്ചയുടെ രാസത്വരകമായി ബാങ്കിംഗ് മേഖല മാറുന്നതിനെ കുറിച്ചും പാനല്‍ ചൂണ്ടിക്കാട്ടി.
ബാങ്കിംഗില്‍ വളര്‍ച്ച നേടാന്‍ ഇന്നൊവേഷനുകള്‍, പ്രത്യേകിച്ച് ഫിന്‍ടെക് സൊലൂഷനുകള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെണെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ സാലി നായര്‍ പറഞ്ഞു. ഉപഭോക്താവുമായി ഇടപഴകുന്നതില്‍ ബാങ്കിനുള്ള ചെലവും ബാങ്കുമായി ഇടപഴകുന്ന ഉപഭോക്താവിന്റെ ചെലവും കുറയ്ക്കാന്‍ ഫിന്‍ടെകിന് സാധിക്കും. യു.പി.ഐ കൊണ്ടു വന്ന ഒരു മാജിക്കും ഇതാണെന്ന് അദ്ദേഹം പറയുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കച്ചവടം നടത്താന്‍ യു.പി.ഐ കച്ചവടക്കാരെ സഹായിക്കുന്നുണ്ട്. പ്രതിമാസം 24 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യു.പി.ഐ വഴി നടക്കുന്നത്.
കാര്‍ഷിക മേഖലയിലെ സാമ്പത്തിക അപര്യാപ്തതയാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ ചെയര്‍പേഴ്‌സണ്‍ വിമല വിജയ ഭാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക സൗകര്യങ്ങളുടെ കുറവ് മൂലം വര്‍ഷം തോറും 74 ദശലക്ഷം ടണ്‍ കൃഷി ഉത്പന്നങ്ങള്‍ നശിക്കുന്നതായി അവര്‍ പറഞ്ഞു. 74 ദശലക്ഷം ടണ്‍ പാഴാകുന്നത് ഒഴിവാക്കാന്‍ ഉത്തരവാദിത്തപ്പെട്ട നടപടികള്‍ എടുക്കുകയാണെങ്കില്‍, രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കോ ജിഡിപി വളര്‍ച്ചയ്‌ക്കോ വേണ്ടി കൂടുതല്‍ സംഭാവന നല്‍കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എം.എസ്.എം.ഇ മേഖലയ്ക്ക് ബാങ്കിംഗ് മേഖല നല്‍കുന്ന പ്രാധാന്യത്തക്കുറിച്ചും അവര്‍ സൂചിപ്പിച്ചു. സമ്പദ്‌വ്യവസ്ഥ വളരുന്നതിലെ ഉത്തേജക ശക്തി (catalyts) ബാങ്കിംഗ് സൂമുഹമാണ്. വായാപാ രംഗത്ത് ബാങ്കുകള്‍ കൂടുതല്‍ സജീവമാകുമ്പോള്‍ രാജ്യം വളരുന്നു, അതോടൊപ്പം ആളുകളുടെ സംസ്‌കാരം, ജീവിതശൈലി, ജീവിത നിലവാരം എഎന്നിവ മെച്ചപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള വിഭാഗമായിരിക്കും ബാങ്കുകളുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തെ നിയന്ത്രിക്കുകയെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.പോള്‍ തോമസ് തോമസ് പറഞ്ഞു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇത് മുന്നില്‍ കണ്ട് കൊണ്ട് ഗ്രാമീണ മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അട്ടപ്പാടി പോലുള്ളയിടങ്ങളില്‍ നാല് ശാഖകളാണ് തുടങ്ങിയത്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശാഖകള്‍ തുറന്നിട്ടുണ്ടെന്നും പോള്‍ തോമസ് കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine