സുസ്ഥിര ആരോഗ്യപരിപാലനം: ചികിത്സാ ഗുണനിലവാരവും മിതമായ നിരക്കും പ്രധാനമെന്ന് ബി.ജി. മേനോൻ

ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2026ല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
സുസ്ഥിര ആരോഗ്യപരിപാലനം: ചികിത്സാ ഗുണനിലവാരവും മിതമായ നിരക്കും പ്രധാനമെന്ന് ബി.ജി. മേനോൻ
Published on

പരിസ്ഥിതി ആഘാതം കുറച്ചുകൊണ്ട് ഉയര്‍ന്ന നിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് 'സുസ്ഥിരമായ ആരോഗ്യ പരിരക്ഷാ സംവിധാനം' (Sustainable Healthcare System) എന്നതിലൂടെ അര്‍ത്ഥമാക്കുന്നതെന്ന് ആക്‌മെ കണ്‍സള്‍ട്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ ബി.ജി മേനോന്‍. ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2026ല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നൂതന സാങ്കേതികവിദ്യകള്‍, കൃത്യമായ രോഗനിര്‍ണ്ണയ പരിശോധനകള്‍, ശാസ്ത്രീയമായ മരുന്നുപയോഗം, പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കല്‍ എന്നിവയിലൂടെ മെഡിക്കല്‍ പ്രാക്ടീസ് മെച്ചപ്പെടുത്താന്‍ നമുക്ക് സാധിക്കും. കൂടാതെ, ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജോലി ചെയ്യാന്‍ ആവശ്യമായ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും മികച്ച അന്തരീക്ഷവുമുള്ള ആശുപത്രികള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കുന്നതില്‍ കേരളം അന്താരാഷ്ട്ര നിലവാരത്തിന് ഒപ്പമാണ്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. സ്വകാര്യ-സര്‍ക്കാര്‍ മേഖലകളുടെ കൂട്ടായ പ്രവര്‍ത്തനവും, പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കും മുന്‍കരുതല്‍ ചികിത്സകള്‍ക്കും നല്‍കുന്ന പ്രാധാന്യവുമാണ് ഇതിന് കാരണം. കോര്‍പ്പറേറ്റ് ആശുപത്രികളേക്കാള്‍ ഉപരിയായി ഗ്രാമപ്രദേശങ്ങളിലെ ചെറിയ ആരോഗ്യ കേന്ദ്രങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com