മാറ്റത്തിന്റെ നായകര്‍ കൊച്ചിയില്‍; കേരളത്തിന്റെ ബിസിനസ് ഭാവിക്ക് പുതിയ ദിശ പകര്‍ന്ന് കെ.എം.എ കണ്‍വെന്‍ഷന്‍

വെല്ലുവിളികളില്‍ അല്ല, പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് കുമരേശ് സി മിശ്ര
KMA Annual Convention KMAC 2026 Inaguration
കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷിക മാനേജ്‌മെൻ്റ് കണ്‍വന്‍ഷന്‍ മുന്‍ യു എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ (ഹാബിറ്റാറ്റ് 3) കുമരേശ് സി മിശ്ര ഉദ്ഘാടനം ചെയ്യുന്നു. കെ എം എ ഓണററി സെക്രട്ടറി കെ അനില്‍ വര്‍മ, കെ എം എ.പ്രസിഡന്റ് കെ ഹരികുമാര്‍, മുത്തൂറ്റ് ഗ്രൂപ്പ് എം ഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎംഡി മധു എസ് നായര്‍, ഭാരതീയ വിദ്യാഭവന്‍ കൊച്ചി ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ്, ക്‌ളെയ്‌സിസ് ടെക്‌നോളജീസ് സിഎംഡി വിനോദ് തരകന്‍, കെ എം എ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍വന്‍ഷന്‍ ചെയറുമായ അല്‍ജിയേഴ്‌സ് ഖാലിദ് എന്നിവര്‍ സമീപം.
Published on

കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎം എ) നാല്‍പ്പത്തി മൂന്നാമത് വാര്‍ഷിക മാനേജ്മെന്റ് കണ്‍വന്‍ഷന് ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമായി. മുന്‍ ഹാബിറ്റാറ്റ് 3 യു എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ കുമരേശ് സി മിശ്ര കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അന്‍പതിലധികം പ്രഭാഷകരും ആയിരത്തിലധികം പ്രതിനിധികളുമാണ് രാജ്യത്തെ ഏറ്റവും വലിയ മാനേജ്മെന്റ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. ട്രാന്‍സ്‌ഫോര്‍മിങ് ഫോര്‍ ഇമ്പാക്റ്റ് എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം.

വെല്ലുവിളികളില്‍ അല്ല, പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കുമരേശ് മിശ്ര ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാമ്പത്തിക മേഖല ആഗോള തലത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പക്ഷേ സാമ്പത്തികമായി ഇന്ത്യ കരുത്താര്‍ജിച്ചിട്ടുണ്ട്. നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി മികച്ച ഭാവിയിലേക്ക് ലക്ഷ്യമിടണം. ടൂറിസം, ആരോഗ്യം, നോളഡ്ജ് കേന്ദ്രങ്ങള്‍ എന്നിവയിലൂടെ കേരളത്തിന് കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. വികസിത ഭാരത് 2047 എന്ന സ്വപ്നത്തിലേക്ക് കുതിക്കാന്‍ സുസ്ഥിര സാമ്പത്തിക വളര്‍ച്ച അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല വളര്‍ച്ചയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കിയുള്ള സാമ്പത്തിക വളര്‍ച്ചയാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ് ), സി ജെ ജോര്‍ജ് (ജിയോജിത്), മധു എസ് നായര്‍ (കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്) , എം പി അഹമ്മദ് (മലബാര്‍ ഗ്രൂപ്പ്) എന്നിവരെ ട്രാന്‍സ്ഫര്‍മേഷന്‍ ഐക്കണ്‍സ് ഓഫ് കേരളയായി ചടങ്ങില്‍ ആദരിച്ചു. ഇവരെ പങ്കെടുപ്പിച്ചു നടന്ന റൗണ്ട് ടേബിള്‍ സെഷനില്‍ വേണുഗോപാല്‍ സി ഗോവിന്ദ് മോഡറേറ്ററായിരുന്നു.

കെ എം എ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ക്‌ളെയ്‌സിസ് ടെക്‌നോളജീസ് സിഎംഡി വിനോദ് തരകന്‍ പ്രസംഗിച്ചു. കെഎം.എ സീനിയര്‍ വൈസ് പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് സ്വാഗതവും ഓണററി സെക്രട്ടറി കെ അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

ആദ്യ ദിനത്തില്‍ കെ എം ഏസ് റോള്‍ ഇന്‍ ദി ട്രാന്‍സ്ഫര്‍മേഷന്‍ ഓഫ് കേരളാസ് മാനേജ്മെന്റ് ലാന്‍ഡ്‌സ്‌കേപ് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സുനില്‍ സക്കറിയ മോഡറേറ്ററായിരുന്നു. സിയാല്‍ എം ഡി എസ് സുഹാസ് മുഖ്യപ്രഭാഷണം നടത്തി. പ്രസാദ് കെ പണിക്കര്‍, ദിനേശ് തമ്പി, കെ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഇനി നടക്കാനിരിക്കുന്ന വിവിധ സെഷനുകളില്‍ നിരുപമ റാവു, ആനന്ദ് കുല്‍ക്കര്‍ണി, ഡോ.പ്രമോദ് വര്‍മ്മ, നവാസ് മീരാന്‍, രാജ് രാഘവന്‍, നരേഷ് കുമാര്‍ സേഥി, വിനോദ് തരകന്‍, പ്രൊഫ. ഹെലെ ഹാരിസണ്‍, വിരാള്‍ ദവദ, ഡോ. കൃഷ്ണദാസ് ഗെയ്ടോന്‍ഡ്, ഡോ. ബിജോയ് ഈരാറ്റില്‍, ശ്രീവത്സന്‍ അപരാജിതന്‍, ഡോ. നളന്ദ ജയദേവ്, ഡോ. നേഗിഷ് ഗൗനിക്കര്‍ , ഡോ. എസ് ജ്യോതി നീരജ, ഷീന സിംഗ്, ഇബ്രാഹിം ഹവാസ് എന്നിവര്‍ സംസാരിക്കും.

യുവ മാനേജര്‍മാര്‍ക്കും യുവ സംരംഭകര്‍ക്കുമായി സംഘടിപ്പിച്ച യങ് മൈന്‍ഡ്സ് സമ്മിറ്റ് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്തു. ശരത്ബാബു ഏഴുമലൈ മുഖ്യാതിഥിയായിരുന്നു. പ്രൊഫ. ഹെലെ ഹാരിസണ്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ പാനല്‍ സെഷനുകളില്‍ ബിബു പുന്നൂരാന്‍, അല്‍ത്താഫ് ജഹാംഗീര്‍, മീന തോമസ്, ദീപു സേവ്യര്‍, അതുല്‍ റാം, ഡോ.കല്യാണി വല്ലത്ത്, അനൂപ് അംബിക, സുശാന്ത് കുരുന്തില്‍, ടോം ജോസഫ് എന്നിവര്‍ സംസാരിച്ചു.

KMA convention in Kochi sets a visionary path for Kerala's management and business future.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com