Begin typing your search above and press return to search.
അദാനി ഗ്രൂപ്പിലെ കുടുംബ വിശേഷങ്ങള്‍
മൂന്നുപതിറ്റാണ്ടുകൊണ്ട് ഗൗതം അദാനി അതിബൃഹത്തായൊരു ബിസിനസ് സാമ്രാജ്യമാണ് കെട്ടിപ്പടുത്തിരിക്കുന്നത്. 22 വ്യത്യസ്ത ബിസിനസ് രംഗങ്ങളില്‍ അതിശക്തമായ സാന്നിധ്യമുണ്ട്. വരുന്ന എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രീന്‍ എനര്‍ജി രംഗത്ത് 70 ബില്യണ്‍ ഡോളറിന്റെ ലോകമാണ് അദാനി വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ വലിയ ഈ അതിസമ്പന്നന്‍ സാരഥ്യം നല്‍കുന്നത് സുസജ്ജമായൊരു കുടുംബ ബിസിനസിന് കൂടിയാണ്
''കുടുംബാംഗങ്ങളുടെ മാത്രം നേതൃത്വത്തിലുള്ളതോ അല്ലെങ്കില്‍ പ്രൊഫഷണലുകള്‍ മാത്രം നയിക്കുന്നതോ ആയ കമ്പനികള്‍ എക്കാലവും സ്ഥായിയായി നിലനില്‍ക്കണമെന്നില്ല,'' അടുത്തിടെ ഒരു രാജ്യാന്തര മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദാനി ഗ്രൂപ്പ് സാരഥി ഗൗതം അദാനി വ്യക്തമാക്കിയതാണ് ഇക്കാര്യം. ഇന്ത്യയിലെ അതിശക്തമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഗൗതം അദാനി, ദീര്‍ഘകാല നിലനില്‍പ്പ് ഉറപ്പാക്കും വിധമുള്ള കുടുംബ ബിസിനസിന് കൂടിയാണ് ആധാരശിലയിട്ടിരിക്കുന്നത്.
കുടുംബാംഗങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൃത്യമായ റോളും ഉത്തരവാദിത്തവും നല്‍കിയാണ് അദാനി തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിരിക്കുന്നത്. ''എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായി തോന്നുന്ന കാര്യം സംരംഭകത്വം, കുടുംബം, പ്രൊഫഷണലുകള്‍ എന്നിവയുടെ ഒരു കൃത്യമായ ചേരുവയാണ് എപ്പോഴും മികച്ചതായിരിക്കുക. പക്ഷേ എപ്പോള്‍ ഒരു തീരുമാനപ്രക്രിയയില്‍ ഇടപെടണം അല്ലെങ്കില്‍ ഇടപെടാതിരിക്കണം എന്നതിനെ കുറിച്ച് കുടുംബത്തിന് കൃത്യമായ ധാരണയും വേണം,'' അദാനി പറയുന്നു.
അദാനി കുടുംബത്തിന് കുടുംബ ഭരണഘടനയും ഫാമിലി ബിസിനസ് ഓഫീസുമുണ്ട്. നിലവില്‍ കുടുംബത്തിലെ ആദ്യത്തെയും രണ്ടാമത്തെയും തലമുറയാണ് ബിസിനസിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ''എല്ലാം കുടുംബാഗങ്ങള്‍ക്കും അവരുടെ കഴിവുകള്‍ അനുസരിച്ച് അവസരങ്ങളും തുല്യതയും നല്‍കുക. ഒരു കൈയിലുള്ള അഞ്ച് വിരലുകള്‍ ഒരിക്കലും ഒരുപോലുള്ളതല്ലല്ലോ പക്ഷേ, അവ കൂടി ചേരുമ്പോഴാണ് ശക്തി ലഭിക്കുക,'' ഗൗതം അദാനി അഭിപ്രായപ്പെടുന്നു.
ഗൗതം അദാനിയുടെ ഇളയസഹോദരന്‍. ഗ്രൂപ്പിന്റെ തുടക്കകാലം മുതല്‍ കൂടെയുണ്ട്. ഓപ്പറേഷന്‍സ് വിഭാഗത്തിന് നേതൃത്വം നല്‍കുന്നു. ബിസിനസ് ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിന്റെ കാര്യത്തിലും ഉത്തരവാദിത്തം.
2. പ്രണവ് അദാനി, എംഡി, ആഗ്രോ, ഓയ്ല്‍ & ഗ്യാസ്
ഗൗതം അദാനിയുടെ അനന്തരവന്‍. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം. കല്‍ക്കരി ഖനനം, ഇന്റഗ്രേറ്റഡ് കോള്‍ മാനേജ്‌മെന്റ്, അഗ്രി, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് എന്നിവയുടെ മേല്‍നോട്ടം.
3. കരണ്‍ അദാനി, സി ഇ ഒ, അദാനി പോര്‍ട്‌സ് & അദാനി പോര്‍ട്‌സ് സെസ്
ഗൗതം അദാനിയുടെ മൂത്തമകന്‍. യുഎസിലെ Prudue യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം. 2009 മുതല്‍ അദാനി പോര്‍ട്‌സുകളുടെ പ്രവര്‍ത്തനത്തില്‍ സജീവം
4. സാഗര്‍ അദാനി, എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്
രാജേഷ് അദാനിയുടെ മകന്‍. ഗ്രൂപ്പിന്റെ റിന്യൂവബ്ള്‍ എനര്‍ജി വിഭാഗത്തിന് നേതൃത്വം നല്‍കുന്നു. യുഎസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പഠനശേഷം 2015 മുതല്‍ അദാനി ഗ്രീന്‍ എനര്‍ജിയോടൊപ്പം പ്രവര്‍ത്തിക്കുന്നു.
5. ജീത് അദാനി, വൈസ് പ്രസിഡന്റ്, ഗ്രൂപ്പ് ഫിനാന്‍സ്
ഗൗതം അദാനിയുടെ ഇളയമകന്‍. പെന്‍സില്‍വാനിയ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 2019ല്‍ ഗ്രൂപ്പ് സി എഫ് ഒയുടെ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തനം. സ്ട്രാറ്റജിക് ഫിനാന്‍സ്, കാപ്പിറ്റല്‍ മാര്‍ക്കറ്റ് തുടങ്ങിയ നോക്കുന്നു. ഗ്രൂപ്പിലെ എല്ലാ ലിസ്റ്റഡ് കമ്പനികളൊടൊപ്പം പ്രവര്‍ത്തനം. ഒപ്പം എയര്‍പോര്‍ട്‌സ് ബിസിനസ്, ഡിജിറ്റല്‍ ലാബ് എന്നിവയുടെയെല്ലാം കാര്യങ്ങളിലും ശ്രദ്ധ.
അദാനി കുടുംബത്തിന് കുടുംബ ഭരണഘടനയും ഫാമിലി ബിസിനസ് ഓഫീസുമുണ്ട്. നിലവില്‍ കുടുംബത്തിലെ ആദ്യത്തെയും രണ്ടാമത്തെയും തലമുറയാണ് ബിസിനസിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ''എല്ലാം കുടുംബാഗങ്ങള്‍ക്കും അവരുടെ കഴിവുകള്‍ അനുസരിച്ച് അവസരങ്ങളും തുല്യതയും നല്‍കുക. ഒരു കൈയിലുള്ള അഞ്ച് വിരലുകള്‍ ഒരിക്കലും ഒരുപോലുള്ളതല്ലല്ലോ പക്ഷേ, അവ കൂടി ചേരുമ്പോഴാണ് ശക്തി ലഭിക്കുക,'' ഗൗതം അദാനി അഭിപ്രായപ്പെടുന്നു.
അദാനി ഗ്രൂപ്പിലെ കുടുംബകാര്യം
1.രാജേഷ് അദാനി, എംഡി, അദാനി എന്റര്പ്രൈസസ്ഗൗതം അദാനിയുടെ ഇളയസഹോദരന്‍. ഗ്രൂപ്പിന്റെ തുടക്കകാലം മുതല്‍ കൂടെയുണ്ട്. ഓപ്പറേഷന്‍സ് വിഭാഗത്തിന് നേതൃത്വം നല്‍കുന്നു. ബിസിനസ് ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിന്റെ കാര്യത്തിലും ഉത്തരവാദിത്തം.
2. പ്രണവ് അദാനി, എംഡി, ആഗ്രോ, ഓയ്ല്‍ & ഗ്യാസ്
ഗൗതം അദാനിയുടെ അനന്തരവന്‍. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം. കല്‍ക്കരി ഖനനം, ഇന്റഗ്രേറ്റഡ് കോള്‍ മാനേജ്‌മെന്റ്, അഗ്രി, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് എന്നിവയുടെ മേല്‍നോട്ടം.
3. കരണ്‍ അദാനി, സി ഇ ഒ, അദാനി പോര്‍ട്‌സ് & അദാനി പോര്‍ട്‌സ് സെസ്
ഗൗതം അദാനിയുടെ മൂത്തമകന്‍. യുഎസിലെ Prudue യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം. 2009 മുതല്‍ അദാനി പോര്‍ട്‌സുകളുടെ പ്രവര്‍ത്തനത്തില്‍ സജീവം
4. സാഗര്‍ അദാനി, എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്
രാജേഷ് അദാനിയുടെ മകന്‍. ഗ്രൂപ്പിന്റെ റിന്യൂവബ്ള്‍ എനര്‍ജി വിഭാഗത്തിന് നേതൃത്വം നല്‍കുന്നു. യുഎസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പഠനശേഷം 2015 മുതല്‍ അദാനി ഗ്രീന്‍ എനര്‍ജിയോടൊപ്പം പ്രവര്‍ത്തിക്കുന്നു.
5. ജീത് അദാനി, വൈസ് പ്രസിഡന്റ്, ഗ്രൂപ്പ് ഫിനാന്‍സ്
ഗൗതം അദാനിയുടെ ഇളയമകന്‍. പെന്‍സില്‍വാനിയ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 2019ല്‍ ഗ്രൂപ്പ് സി എഫ് ഒയുടെ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തനം. സ്ട്രാറ്റജിക് ഫിനാന്‍സ്, കാപ്പിറ്റല്‍ മാര്‍ക്കറ്റ് തുടങ്ങിയ നോക്കുന്നു. ഗ്രൂപ്പിലെ എല്ലാ ലിസ്റ്റഡ് കമ്പനികളൊടൊപ്പം പ്രവര്‍ത്തനം. ഒപ്പം എയര്‍പോര്‍ട്‌സ് ബിസിനസ്, ഡിജിറ്റല്‍ ലാബ് എന്നിവയുടെയെല്ലാം കാര്യങ്ങളിലും ശ്രദ്ധ.
Next Story
Videos