Begin typing your search above and press return to search.
ഒമിക്രോണ്‍; ഫെബ്രുവരി മൂന്നോടെ വ്യാപന തോത് ഉയരുമെന്ന് ഐഐടി കാണ്‍പൂര്‍
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ തരംഗം ഫെബ്രുവരി 3-ഓടെ ഇന്ത്യയില്‍ ഉയര്‍ന്നേക്കുമെന്ന് ഐഐടി കാണ്‍പൂര്‍ ഗവേഷകരുടെ പ്രവചനം. കോവിഡ് മൂന്നാം തരംഗം അഥവാ ഒമിക്രോണിന്റെ തോത് ഉയരുന്നത് ഡിസംബര്‍ പകുതിയോടെ ആരംഭിച്ച് ഫെബ്രുവരി ആദ്യത്തോടെ ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്ന് അവര്‍ പറയുന്നു.
ഇന്ത്യയിലെ മൂന്നാമത്തെ തരംഗം പ്രവചിക്കാന്‍ സംഘം ഗൗസിയന്‍ മിക്‌സ്ചര്‍ മോഡല്‍ എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ടൂള്‍ ഉപയോഗിച്ചതായും
ഓണ്‍ലൈന്‍ പ്രീപ്രിന്റ് സെര്‍വറായ MedRxiv-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
പ്രാഥമിക നിരീക്ഷണ തീയതിയായ 2020 ജനുവരി 30 മുതല്‍ 735 ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരിയില്‍ കേസുകള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. മൂന്നാമത്തെ തരംഗത്തിന്റെ 'പീക് സ്റ്റേജ്'2022 ഫെബ്രുവരി 3 വ്യാഴാഴ്ച ദൃശ്യമാകുമെന്നും ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു.
Next Story
Videos