ഇന്ത്യയില്‍ നിന്നും പിടിവിടാതെ കോവിഡ്!ഡിസംബര്‍ വരെ ഏറെ ശ്രദ്ധവേണമെന്ന് വിദഗ്ധര്‍

രാജ്യത്ത് കോവിഡിന്റെ അപകടാവസ്ഥ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് ദേശീയ കോവിഡ് -19 വര്‍ക്കിംഗ് ഗ്രൂപ്പ് തലവന്‍. കോവിഡ് വന്നുപോകുന്നത് സര്‍വസാധാരണമായി ആളുകള്‍ കാണുന്നത് കൊണ്ടാണ് അപകടാവസ്ഥ അധികമായി ചര്‍ച്ച ചെയ്യപ്പെടാത്തതെന്നു ആരോഗ്യ മേഖലയിലുള്ളവര്‍ ആവര്‍ത്തിച്ചു പറയുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.

കോവിഡ് അവസാനിച്ചിട്ടില്ലെങ്കിലും എണ്ണം കുറഞ്ഞുവരികയാണെങ്കിലും, പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കണമെന്നും ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിലെ (NTAGI) കോവിഡ് -19 വര്‍ക്കിംഗ് ഗ്രൂപ്പിന്റെ തലവന്‍ എന്‍കെ പറയുന്നു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ വരെയെങ്കിലും ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് അറോറ പറയുന്നു.

അറോറ നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍

  • നിയന്ത്രണങ്ങള്‍ വേണം, പ്രത്യേകിച്ച് സാമൂഹിക കൂടിച്ചേരലുകളില്‍ ഒഴിവാക്കണം.
  • മുന്‍കരുതല്‍ ഡോസുകള്‍ക്ക് അര്‍ഹതയുള്ള എല്ലാവരും മുന്‍കരുതല്‍ ഡോസുകളുമായി മുന്നോട്ട് പോകണം.
  • ഇതുവരെ ആദ്യത്തെയോ രണ്ടാമത്തെയോ ഡോസ് സ്വീകരിക്കാത്ത കുട്ടികള്‍ക്കും ആ ഡോസുകള്‍ ലഭ്യമാക്കണം.
  • കൊവിഡ് അവസാനിച്ചുവെന്ന് ജനങ്ങള്‍ കരുതരുത്.
  • ജനസംഖ്യാ തലത്തില്‍ അച്ചടക്കവും ആശങ്കയും നിലനിര്‍ത്തുക എന്നതാണ് പ്രധാന വെല്ലുവിളി. അത് ശരിയായ നിര്‍വഹിക്കാന്‍ ഇവിടുത്തെ സംവിധാനങ്ങള്‍ക്ക് കഴിയണം.
  • കോവിഡ് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് സമൂഹത്തിന് മുന്നറിയിപ്പ് നല്‍കാന്‍ തുടര്‍ച്ചയായ ബോധവല്‍ക്കരണ പരിപാടി ആവശ്യമാണ്.
  • വരാനിരിക്കുന്ന ഏത് വെല്ലുവിളിയെയും നേരിടാന്‍ നിരീക്ഷണ തന്ത്രങ്ങള്‍ നിരന്തരം പരിഷ്‌കരിക്കണം.

Related Articles
Next Story
Videos
Share it