മരുന്നിന്റെ മുഴുവന്‍ സ്ട്രിപ്പ് വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുത്

രണ്ടോ, മൂന്നോ ഗുളികകള്‍ മാത്രം ആവശ്യമുള്ളപ്പോള്‍ മരുന്നിന്റെ മുഴുവന്‍ സ്ട്രിപ്പ് വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുതെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം. ഉടന്‍ തന്നെ ഫാര്‍മസികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കുമെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read : മലയാളി കഴിഞ്ഞവര്‍ഷം കഴിച്ചത് 12,500 കോടിയുടെ മരുന്ന്


ഫാര്‍മസികള്‍ക്കും പറയാനുണ്ട്

ഈയടുത്ത് നടന്ന യോഗത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പ്രതിനിധികളെ വകുപ്പ് ഇക്കാര്യം അറിയിച്ചിരുന്നു എന്നാല്‍ ഗുളികയുടെ ഒരു സ്ട്രിപ്പില്‍ നിന്ന് കുറച്ച് ഗുളികകള്‍ നല്‍കുമ്പോള്‍ അതിന്റെ ബാക്കി ഭാഗത്തിന് ബാച്ച് നമ്പര്‍, മരുന്ന് നിര്‍മിച്ചതും കാലഹരണപ്പെടുന്നതുമായ (expiry date) തീയതികളും നഷ്ടമാകുന്ന പ്രശ്‌നമുണ്ടെന്ന് കെമിസ്റ്റുകള്‍ പറയുന്നു.

ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്ട്രിപ്പില്‍ നിന്ന് ഓരോ ഭാഗങ്ങളായി ഗുളികകള്‍ എടുത്തുമാറ്റാന്‍ പറ്റുന്ന വിധത്തില്‍ 'കട്ട്-സ്ട്രിപ്പുകളായി' അവയുടെ പാക്കേജിംഗ് പരിഷ്‌ക്കരിക്കാനും ഈ ഓരോ ഭാഗങ്ങളിലുമായി കാലഹരണ തീയതിയും മറ്റ് അവശ്യ വിവരങ്ങളും നല്‍കാനും മന്ത്രാലയം ശുപാര്‍ശ ചെയ്തു.

പരാതികളെ തുടര്‍ന്ന്

രണ്ടോ, മൂന്നോ ഗുളികകള്‍ മാത്രം ആവശ്യമുള്ളപ്പോള്‍ മരുന്നിന്റെ മുഴുവന്‍ സ്ട്രിപ്പ് വാങ്ങാന്‍ ഫാര്‍മസികള്‍ നിര്‍ബന്ധിക്കുന്നതായി ഉപയോക്താക്കളില്‍ നിന്ന് വകുപ്പിന് ലഭിച്ച നിരവധി പരാതികളെ തുടര്‍ന്നാണ് ഈ നീക്കം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it