കോവിഡ് കാലത്ത് നടന്നത് വന്‍ വിപ്ലവം; മെഡിക്കല്‍ രംഗം കീഴടക്കാന്‍ ഓണ്‍ലൈന്‍ ഫാര്‍മസികള്‍

കോവിഡ് (Covid19) കാലം വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയ മേഖലയാണ് ആരോഗ്യരംഗം. ലോക്ക്ഡൗണ്‍ (Lockdown) കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യം വന്നപ്പോള്‍ മരുന്ന് വീട്ടിലെത്തിക്കാനായി സന്നദ്ധസേവകരുടെ മെഡിചെയ്‌നുകളെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും കൈമാറി കൈമാറി മരുന്നുകള്‍ വീട്ടുപടിക്കലെത്തി. രാജ്യാന്തര തലത്തില്‍ പോലും ഇങ്ങനെ മെഡിചെയ്ന്‍ പ്രവര്‍ത്തിച്ചു.

മുമ്പുകാലത്ത് ബസും ട്രെയിനും വിമാനവും പിടിച്ച് ഒരോ മരുന്നും വാങ്ങിച്ചുവന്നിരുന്ന ആളുകള്‍ക്ക്, അത് വീട്ടിലെത്തുമ്പോഴുള്ള സമയ, പണ ലാഭം ഏറെ ബോധിച്ചു. അവിടെയൊരു ബിസിനസ് സാധ്യത തുറക്കുകയായിരുന്നു- ഓണ്‍ലൈന്‍ ഫാര്‍മസി ബിസിനസ്.
സ്റ്റാര്‍ട്ടപ്പുകളുടെ ഉദയം
ഓണ്‍-ഡിമാന്റ് മെഡിസിന്‍ (Online Pharmacy) ഡെലിവറി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുമ്പേ തുടക്കമായിട്ടുണ്ടെങ്കിലും മഹമാരിക്കാലത്താണ് വമ്പന്‍ മുന്നേറ്റമുണ്ടായത്. Research and Markets കണക്കു പ്രകാരം 2020ല്‍ ഇ-ഫാര്‍മസി വിപണി മൂല്യം 50.71 ബില്യണ്‍ രൂപയാണ്. 2026 ഓടെ ഇത് 458.14 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.
ചെന്നൈ കേന്ദ്രമായി പ്രദീപ് ദാധയാണ് 2010ല്‍ ചലാേലറ െസ്ഥാപിച്ചത്. ഇത് 2020 ല്‍ റിലയന്‍സ് ഏറ്റെടുത്തു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 10 മില്യണ്‍ ഡൗണ്‍ലോഡുകളുണ്ട് ഈ ആപ്പിന്. പ്രശാന്ത് തണ്ടോനും വികാസ് ചൗഹാനും ഗൗരവ് അഗര്‍വാളും ചേര്‍ന്ന് 2013ല്‍ രൂപീകരിച്ച 1mg ഇ-ഫാര്‍മ കമ്പനിയെ 2021 ജൂണില്‍ ടാറ്റ ഏറ്റെടുത്തു. ഈ ആപ്പിനും 10 മില്യണ്‍ ഡൗണ്‍ലോഡുകളുണ്ട്. Medlife, TABLT, Myra Medicines, PharmEasy തുടങ്ങി അനവധി കമ്പനികളുണ്ട് ഇന്ത്യയിലിന്ന് ഈ രംഗത്ത്.
ഒപ്പം ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വമ്പന്‍ ഇ-കൊമേഴ്‌സ് കമ്പനികളും മെഡിക്കല്‍ വില്‍പ്പന രംഗത്തേക്കും ഇറങ്ങിയിട്ടുണ്ട്.
മെച്ചങ്ങള്‍ എന്തെല്ലാം?
വിലക്കുറവ്: ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട് ഓണ്‍ലൈന്‍ ഫാര്‍മസികള്‍ നല്‍കുന്ന സേവനങ്ങളില്‍. വമ്പന്‍ വിലക്കുറവ് തന്നെയാണ് വലിയൊരുകാര്യം. പാക്കറ്റില്‍ കാണുന്ന വില തന്നെ നല്‍കി ശീലിച്ച ഉപയോക്താക്കള്‍ക്ക് ഇത് നല്‍കുന്ന സന്തോഷം ചില്ലറയായിരിക്കില്ല. ചില മരുന്നുകള്‍ക്ക് പകുതിയിലേറെ ഓഫറുകളും ലഭിക്കാറുണ്ട്.
വീട്ടുപടിക്കലെത്തും: പല കമ്പനികളും വ്യാപിച്ചുവരുന്നതേയുള്ളൂവെങ്കിലും, വിപുലമായ സംവിധാനങ്ങള്‍ തന്നെയാണ് ഇവരെല്ലാം സജ്ജീകരിക്കുന്നത്. സാധ്യമായിടങ്ങളില്‍ ഒറ്റ മണിക്കൂറിനുള്ളില്‍ ഡെലിവറി നടത്തുമെന്നാണ് അപ്പോള്‍ ഫാര്‍മസിയുടെ വാഗ്ദാനം. അതും സൗജന്യമായി. ഓഫര്‍ പ്രൈസിനു പുറമെ, സൗജന്യ ഡെലിവറിയും കൂടിയാകുമ്പോള്‍, ഉപയോക്താവിന് മെഡിക്കല്‍ ഷോപ്പില്‍ പോകുന്ന ചെലവും കുറഞ്ഞുകിട്ടുന്നു.
തേടി നടക്കേണ്ട: കുറിച്ചു കിട്ടിയ മരുന്നുകള്‍ പല മെഡിക്കല്‍ ഷോപ്പുകളില്‍ തേടി നടക്കേണ്ടി വരില്ലെന്നതാണ് ഓണ്‍ലൈന്‍ ഫാര്‍മസികളെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. രണ്ടു ലക്ഷത്തില്‍ അധികം മെഡിസിനുകളാണ് ടാറ്റയുടെ 1ാഴ ഫാര്‍മസി പോര്‍ട്ടലില്‍ ലഭ്യമാക്കിയിരിക്കുന്നത്.
ഡോക്ടര്‍മാരുടെ സേവനം: വെബ്‌സൈറ്റില്‍ തന്നെ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും സൗകര്യപ്പെടുത്തിയിട്ടുണ്ട് പല കമ്പനികളും. ചാറ്റിലൂടെയോ കോളിലൂടെയോ ഡോക്ടറെ കാര്യം ധരിപ്പിച്ചാല്‍ മരുന്ന് വീട്ടുപടിക്കലെത്തും. പോവേണ്ട ക്ഷീണമില്ല, ക്യു നില്‍ക്കേണ്ട, സമയവും നഷ്ടപ്പെടാനില്ല.
വൈവിധ്യങ്ങള്‍: ആയുര്‍വേദവും യൂനാനിയും ഹോമിയോപ്പതിയും അലോപ്പതിയും ഓവര്‍ ദ കൗണ്ടര്‍ (ഒ.ടി.സി) ഉല്‍പ്പന്നങ്ങളും 19,000 പിന്‍ നമ്പറുകളില്‍ എത്തിക്കുമെന്ന വാഗ്ദാനമാണ് റിലയന്‍സിന്റെ netmeds.com നല്‍കുന്നത്.
സബ്‌സ്‌ക്രിപ്ഷന്‍: ഓരോ മാസവും തീരുന്ന മുറയ്ക്ക് ആരെയും വിളിച്ചുപറയാതെ, സ്വയം മരുന്നെത്തിക്കുന്നതിനായി സബ്‌സ്‌ക്രിപ്ഷന്‍ രീതിയും ഓണ്‍ലൈന്‍ ഫാര്‍മസികള്‍ നല്‍കുന്നു. ഇതിലൂടെയും മികച്ച ഓഫറുകള്‍ പല കമ്പനികളും വാഗ്ദാനം ചെയ്യുന്നു. ഒറ്റത്തവണത്തെ വിലയേക്കാള്‍, സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ വിലയാണ് ഈടാക്കുന്നത്.
ലാബ് ടെസ്റ്റ്: അത്ര വിപുലമായില്ലെങ്കിലും ലാബ് ടെസ്റ്റുകള്‍ കൂടി വീട്ടുപടിക്കലെത്തിയും, അടുത്തുള്ള ലാബുകളില്‍ വെച്ചും ചെയ്തുകൊടുക്കുന്നുണ്ട് 1mg പോലുള്ള കമ്പനികള്‍.
തെരഞ്ഞെടുപ്പ്: മെഡിസിനുകള്‍ സ്വന്തം നിലയ്ക്കും പ്രിസ്‌ക്രിപ്ഷന്‍ അപ്ലോഡ് ചെയ്തും വാങ്ങിക്കാനാവും. ഏത് തെരഞ്ഞെടുക്കണമെന്ന് സഹായിക്കാനും വെബ്‌സൈറ്റില്‍ കണ്‍ട്ടള്‍ട്ടന്‍സി സേവനമുണ്ട്.


Related Articles
Next Story
Videos
Share it