തലവേദനകളില്ലാതെ ബിസിനസ് വായ്പ; ഇരുപതില്‍ പരം ബാങ്കുകള്‍ വഴി സാമ്പത്തിക പിന്തുണ നല്‍കി ആംഫയര്‍

കോഴിക്കോടും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലൂടെ ₹50 കോടി വരെ ബിസിനസ് വായ്പ

സംരംഭകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ സാങ്കേിതക വിദ്യയുടെ ചുവടു പിടിച്ച് ഏറെ ദൂരം മുന്നിലെത്തിയിരിക്കുകയാണ് ആംഫയര്‍. ബില്യന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആംഫയര്‍, ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംരംഭകര്‍ക്ക് തലവേദന ഇല്ലാതെ ബിസിനസ് വായ്പകള്‍ ലഭ്യമാക്കുന്നതോടൊപ്പം വായ്പാ അനുബന്ധ സേവനങ്ങളും നല്‍കുന്നു.

50 കോടി വരെ വായ്പ

ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്കാണ് ലോണ്‍ ലഭ്യമാക്കുന്നത്. എല്ലാ രേഖകളും കൃത്യമാക്കി വയ്ക്കുന്ന സംരംഭകര്‍ക്കു എളുപ്പത്തില്‍ 5 ലക്ഷം രൂപ മുതല്‍ 50 കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് ആംഫയര്‍ സാരഥി രഞ്ജു കെ.പി പറയുന്നു. ബിസിനസിന്റെ പേപ്പറുകള്‍ പരിശോധിച്ച് പോരായ്മകളുണ്ടെങ്കില്‍ അവ വിലയിരുത്തി പരിഹരിക്കാവുന്നതാണെങ്കില്‍ അവ പരിഹരിച്ച് അര്‍ഹരെന്ന് ബോധ്യപ്പെട്ടാല്‍, ഇരുപതില്‍ പരം ബാങ്കുകളില്‍ നിന്ന് ബിസിനസ് ലോണ്‍ ആംഫിയറിലൂടെ ലഭ്യമാവുന്നതാണ്.

ഇരുപതിലേറെ ബാങ്കുകളും എന്‍.ബി.എഫ്.സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആംഫയര്‍ ലോണ്‍ തിരിച്ചടവ് പ്രക്രിയയിലും സിബില്‍ നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളിലും മാര്‍ഗ നിര്‍ദേശങ്ങവുമായി കൂടെയുണ്ട്. സംരംഭകര്‍ക്ക് വായ്പാ തിരിച്ചടവ് സുഗമമാക്കാനും ആംഫയര്‍ ടീം ശ്രദ്ധിക്കുന്നു.

ബിസിനസുകാരുടെ 'ആംഫയര്‍'

' AMFYR - Am the Financial Technology Leader' എന്നതാണ് AMFYR എന്ന പേരിലൂടെ ഉദ്ദേശിക്കുന്നത്, സ്ഥാപനത്തിന് AMFYR എന്ന് പേര് നല്‍കിയത് സ്ഥാപനം നല്‍കുന്ന സേവനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് രഞ്ജു പറയുന്നു. ബിസിനസ് വായ്പയുമായി ബന്ധപ്പെട്ട സര്‍വീസുകള്‍ മാത്രമായിരുന്നു തുടക്കത്തില്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ബിസിനസുകാര്‍ അനുഭവിക്കുന്ന തലവേദനകള്‍ കണ്ടിട്ടാണ് അനുബന്ധ മേഖലയിലെ ഗൈഡന്‍സ് സര്‍വീസിലേക്ക് കൂടി ആംഫയര്‍ സേവനവും വിപുലമാക്കിയത്.

' ഫിന്‍ടെക് സ്ഥാപനത്തിലേക്ക് ആംഫയര്‍ വളരുന്നതിന് ഇത് ഏറെ സഹായകമാകുന്നതായും രഞ്ജു പറയുന്നു. ലോണ്‍ നല്‍കുന്ന സ്ഥാപനമല്ല, 'ലോണ്‍ ഫെസിലിറ്റേറ്റര്‍' എന്ന് ആംഫയറിനെ വിളിക്കാനാണ് ആംഫയര്‍ ടീമിന് ഇഷ്ടമെന്നും രഞ്ജു വ്യക്തമാക്കുന്നു.


Amfyr Team

കേരളത്തിലെല്ലായിടത്തുമുള്ള സംരംഭകര്‍ക്കും ആംഫയറിലൂടെ വായ്പ എടുക്കാം. വായ്പയെടുക്കുന്നവര്‍ക്ക് ലൈഫ് ടൈം സര്‍വീസ് ഉറപ്പു വരുത്താന്‍ ഇരുപത്തഞ്ചോളം വരുന്ന ആംഫയര്‍ ടീമിന് പ്രത്യേക ട്രെയ്‌നിംഗ് നല്‍കുന്നുണ്ടെന്നും രഞ്ജു പറയുന്നു. ബാങ്കിംഗ് പ്രൊഫഷണലിന്റെ കുപ്പായം ഊരിവച്ച് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന സംരംഭകനായ വ്യക്തിയാണ് രഞ്ജു. അതിനാല്‍ തന്നെ പ്രൊഫഷണലായ സമീപനത്തോടെ ബിസിനസിനെ സഹിയിക്കാന്‍ ശ്രമിക്കുന്നുവെന്നും രഞ്ജു വ്യക്തമാക്കുന്നു. ഹൈബ്രിഡ് രീതിയിലാണ് ആംഫയറിന്റെ പ്രവര്‍ത്തനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈനായും നേരിട്ടും സേവനങ്ങള്‍ നല്‍കുന്നു.

Related Articles
Next Story
Videos
Share it