

ബിസിനസുകളുടെ നടത്തിപ്പ് കൂടുതല്‍ സങ്കീര്‍ണമായി വരികയാണ്. അപ്പോള്‍ കാര്യങ്ങളെല്ലാം ആഴത്തില്‍ പഠിച്ച് കൃത്യമായ തീരുമാനങ്ങള്‍ സ്വയമെടുത്ത്, അത് നടപ്പാക്കുന്ന ഒരു സാങ്കേതിക സംവിധാനം ബിസിനസിനുള്ളിലുണ്ടെങ്കില്‍ കാര്യങ്ങള്‍ എത്ര ലളിതമാകും. അല്ലേ? ഇതാണ് എജന്റിക് എഐ. സ്വന്തമായി കാര്യങ്ങള്‍ പഠിച്ച്, സ്വതന്ത്രമായി തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ ശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം. ബിസിനസ് നടത്തിപ്പുകളെ അടിമുടി മാറ്റി മറിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ തരംഗമാവുകയാണ്.
എങ്ങനെ ഇത് നിങ്ങളുടെ ബിസിനസിലും ഉള്‍ക്കൊള്ളിക്കാം? എജന്റിക് എഐ സംവിധാനം ബിസിനസിന്റെ സവിശേഷതകള്‍ മനസിലാക്കിക്കൊണ്ട് ഉള്‍ച്ചേര്‍ക്കുന്നതില്‍ മുമ്പേ നടക്കുകയാണ് Econz. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനത്താല്‍ ഉണ്ടാവുന്ന മാറ്റങ്ങളെ ധൈര്യപൂര്‍വം അഭിമുഖീകരിക്കാനും ബിസിനസുകളില്‍ അതിനനുസൃതമായി വരുത്തേണ്ട കാര്യങ്ങള്‍ വ്യക്തമായ ധാരണയോടെ നടപ്പാക്കാനും സഹായിക്കുകയാണ് Econz.
''എജന്റിക് എഐ വലിയൊരു വിപ്ലവമാണ് കുറിക്കുക. ബിസിനസുകളെ അടിമുടി അത് മാറ്റിമറിക്കും. സംരംഭങ്ങള്‍ക്ക് വേണ്ട എഐ സപ്പോര്‍ട്ട് നല്‍കുക എന്നത് മാത്രമല്ല ഞങ്ങളുടെ വിഷന്‍, അതിനപ്പുറം കടന്ന് ബിസിനസുകളുടെ രൂപാന്തരീകരണത്തിന് പര്യാപ്തമാകുന്ന വിധത്തില്‍ പങ്കാളിയാകുക എന്നതാണ്,''Econz ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മോബി ബാബു പറയുന്നു. ബിസിനസുകളുടെ പ്രവര്‍ത്തന ചെലവ് ഏതാണ്ട് 30 ശതമാനത്തോളം കുറയ്ക്കാന്‍ എജന്റിക് എഐയ്ക്ക് സാധിക്കുമെന്ന് Econz ചീഫ് ടെക്‌നോളജി ഓഫീസര്‍ സഞ്ജയ് സിംഗ് അഭിപ്രായപ്പെടുന്നു.
എല്ലാ ബിസിനസുകള്‍ക്കും അനുയോജ്യം
അടുത്തിടെ Econz, മീഡിയ, എന്റര്‍ട്ടെയ്ന്‍മെന്റ് രംഗത്തെയും ധനകാര്യ സേവന മേഖലയിലെയും കമ്പനികളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിരുന്നു. അള്‍ട്രാമീഡിയ ആന്‍ഡ് എന്റര്‍ട്ടെയ്ന്‍മെന്റ്, ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ് എന്നിവരുമായി അടുത്തിടെയാണ് കമ്പനി ധാരണയിലെത്തിയത്. ഗൂഗ്ള്‍ ക്ലൗഡ് ഇക്കോസിസ്റ്റം വഴിയുള്ള ഈ സാങ്കേതിക സഹകരണത്തിലൂടെ ക്ലൗഡ് പ്ലാറ്റ്‌ഫോമിന്റെയും എഐ സാങ്കേതിക വിദ്യയുടെയും കരുത്താണ് സംരംഭങ്ങള്‍ക്ക് ലഭിക്കുക. അതിലൂടെ സംരംഭങ്ങള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സവിശേഷമായ സേവനങ്ങളും കൂടുതല്‍ മികവുറ്റതാക്കാനാകും. ഗൂഗ്ള്‍ ക്ലൗഡിനെ ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാറ്റ്‌ഫോം എന്നതിലുപരിയായി ബിസിനസുകളുടെ എജന്റിക് ട്രാന്‍സ്‌ഫോര്‍മേഷന്റെ അടിത്തറയാക്കി മാറ്റാനും സാധിക്കും.
ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്, ഇന്‍ഷുറന്‍സ്, മാനുഫാക്ചറിംഗ്, മീഡിയ രംഗങ്ങളിലെയെല്ലാം ബിസിനസുകളുടെ രൂപാന്തരീകരണം ഇതിലൂടെ സാധ്യമാക്കാം. ബിസിനസുകള്‍ക്ക് അതിവേഗം മുന്നേറാനും സ്മാര്‍ട്ടായി വളരാനും നിരന്തര നവീകരണത്തിലൂടെ കാലോചിതമാകാനും എജന്റിക് എഐയിലൂടെ ചുവടുവെയ്പ്പുകള്‍ നടത്താനാകും.
പുതുയുഗത്തില്‍ എജന്റിക് എഐ ഉള്‍ച്ചേര്‍ത്ത സംരംഭങ്ങളാകും മത്സരക്ഷമതയോടെ, ഇന്നൊവേഷന്‍ കൈമുതലാക്കി മുന്നേറുക. ഈ സാഹചര്യത്തിലാണ് Econz ബിസിനസുകളുടെ രൂപാന്തരീകരണത്തിന് വ്യക്തമായ ദിശാബോധം നല്‍കിക്കൊണ്ട് സംരംഭകര്‍ക്കൊപ്പം നില്‍ക്കുന്നത്.
''എഐ അധിഷ്ഠിത ടൂളുകള്‍ എത്രമാത്രം ഫലപ്രദമായി ഉള്‍ക്കൊള്ളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബിസിനസുകളുടെ നിലനില്‍പ്പ്. എഐ യുഗത്തില്‍ ബിസിനസുകളുടെ കാലോചിത മാറ്റത്തിനാണ് Econz കൂടെ നില്‍ക്കുന്നത്''
മോബി ബാബു, സിഇഒ, E-conz
ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
Discover how Agentic AI slashes operational costs by 30%, automates workflows, and unlocks new revenue streams. Learn practical steps to deploy it in your business.
Read DhanamOnline in English
Subscribe to Dhanam Magazine