ജോലി തേടാം, ഏവിയേഷന്‍ മേഖലയില്‍

ചുരുങ്ങിയ ചെലവില്‍ പഠിച്ച് ഏവിയേഷന്‍ മേഖലയില്‍ മികച്ച ജോലി നേടാനാകുമോ? ഡിഗ്രി കോഴ്‌സെന്ന നിലയില്‍ ഏവിയേഷന്‍ കോഴ്‌സ് പഠിച്ച ജോലി നേടാനാകുമെന്നാണ് പയ്യന്നൂരിലെ എയര്‍ബോണ്‍ കോളെജ് ഓഫ് ഏവിയേഷന്റെ സാക്ഷ്യം. ഡിഗ്രി കോഴ്‌സുകളാണ് ഇവിടെ നടത്തുന്നത്.
ബിബിഎ വിത്ത് ഏവിയേഷന്‍, ബി കോം വിത്ത് ഏവിയേഷന്‍, ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ ടൂറിസം സ്റ്റഡീസ്, ബിബിഎ വിത്ത് ഷിപ്പിംഗ്& ലോജിസ്റ്റിക്‌സ്, ഡിപ്ലോമ ഇന്‍ ഏവിയേഷന്‍, ഡിപ്ലോമ ഇന്‍ ഷിപ്പിംഗ് & റീറ്റെയ്ല്‍ മാനേജ്‌മെന്റ്, അയാട്ട ട്രാവല്‍ & ടൂറിസം, ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളെല്ലാം മികച്ച തൊഴിലവസരം സൃഷ്ടിക്കുന്നുവെന്ന് കോളെജ് മാനേജിംഗ് ഡയറക്റ്റര്‍ ഷിജു മോഹന്‍ പറയുന്നു.
വിമാനത്താവളങ്ങള്‍, വിമാനക്കമ്പനികള്‍ എന്നിവയ്ക്ക് പുറമേ ട്രാവല്‍ & ടൂറിസം മേഖലയിലും നിറയെ അവസരങ്ങളുണ്ട്. പ്ലേസ്‌മെന്റിന് സഹായം നല്‍കുന്ന കോളെജില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 42 പേരാണ് കാമ്പസ് ഇന്റര്‍വ്യൂവിലൂടെ ജോലി നേടിയത്.
ജോലിക്കു വേണ്ടി കൃത്യമായ പ്ലാനിംഗോടെ നിരവധി ഇന്റര്‍വ്യൂ പരിശീലനങ്ങള്‍ ഇവിടെ നല്‍കുന്നുണ്ട്. മോക്ക് ഇന്റര്‍വ്യൂവുകളും നടത്തുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഒരൊറ്റ വിദ്യാർത്ഥിപോലും പരാജയം അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ദശവാര്‍ഷിക നിറവില്‍ നില്‍ക്കുന്ന എയര്‍ബോണ്‍ കോളജിന് പയ്യന്നൂരിലെ ഹെഡ് ഓഫീസിന് പുറമേ കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും ഉണ്ട്.
ഏവിയേഷന്‍ പഠിപ്പിക്കുന്ന സാധാരണ ഇന്‍സ്റ്റിറ്റിയൂട്ട് സങ്കല്‍പ്പമല്ല ഇവിടെയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു കോളെജിന്റെ അന്തരീക്ഷം തന്നെയാണിവിടെ. അതിന് മാറ്റുകൂട്ടാന്‍ എയര്‍ കണ്ടീഷനിംഗ് ചെയ്ത ക്ലാസ് മുറികളും നവീനമായ കാന്റീനും ഹോസ്റ്റലുകളുമൊക്കെയുണ്ട്.
മാത്രമല്ല, കോളെജ് ഡേ പോലുള്ള കലാകായിക മത്സരങ്ങളും ഇവിടെ ഒരുക്കുന്നു. സാധാരണ ഗതിയില്‍ ഇത്തരം കോഴ്‌സുകള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ മുടക്കേണ്ടി വരുമ്പോള്‍ ഡിഗ്രി കോഴ്‌സ് എന്ന നിലയില്‍ പഠിക്കാനാകുകയും അതോടൊപ്പം ഉയര്‍ന്ന ജോലി സാധ്യത നല്‍കുകയും ചെയ്യുന്ന എയര്‍ ബോണ്‍ കോളെജ് കോഴ്‌സുകള്‍ക്ക് രണ്ടു ലക്ഷത്തില്‍ താഴെ മാത്രമാണ് ചെലവ് വരികയെന്നും കോളജ് അധികൃതർ പറയുന്നു.
അതാത് മേഖലകളില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള അധ്യാപകരാണ് എയര്‍ബോണിന്റെ മറ്റൊരു പ്രത്യേകത. നിരവധി അംഗീകാരങ്ങളും എയര്‍ബോണ്‍ കോളെജിനെ തേടി എത്തിയിട്ടുണ്ട്. ദേശാഭിമാനി സംഘടിപ്പിച്ച ചടങ്ങില്‍ മികച്ച ഏവിയേഷന്‍ കോളെജിനുള്ള അവാര്‍ഡ് അതില്‍പ്പെടുന്നു. മാത്രമല്ല, പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 2019-ലെ യൂത്ത് ഐക്കണ്‍ അവാര്‍ഡും കോളെജിന്റെ സാരഥിയെന്ന നിലയില്‍ ഷിജു മോഹന്‍ നേടിയിട്ടുണ്ട്.
വിവരങ്ങള്‍ക്ക്; ഫോണ്‍: 9207185501, 04985 229585. ഇ മെയ്ല്‍: airborne.pnr@gmail.com വെബ്‌സൈറ്റ്: www.airbornecollege.com
Disclaimer: This is a sponsored feature