വ്യക്തിഗത ഓണ്‍ലൈന്‍ ട്യൂഷന് ലോകമെമ്പാടും വിദ്യാര്‍ത്ഥികളെ നേടി 'ഓറിവ്'

പാഠപുസ്തകങ്ങൾ മുതല്‍ യോഗയും നൃത്തവും ഭാഷാപഠനവും വരെ
വ്യക്തിഗത ഓണ്‍ലൈന്‍ ട്യൂഷന് ലോകമെമ്പാടും വിദ്യാര്‍ത്ഥികളെ നേടി 'ഓറിവ്'
Published on

എവിടെ ഇരുന്നും എപ്പോൾ വേണമെങ്കിലും എന്തും പഠിക്കാൻ ഉള്ള അവസരമാണ് ഓണ്‍ലൈന്‍ ട്യൂഷന്‍ സംരംഭങ്ങളെ വിജയമാക്കുന്നത്.  ഓണ്‍ലൈന്‍ ട്യൂഷന്‍ രംഗത്ത് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുകയാണ് മലയാളി സ്റ്റാര്‍ട്ടപ്പ് 'ഓറിവ് ലേണിംഗ്'. പാലക്കാട്ടുകാരന്‍ ഐവിന്‍ സജിയുടെ ഈ ഓണ്‍ലൈന്‍ ട്യൂഷന്‍ വെബ്‌സൈറ്റിലൂടെ ഏത് വിഷയവും എവിടെയിരുന്നും ഏത് സമയത്തും പഠിക്കാം.

പഠനം മാത്രമല്ല, ഡാന്‍സും പാട്ടും യോഗയും ഫിറ്റ്‌നസും കലാവാസനകളുമെല്ലാം  ഓണ്‍ലൈന്‍ ആയി പഠിപ്പിക്കാന്‍ വിദഗ്ധരെ ലഭ്യമാക്കിയതോടൊപ്പം ഓരോരുത്തര്‍ക്കും അനുയോജ്യമായ സമയത്ത് പഠിക്കാന്‍ കഴിയുന്നു എന്നതാണ് ഓറിവിന്റെ പ്രത്യേകത. വിദേശ രാജ്യങ്ങളിലേക്ക് പഠനവും ജോലിയുമായെല്ലാം പോകേണ്ടി വരുന്നവർക്ക് ഏതു ഭാഷയും അഭ്യസിക്കാം. ഇനി, ബെംഗളുരുവിലോ ഗുജറാത്തിലോ ആന്ധ്രാപ്രദേശിലോ ചെന്നൈയിലോ ആണ് ജോലിക്ക് പോകാൻ ഒരുങ്ങുന്നതെങ്കിൽ അവിടുത്തെ ഭാഷ പോലും ഓറിവ് ഇ-ലേണിംഗ് വഴി പഠിക്കാനാകും. പഠിക്കുന്ന സമയത്തിനു മാത്രം ഫീസ്, അതാണ് ഈ ലേണിംഗ് പ്ലാറ്റഫോമിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം. 

ആശയം വന്ന വഴി

ഐവിന്‍ സജിയുടെ ഈ സംരംഭം സ്വന്തം ജീവിതത്തിലെ ആവശ്യകതയും അതില്‍ നിന്നുണ്ടായ ആശയവും വഴി വികസിച്ചതാണ്. ഐവിന്റെ സഹോദരി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ കാലത്താണ് കോവിഡ് അവധിയുമായി ബന്ധപ്പെട്ട് വീട്ടില്‍ വന്നു നില്‍ക്കുന്നത്. സ്‌കൂളും ഹോസ്റ്റലും ട്യൂഷനും എല്ലാം 'ലോക്ക് ഡൗണ്‍'.

ഐ.സി.എസ്. ഇ സിലബസിലെ അക്കൗണ്ടന്‍സി പഠിപ്പിക്കുന്ന വ്യക്തിഗത ഓണ്‍ലൈന്‍ ട്യൂഷന്‍ അന്വേഷിച്ചെങ്കിലും ആരെയും അന്ന് കണ്ടെത്താനായില്ല. ആയിരക്കണക്കിന് പേര്‍ക്ക് ഒരേ സമയം ക്ലാസ്സെടുക്കുന്ന ചില പ്രമുഖ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രത്യേക ശ്രദ്ധ നല്‍കി പഠിപ്പിക്കാന്‍ ആളെ കിട്ടിയില്ല. അത് ഒരു ആവശ്യവും ആ ആവശ്യത്തില്‍ ഒരു അവസരവുമുണ്ടെന്ന് ഐവിന് തോന്നി. 

'ദി അര്‍ബന്‍ ഫ്‌ളേവര്‍- TUF' എന്ന പേരില്‍ ആരംഭിച്ച ക്ലൗഡ് കിച്ചന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് വിജയകരമായി നടത്തിവരികയായിരുന്നു അന്ന് ഐവിന്‍. തന്റെ ആശയം സുഹൃത്തുക്കളോട് പങ്കുവച്ചപ്പോള്‍ അവരും പിന്തുണച്ചു. പിന്നീട് തുടര്‍ച്ചയായ പഠനമായിരുന്നു. അങ്ങനെ 2021 ല്‍ 'ഓറിവ്' എത്തി. ആര്‍ക്കും എവിടെ ഇരുന്നും ഏത് വിഷയത്തിലും വ്യക്തിഗത ഓണ്‍ലൈന്‍ ട്യൂഷന്‍. വീട്ടിലെത്തി നമുക്കായി ഒരു ട്രെയിനര്‍ പഠിപ്പിക്കുന്നത് പോലെയാണ് ഈ ഓണ്‍ലൈന്‍ ലേണിംഗ് രീതി.

അറിവ് പകര്‍ന്ന് 'ഓറിവ്'

സ്‌കൂള്‍ സിലബസുകളോടൊപ്പം നൃത്തം, സംഗീതം, ആര്‍ട്ട്& ക്രാഫ്റ്റ്, വിദേശ ഭാഷകള്‍, യോഗ എന്നിവയ്‌ക്കെല്ലാം പ്രത്യേകംക്ലാസ്സുകളുണ്ട് ഓറിവില്‍. നാല് വയസ്സുമുതല്‍ 60 വയസ്സുള്ള വിദ്യാര്‍ത്ഥികളും ഓറിവില്‍ അംഗമാണിന്ന്. 700 വിദ്യാര്‍ത്ഥികളാണ് ഓറിവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 250 ഓളം വിദ്യാര്‍ത്ഥികള്‍ സ്ഥിരം ക്ലാസ്സുകളില്‍ പങ്കാളികളാണ്. 300 രൂപ വീതമാണ് ഓറിവിന്റെ ട്യൂഷന്‍ ഫീസ് ആരംഭിക്കുന്നതെങ്കിലും സൗജന്യ ഡെമോ സ്വീകരിക്കാനുള്ള സൗകര്യമുണ്ട്.

സ്മാര്‍ട്ട് ലേണിംഗ്

സിലബസിലെ മാറ്റങ്ങള്‍ക്കനുസരിച്ച് അപ്ഡേറ്റ് ചെയ്തുകൊണ്ടുള്ള പഠനവും പരീക്ഷാ തയ്യാറെടുപ്പ് രീതിയും ഓറിവിന്റെ പ്രത്യേകതയാണ്. അതത് മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള ഒരു കൂട്ടം ട്യൂട്ടര്‍മാരാണ് ഓറിവ് ടീമിന്റെ കരുത്ത്. ഓരോ വിഷയത്തിനും നിങ്ങള്‍ക്കനുയോജ്യമായ സമയം പഠന സ്ലോട്ടുകള്‍ എന്നിവയോടൊപ്പം ട്യൂട്ടര്‍മാരെയും തെരഞ്ഞെടുക്കാം. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആപ്പ്, വെബ്‌സൈറ്റ് എന്നിവയില്‍ പഠന നിലവാരം കൃത്യമായി വിലയിരുത്താനുള്ള മോണിറ്ററിംഗ് സംവിധാനങ്ങളുമുണ്ട്. 

Courses offered:

1. All Academic Subjects (Maths, Physics, Chemistry, Accountancy, Economics, Computer Science)

2. Indian and Foreign Languages (Hindi, Malayalam, Tamil, Kannada, English, French, German, Mandarin, Japanese)

3. Extra-curricular activities (Keyboard, Classical Dance Forms, Guitar, Art & Craft , Yoga)

BOOK YOUR FIRST FREE DEMO CLASS NOW

Reach out on WhatsApp:

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com