ബൈക്ക് ബസാര്‍; ടൂ വീലര്‍ വിപണിയിലെ New Gen!

ഇന്ത്യയിലെ ഗ്രാമീണര്‍ക്ക് പ്രത്യേകിച്ച് വടക്ക് കിഴക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് ടൂ വീലര്‍ വെറും യാത്രാവാഹനം മാത്രമല്ല. മറിച്ച് അവരുടെ ഉപജീവനത്തിനുള്ള ഉപാധി കൂടിയാണ്. ഇവരുടെ ടൂവീലര്‍ സ്വപ്നത്തിന് ചിറകുകളേകി കടന്നുവന്ന ബൈക്ക്ബസാര്‍ ഇന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ടൂവീലര്‍ വിപണിയില്‍ സജീവ സാന്നിധ്യമാകുന്നു.

''രാജ്യത്ത് ഇരുചക്രവാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും വായ്പ ലഭ്യമാക്കുക. അതാണ് ബൈക്ക് ബസാറിന്റെ മിഷന്‍,'' കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്റ്ററും സഹ സ്ഥാപകനുമായ കരുണാകരന്‍ വി പറയുന്നു.

വിപണിയെ അറിഞ്ഞവര്‍
യാദൃശ്ചികമായി ടൂവീലര്‍ വിപണിയില്‍ സംരംഭം തുടങ്ങിയവരല്ല ബൈക്ക്ബസാറിന്റെ സാരഥികള്‍. സഹസ്ഥാപകനും ജോയ്ന്റ് മാനേജിംഗ് ഡയറക്റ്ററുമായ കരുണാകരന്‍ വി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് (ടൂവീലര്‍ റീറ്റെയ്ല്‍ വിഭാഗം), ബജാജ് ഫിനാന്‍സ് തുടങ്ങിയ വമ്പന്മാര്‍ക്കൊപ്പം ഉന്നത പദവികളില്‍ പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മലയാളിയായ രതീഷ് ഭരതന്‍, കെ. ശ്രീനിവാസ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ബൈക്ക് ബസാറിന് രൂപം നല്‍കിയത്. ''ദീര്‍ഘകാലം ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന മേഖലയാണിത്.
ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയവയുടെ ടൂവീലര്‍ റീറ്റെയ്ല്‍ വിഭാഗത്തില്‍ ഇന്നൊവേറ്റീവായ ആശയങ്ങള്‍ കൊണ്ടുവന്ന് ബിസിനസ് വളര്‍ച്ച സാധ്യമാക്കിയ പശ്ചാത്തലവും ഞങ്ങള്‍ക്കുണ്ട്,'' കരുണാകരന്‍ പറയുന്നു.

വേറിട്ട തുടക്കം
''സ്വന്തമായി ആരംഭിക്കുന്ന പ്രസ്ഥാനത്തിന് പുതുമ വേണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 2017ല്‍ ഞങ്ങള്‍ സംരംഭത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രീ ഓണ്‍ഡ് ടൂവീലര്‍ ലോണ്‍ വിപണിയില്‍ സംഘടിത സ്വഭാവമുള്ള കമ്പനികള്‍ ഇല്ലായിരുന്നു എന്നു തന്നെ പറയാം.
ഞങ്ങള്‍ ആ രംഗത്ത്, ഇന്ത്യന്‍ കുഗ്രാമങ്ങളിലെ ഗ്രാമീണരെ മുന്നില്‍ കണ്ട്, അനായാസം അവര്‍ക്ക് ഒരു പ്രീ ഓണ്‍ഡ് ടൂവീലര്‍ വാങ്ങാനുള്ള വായ്പ നല്‍കാനുള്ള സംരംഭത്തിനാണ് തുടക്കമിട്ടത്. കമ്പനി ആരംഭിക്കും മുമ്പേ ഞങ്ങള്‍ക്കൊരു ഇന്‍വെസ്റ്ററെയും ലഭിച്ചു,'' കരുണാകരന്‍ പറയുന്നു.

India's first two wheeler life cycle company!
ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ വിപ്ലകരമാകുന്ന പുതിയ ഒരു ആശയമാണ് ഇപ്പോള്‍ ബൈക്ക് ബസാര്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രീ ഓണ്‍ഡ് ടൂവീലറുകള്‍ക്ക് വായ്പ നല്‍കുന്ന കമ്പനി എന്ന നിലയില്‍ നിന്ന് വിഭിന്ന മേഖലകളിലേക്ക് ഇവര്‍ വളര്‍ന്നു കഴിഞ്ഞു.
1. പുതിയ ടൂവീലറുകള്‍ വാങ്ങാന്‍ വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്ക് വായ്പ
2. പ്രീ ഓണ്‍ഡ് ടൂവീലറുകള്‍ വാങ്ങാന്‍ വായ്പ
3. ഇലക്ട്രിക് ടൂവീലര്‍ ഫിനാന്‍സ്
4. പ്രീഓണ്‍ഡ് ടൂവീലര്‍ വില്‍പ്പനയും വാങ്ങലും, എന്നിങ്ങനെയുള്ള മേഖലകളിലൂടെ ഒരു ടൂവീലറിന്റെ സമ്പൂര്‍ണ ലൈഫ് സൈക്കിളിനൊപ്പം ബൈക്ക് ബസാര്‍ ഇപ്പോഴുണ്ട്. ''ഒരു ടൂവീലര്‍ പുതുതായി വാങ്ങാന്‍ വായ്പ നല്‍കുക. അത് പിന്നീട് തിരിച്ചുവാങ്ങുക. എന്നിട്ട് ഞങ്ങളുടെ തന്നെ സര്‍വീസ് സെന്ററില്‍ നവീകരിച്ച് പ്രീ ഓണ്‍ഡ് ഔട്ട്‌ലെറ്റിലൂടെ വില്‍ക്കുക. അതിന് വായ്പ നല്‍കുക എന്നിങ്ങനെ ഒരു ടൂവീലറിന്റെ എല്ലാ ഘട്ടത്തിലും ബൈക്ക് ബസാറുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ ടൂവീലര്‍ ലൈഫ് സൈക്കിള്‍ കമ്പനി എന്ന് വിശേഷിപ്പിക്കുന്നത്,'' കരുണാകരന്‍ പറയുന്നു.
വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്നാണ് ബൈക്ക്ബസാര്‍ പുതിയ ടൂവീലര്‍ വാങ്ങാന്‍ വായ്പ നല്‍കുന്നത്. ഈ സേവനം ഒഴികെ മറ്റെല്ലാം കേരളത്തിലും ബൈക്ക് ബസാര്‍ നല്‍കുന്നുണ്ട്. പത്തനംതിട്ട, ആലുവ, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ബൈക്ക്ബസാര്‍ പ്രീ ഓണ്‍ഡ് ടൂവീലര്‍ വില്‍പ്പനയും വാങ്ങലും നടത്താനുള്ള ഷോറൂമുകളുമുണ്ട്.
വലിയ ലക്ഷ്യങ്ങള്‍ നിലവില്‍ ഇക്വിറ്റി സ്ഥാപനങ്ങളായ ഫെയറിംഗ് കാപ്പിറ്റലും എലിവര്‍ ഇക്വിറ്റിയും 230 കോടി രൂപയോളം ബൈക്ക് ബസാറില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിന് പുറമേ 250 കോടി രൂപ നിക്ഷേപം സമാഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
കേരളം, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ പ്രീ ഓണ്‍ഡ് ടൂവീലറുകളുടെ മാര്‍ക്കറ്റ് പ്ലേസായ ബൈക്ക് ബസാര്‍ ഷോറൂമുകളുടെ പ്രവര്‍ത്തനം വിപുലമാക്കാനും പദ്ധതിയുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടൂവീലര്‍ വായ്പായിനത്തില്‍ 326 കോടി രൂപ വിതരണം ചെയ്ത കമ്പനി ഈ സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നത് 736 കോടി രൂപയാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം ടൂവീലറുകള്‍ക്കായി 7,500 കോടി രൂപയോളം വായ്പയായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബൈക്ക് ബസാര്‍ മുന്നോട്ട് പോകുന്നത്.
പ്രീ ഓണ്‍ഡ് ടൂവീലറുകളുടെ വില്‍ക്കലും വാങ്ങലിനുമുള്ള ഷോറൂമുകള്‍ ആരംഭിച്ചതോടെ വീല്‍സ് ഇഎംഐ എന്ന മാതൃകമ്പനി കൂടി ബൈക്ക് ബസാര്‍ എന്ന ബ്രാന്‍ഡിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബൈക്ക് ബസാറിന് ഇപ്പോള്‍ രണ്ടുലക്ഷത്തിലേറെ ഉപഭോക്താക്കളാണുള്ളത്.

നിങ്ങള്‍ക്കും തുടങ്ങാം സംരംഭം
പ്രീഓണ്‍ഡ് ടൂവീലര്‍ വിപണിയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്നുണ്ട് ബൈക്ക് ബസാര്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ 3-4 ബൈക്ക് ബസാര്‍ ഫ്രാഞ്ചൈസികള്‍ കൂടി കേരളത്തില്‍ ആരംഭിക്കും. 500-750 ചതുരശ്രയടിയുള്ള ഷോറൂം സ്‌പേസുണ്ടെങ്കില്‍ കുറഞ്ഞത് പത്തുലക്ഷം രൂപ നിക്ഷേപത്തില്‍ ബൈക്ക് ബസാര്‍ ഫ്രാഞ്ചൈസി ആരംഭിക്കാം.
''പ്രീ ഓണ്‍ഡ് ടൂവീലര്‍ വിപണിയില്‍ വലിയ സാധ്യതയാണുള്ളത്. നിലവില്‍ രാജ്യത്ത് 18-20 ലക്ഷം ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുന്നുണ്ട്. എന്നിട്ടും ഏഷ്യാ പസഫിക്കിലെ ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ടൂവീലര്‍ പെനിട്രേഷന്‍ കുറവാണ്.
ഏതാണ്ട് 61 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളിലാണ് ടൂവീലറുള്ളത്. തായ്‌ലന്റിലും ചൈനയിലുമെല്ലാം ഇത് 85-110 ശതമാനം വരെയാണ്. മാത്രമല്ല, ഇവിടെ പുതിയ രണ്ട് ടൂവീലര്‍ വില്‍ക്കുമ്പോള്‍ ഒരു പ്രീ ഓണ്‍ഡ് ടൂവീലര്‍ വില്‍പ്പനയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രീ ഓണ്‍ഡ് ടൂവീലര്‍ വിപണിയില്‍ വലിയ സാധ്യതയാണുള്ളത്,'' കരുണാകരന്‍ പറയുന്നു.
നിലവില്‍ പ്രതിമാസം 300 ഇവികള്‍ക്ക് ബൈക്ക് ബസാര്‍ വായ്പ നല്‍കുന്നുണ്ട്.
ഫോണ്‍: 9846299288. ഇ മെയ്ല്‍: atul.vijay@bikebazaar.com.


Disclaimer: This is an advertorial feature

Related Articles
Next Story
Videos
Share it