

മുക്കാല്‍ ലക്ഷത്തോളം പേര്‍ സ്ഥിരമായി ഒത്തുകൂടുന്ന ഒരിടത്ത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങളുടേയോ സേവനങ്ങളുടെയോ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടാലോ? അതും ഉയര്‍ന്ന ക്രയശേഷിയുള്ള യഥാര്‍ത്ഥ ഉപഭോക്താക്കളുടെ മുന്നിലേക്ക്? കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ അത്തരമൊരവസരമൊരുക്കുകയാണ് ബ്രാന്‍ഡ്‌ലേയ്‌സ് എന്ന പരസ്യകമ്പനി.
16 ഡിജിറ്റല്‍ ഹോര്‍ഡിംഗുകളാണ് ഇന്‍ഫോപാര്‍ക്ക് കാംപസില്‍ ബ്രാന്‍ഡ്‌ലേയ്‌സ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും പരസ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഒരു ദിവസം തന്നെ 400 ലേറെ തവണയാകും ഓരോ പരസ്യവും ആളുകള്‍ക്ക് മുന്നിലെത്തുകയെന്ന് സി.ഇ.ഒ സിജില്‍ എം.കെ പറഞ്ഞു. എല്ലാ ദിവസവും ഒരേ പരസ്യം തന്നെ നല്‍കി ആളുകളെ മടുപ്പിക്കാനും ഇവര്‍ തയാറല്ല. അധിക ചെലവുകളൊന്നുമില്ലാതെ തന്നെ കമ്പനികള്‍ക്ക് പരസ്യം മാറ്റി പ്രദര്‍ശിപ്പിക്കാനും അവസരമൊരുക്കുന്നു.
ഇന്‍ഫോപാര്‍ക്കില്‍ 840 ലേറെ സ്ഥാപനങ്ങളിലായി ഏകദേശം 75,000 ജീവനക്കാരാണ് ഇപ്പോഴുള്ളത്. അത് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതില്‍ തന്നെ 40 ശതമാനത്തിലേറെ വനിതകളാണ്. രാജ്യത്തെ ഐറ്റി പാര്‍ക്കുകളില്‍ തന്നെ ഏറ്റവും കൂടുതല്‍ ശതമാനം സ്ത്രീകള്‍ ജോലി ചെയ്യുന്നത് ഇവിടെയാണ്. മാത്രമല്ല ലുലു ഐ.ടി ടവര്‍ എന്ന രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഐറ്റി കെട്ടിടം ഇവിടെ ഒരുങ്ങുകയുമാണ്.
യുവതീയുവാക്കളാണ് ഇവിടെ കൂടുതലും. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരുടെ ശരാശരി പ്രായം 38 ആണ്. വലിയ ക്രയശേഷിയും അവര്‍ക്കുണ്ട്. 350 കോടി രൂപയാണ് ഓരോ മാസവും ഇവിടെ വിവിധ കമ്പനികള്‍ ശമ്പളയിനത്തില്‍ നല്‍കുന്നത്. 3,500 കോടി രൂപയിലേറെ ഓരോ വര്‍ഷവും ഇവരുടെ കൈകളിലെത്തുന്നു. അതുകൊണ്ടു തന്നെ അവരിലേക്ക് ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ എത്തിക്കുക എന്ന ഏതൊരു ബ്രാന്‍ഡിന്റെയും സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയാണ് ബ്രാന്‍ഡ്‌ലേയ്‌സ് ചെയ്യുന്നത്.
വിവരങ്ങള്‍ക്ക്: 9846991177, 9539702024.
(ധനം മാഗസിന്‍ മെയ് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine