ബിസിനസ് മികച്ചതാക്കാന്‍ ക്യാഷ് ഫ്‌ളോ മാനേജ്മെന്റില്‍ ശ്രദ്ധിക്കുക

ഒരാള്‍ ബിസിനസ് തുടങ്ങുന്നത് അത് വിജയകരമായി മുന്നേറാന്‍ വേണ്ടിയാണ്. എന്നാല്‍ അതിനായി ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ക്യാഷ് ഫ്ളോ. കമ്പനിയുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഇത് വളരെയേറെ നിര്‍ണായകമാണ്. പണത്തിന്റെ വരവും ചെലവും നിരീക്ഷിക്കുന്നതില്‍ തുടങ്ങി ബില്ലുകള്‍ അടയ്ക്കുന്നതിനും വിപുലീകരണം നടത്തേണ്ട അവസരങ്ങളില്‍ നിക്ഷേപങ്ങള്‍ക്ക് ആവശ്യമായ പണം ലഭ്യമാണെന്ന് ഉറപ്പാക്കുന്നതുമെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. മികച്ച രീതിയിലുള്ള ക്യാഷ് ഫ്ളോ മാനേജ്മെന്റ് കമ്പനിയില്‍ ഉറപ്പാക്കാന്‍ സാധിച്ചാല്‍ സംരംഭകര്‍ക്ക് വളര്‍ച്ചയില്‍ ഫോക്കസ് ചെയ്യാം.

അറിയാം ക്യാഷ് ഇന്‍ഫ്ളോ & ക്യാഷ് ഔട്ട്ഫ്ളോ

ക്യാഷ് ഇന്‍ഫ്ളോയില്‍ വില്‍പ്പനയില്‍നിന്നും മറ്റും ഉണ്ടാകുന്ന വരുമാനങ്ങള്‍ ഉള്‍പ്പെടുന്നു. അതേസമയം ക്യാഷ് ഔട്ട്ഫ്ളോയില്‍ റെന്റ്, സാലറി, ഇന്‍വെന്ററി ചെലവുകള്‍ എന്നിവ അടങ്ങുന്നു. പണത്തിന്റെ ഇന്‍ഫ്ളോയും ഔട്ട്ഫ്ളോയും ട്രാക്ക് ചെയ്ത് സൂക്ഷിക്കുന്നതിലൂടെ ബിസിനസുകള്‍ക്ക് പണത്തിന്റെ കുറവ് മുന്‍കൂട്ടി കാണാനും അവ പരിഹരിക്കാനും നടപടിയെടുക്കാനും കൂടുതല്‍ സൗകര്യമാകുന്നു. ക്യാഷ്ഫ്ളോ സ്റ്റേറ്റ്മെന്റ് ശരിയാകുമ്പോള്‍ ക്യാഷ് ഇന്‍ഫ്ളോയും ഔട്ട്ഫ്ളോയും തമ്മില്‍ കൈകോര്‍ക്കുന്നു. മികച്ച സാമ്പത്തികം നിലനിര്‍ത്തുന്നതിന് ശരിയായ ക്യാഷ്ഫ്ളോ മാനേജ്മെന്റിനൊപ്പം സമഗ്രമായ ഫൈനാന്‍ഷ്യല്‍ സ്ട്രാറ്റജിയും ഏറെ ആവശ്യമാണ്.

ക്യാഷ്ഫ്ളോ ആന്‍ഡ് പ്രോഫിറ്റ്

ബിസിനസില്‍ പ്രോഫിറ്റും ക്യാഷ്ഫ്ളോയും തമ്മില്‍ പലര്‍ക്കും മാറിപ്പോകാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് വ്യക്തമായി അറിയാനാകാത്തതുകൊണ്ടാണ്. ലളിതമായി പറയുകയാണെങ്കില്‍ 'ബിസിനസില്‍ ക്യാഷ്ഫ്ളോ ഓക്സിജന്‍ പോലെയാണ്, അതില്ലെങ്കില്‍ വളരെ പെട്ടന്ന് തന്നെ ഓര്‍ഗനൈസേഷന്‍ നിശ്ചലമാകും. എന്നാല്‍ പ്രോഫിറ്റ് ബിസിനസില്‍ ഭക്ഷണം

പോലെയാണ്, അതില്ലെങ്കില്‍ കുറച്ചുനാള്‍ കമ്പനിക്ക് കഷ്ടിച്ച് പിടിച്ചുനില്‍ക്കാം'. രണ്ടും ഏറെ പ്രാധാന്യം ഉള്ളവയാണ് എന്നാല്‍ മികച്ചൊരു ബിസിനസ് എപ്പോഴും ക്യാഷ്ഫ്ളോയ്ക്ക് മുന്‍ഗണന നല്‍കും.

അനുയോജ്യമായി തയാറാക്കാം ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്

ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് തയാറാക്കുന്നത് ഏതൊരു ബിസിനസിനും ഒഴിവാക്കാനാവാത്ത നടപടിയാണ്. ഇതൊരു നിശ്ചിത കാലയളവില്‍ കമ്പനിയുടെ വരുമാനം, ചെലവുകള്‍, പ്രോഫിറ്റ്,ലോസ് എന്നിവയെല്ലാം മനസിലാക്കി കമ്പനിയുടെ ഫൈനാന്‍ഷ്യല്‍ ഹെല്‍ത്തിന്റെ വ്യക്തമായ ഓവര്‍വ്യൂ നല്‍കുന്നു. സാധാരണയായി, ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകളില്‍ ഇന്‍കം സ്റ്റേറ്റ്മെന്റ്, ബാലന്‍സ് ഷീറ്റ്, ക്യാഷ്ഫ്ളോ സ്റ്റേറ്റ്മെന്റ് എന്നിവ ഉള്‍പ്പെടുന്നു. ഇന്‍കം സ്റ്റേറ്റ്മെന്റില്‍ കമ്പനിയുടെ വരുമാനവും ചെലവുകളും ഉള്‍ക്കൊള്ളുന്നു. അതേസമയം ബാലന്‍സ് ഷീറ്റ് കമ്പനിയുടെ അസറ്റ്സ്, ലയബിലിറ്റീസ്, ഇക്വിറ്റി എന്നിവ കാണിക്കുന്നു.

ബിസിനസ് സ്റ്റെബിലിറ്റിക്കായി 4 ബാങ്ക് അക്കൗണ്ടുകള്‍

കമ്പനിയുടെ സാമ്പത്തികം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ബിസിനസിലെ ക്യാഷ്ഫ്ളോ മാനേജ് ചെയ്യുന്നതിനും നാല് ബാങ്ക് അക്കൗണ്ടുകള്‍ ആവശ്യമാണ്. ഓരോ അക്കൗണ്ടിനും അതിന്റേതായ പ്രത്യേക ഉദ്ദേശ്യങ്ങളുണ്ട്. പണം ഉചിതമായി ഉപയോഗിക്കാനും പരമാവധി പ്രോഫിറ്റ് ഉറപ്പുവരുത്താനും ഇവ സഹായിക്കുന്നു. ഈ അക്കൗണ്ടുകളിലേക്ക് ഫണ്ടുകള്‍ വേര്‍തിരിക്കുന്നതിലൂടെ, ഭാവിയിലെ വളര്‍ച്ചയ്ക്കും അപ്രതീക്ഷിത ചെലവുകള്‍ക്കുമായി ഒരു സെക്യൂരിറ്റി റിസേര്‍വ് നിര്‍മിക്കപ്പെടുന്നു. ചെലവുകള്‍ വഹിക്കുന്നതിനും നികുതി അടയ്ക്കുന്നതിനും ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ആവശ്യമായ പണം തങ്ങളുടെ പക്കലുണ്ടെന്ന് ബിസിനസുകള്‍ക്ക് തിരിച്ചറിവുണ്ടാകാനും ഇവ സഹായകരമാകുന്നു.

ഉറപ്പുവരുത്താം എഫക്റ്റീവ് ക്യാഷ്ഫ്ളോ

ബിസിനസില്‍ പണം ഉണ്ടെങ്കില്‍ മാത്രമേ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകുകയുള്ളൂ. കയ്യില്‍ റെഡി ക്യാഷ് ഉണ്ടെങ്കില്‍ അത് ഉടമസ്ഥന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശരിയായി തയാറാക്കിയ ക്യാഷ്ഫ്ളോ മാനേജ്മെന്റ് സിസ്റ്റം കച്ചവടത്തില്‍ ബാര്‍ഗെയ്നിംഗ് പവര്‍ ഉയര്‍ത്തുന്നു.

സപ്ലൈയര്‍, കസ്റ്റമര്‍ എന്നിവരോടുള്ള ഒട്ടും പതറാതെയുള്ള ഇടപാടുകള്‍ സാധ്യമാക്കാന്‍ ഇവ സഹായിക്കുന്നു. 'CASH IS KING' എന്നത് ബിസിനസ് ലോകത്ത് കേട്ടുവരുന്ന ഒരു ചൊല്ലാണ്. എന്നാല്‍ അതിശയ മെന്തെന്നാല്‍, പല സംരംഭകര്‍ക്കും തങ്ങളുടെ ക്യാഷ്ഫ്ളോ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. ലോകത്തിലെ ചെറുതും ഇടത്തരവുമായ മിക്ക ബിസിനസുകളും ഉപയോഗിക്കുന്ന ഫൈനാന്‍ഷ്യല്‍ സോഫ്‌റ്റ്വെയറായ QUICKBOOKS അവകാശപ്പെടുന്നത് - 62% ബിസിനസുകളും ക്യാഷ്ഫ്ളോ പ്രശ്നങ്ങള്‍ കാരണം കഷ്ടപ്പെടുന്നവരാണെന്നാണ്.

അതുപോലെ, BUSINESS INSIDER പറയുന്നത് 82% ബിസിനസുകള്‍ പരാജയപ്പെടാനുള്ള കാരണവും മികച്ചൊരു ക്യാഷ്ഫ്ളോ മാനേജ്മെന്റ് കമ്പനികളില്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ്.

കൂടുതൽ അറിയാൻ : https://www.numberone.academy/

Related Articles

Next Story

Videos

Share it