ഫാഷന്‍, സിനിമ, രുചിവൈവിധ്യം... സെന്റര്‍ സ്‌ക്വയര്‍ മാള്‍ വീണ്ടും ഉഷാര്‍

കൂടുതല്‍ സൗകര്യങ്ങളും പുതുമകളും ഒരുക്കി പത്താം വര്‍ഷത്തിലേക്ക്
Centre Square Mall
Centre Square Mall
Published on

ഷോപ്പിംഗ്, സിനിമ, ഭക്ഷണം, വിനോദം! പിന്നെ കുറച്ച് നേരം ഒന്ന് റിലാക്സായി ഇരിക്കണം. വല്ലപ്പോഴും വീണുകിട്ടുന്ന അവധിയില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഷോപ്പിംഗ് മാളുകളിലേക്ക് ഇറങ്ങുന്നവരുടെ ലക്ഷ്യമിതാണ്. അപ്പോഴും ആശങ്കപ്പെടുത്തുന്ന ഒന്നുണ്ട്. അനങ്ങാന്‍ വയ്യാത്ത തിരക്ക്. ബില്ല് ചെയ്യുന്നിടത്തെ നീണ്ട ക്യൂ.

ഹോ! വരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്ന നിമിഷം. പക്ഷേ, തിരക്ക് നിറഞ്ഞ കൊച്ചി നഗരത്തില്‍ ഇങ്ങനെ വിഷമിപ്പിക്കാത്തൊരു മാളുണ്ട്. കൊച്ചിയുടെ ഹൃദയമേഖലയായ എം.ജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാള്‍. വലിയ തിരക്കോ ബഹളമോ സെന്റര്‍ സ്‌ക്വയറിലില്ല. സ്വസ്ഥമായി വന്ന് പോകാം. അത് തന്നെയാണ് പലരെയും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്ന മുഖ്യഘടകവും. പത്താം വാര്‍ഷിക നിറവിലാണ് സെന്റര്‍ സ്‌ക്വയര്‍.

ഫുഡ് കോര്‍ട്ടിലെ വൈവിധ്യം

പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'കോസ്റ്റ്' എന്ന പുതിയൊരു ഫുഡ് കോര്‍ട്ടും മാളില്‍ തുടങ്ങി. ലോകമെമ്പാടുമുള്ള 17 വ്യത്യസ്ത രുചികളെയും പാചകരീതികളെയും പരിചയപ്പെടുത്തി കൊച്ചിക്ക് ഒരു പുതിയ ഡൈനിംഗ് അനുഭവം നല്‍കുകയാണ് ലക്ഷ്യം. പതിനൊന്ന് കിച്ചനുകള്‍ ആരംഭിച്ചുകഴിഞ്ഞു. വൈകാതെ മൂന്നെണ്ണം കൂടി കോസ്റ്റിന്റെ ഭാഗമാകും.

ഒരേസമയം 750 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള കോസ്റ്റിന്റെ ഉദ്ഘാടനം സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയാണ് നിര്‍വഹിച്ചത്. നേരത്തെ മാളില്‍ ഒരേസമയം 250 പേര്‍ക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. ഇതാണ് കൂടുതല്‍ പേര്‍ക്കിരിക്കാവുന്ന വിധം വിപുലമാക്കിയത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എം.ജി റോഡില്‍ ജോലിക്കാര്‍ക്കും കുടുംബത്തോടൊപ്പം വരുന്നവര്‍ക്കും ഭക്ഷണം കഴിക്കാവുന്ന റസ്റ്റൊറന്റുകളുടെ എണ്ണം വളരെ കുറഞ്ഞത് ഇവിടെയെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. സെന്റര്‍ സ്‌ക്വയര്‍ മാളിന് ഇത് പരിഹരിക്കാനാകുന്നുണ്ടെന്നാണ് സന്ദര്‍ശകരുടെ പൊതു അഭിപ്രായം.

ഷെഫ് പിള്ളയുടെ 'യുണൈറ്റഡ് കോക്കനട്ട്' എന്ന ഭക്ഷണശാലയും വൈകാതെ സെന്റര്‍ സ്‌ക്വയര്‍ മാളിന്റെ ആകര്‍ഷണമാകും. 5,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ഈ റസ്റ്റൊറന്റും 'കേക്കിംഗ്' എന്ന പ്രീമിയം പേസ്ട്രി ഷോപ്പും കൂടി തുടങ്ങുന്നതോടെ ഈ ഫുഡ് കോര്‍ട്ടില്‍ ആളുകൂടുമെന്നാണ് പ്രതീക്ഷ.

പത്താം വാര്‍ഷികം

കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സെന്റര്‍ സ്‌ക്വയര്‍ മാള്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അപ്പാരല്‍ ഗ്രൂപ്പിന്റെ R&B, ABFRL, Soch, Toni & Guy, Tip & Toe ഇങ്ങനെ നീളുന്നു പുതിയ ബ്രാന്‍ഡഡ് സ്റ്റോറുകളുടെ നിര. ലക്ഷ്വറി റെസ്റ്റ് റൂം, പ്രയര്‍ റൂം, മോഡേണ്‍ ടോയ്‌ലറ്റ് എന്നിവയെല്ലാം ഇപ്പോള്‍ മാളിലുണ്ട്.പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള 'ടണ്‍ ടണാ ടണ്‍' ആഘോഷങ്ങളുടെ ഭാഗമായി ഇനിയുള്ള മാസങ്ങളില്‍ മംമ്ത മോഹന്‍ദാസ്, നിഖില വിമല്‍ തുടങ്ങി ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന ഇവന്റുകള്‍ക്കും ഗെയിമുകള്‍ക്കും മാള്‍ സാക്ഷ്യം വഹിക്കും. ഗെയിമുകളിലൂടെ ഗ്രാന്‍ഡ് ബമ്പര്‍ പ്രൈസായ മാരുതി ജിംനി, ബൈക്ക്, സ്വര്‍ണ നാണയങ്ങള്‍, എ.സി, സൗജന്യ ഹോളിഡേയ്സ്, സൗജന്യ സിനിമാ ടിക്കറ്റ് തുടങ്ങി ഒട്ടേറെ സമ്മാനങ്ങള്‍ നേടാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.

സമ്പൂര്‍ണ മാള്‍

ഷോപ്പിംഗ് മാള്‍ എന്നതിന്റെ പൂര്‍ണ അര്‍ത്ഥത്തോടെ പ്രവര്‍ത്തിക്കുന്ന മാളാണ് സെന്റര്‍ സ്‌ക്വയര്‍. ഹൈപ്പര്‍ മാര്‍ക്കറ്റുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളുള്ള ഫുഡ്കോര്‍ട്ടുണ്ട്. ഫാഷന്‍, വിനോദം, മികച്ച പാര്‍ക്കിംഗ് സൗകര്യം എന്നിവയുമുണ്ട്. ഏഴ് നിലകളുള്ള മാളില്‍ റീറ്റെയ്ല്‍ സ്പേസ് മാത്രം അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റാണ്.

മള്‍ട്ടിപ്ലക്സായ സിനിപൊളിസ് എതാനും വര്‍ഷം അടഞ്ഞുകിടന്നത് സന്ദര്‍ശകരെ സങ്കടപ്പെടുത്തിയിരുന്നു. ഇപ്പോള്‍, മള്‍ട്ടിപ്ലെക്സ് വീണ്ടും സജീവമായത് മാളിനും സന്ദര്‍ശകര്‍ക്കും ഉണര്‍വായിട്ടുണ്ട്. ഇതോടൊപ്പം മാളിന്റെ പാര്‍ക്കിംഗ്,റെസ്റ്റ് റൂം, കവാടം, ലിഫ്റ്റ് തുടങ്ങിയവ കൂടുതല്‍ മികവുറ്റതാക്കിയിട്ടുണ്ട്. അതോടൊപ്പം പുതിയ, വലിയ ബ്രാന്‍ഡുകള്‍ കൂടി ഇനി മാളിന്റെ ഭാഗമാകുകയുമാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സെന്റര്‍ സ്‌ക്വയറിന് സജീവ സാന്നിധ്യമുണ്ട്. പരമ്പരാഗത രീതികളിലൂടെയും അല്ലാതെയും പങ്കുവെയ്ക്കുന്ന മാളിന്റെ വിശേഷങ്ങളും വര്‍ത്തമാനങ്ങളും ശ്രദ്ധ നേടാറുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com