രോഗപ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാരത്തിനും ഉപഭോക്താക്കള്‍ പുതുവഴി തേടുന്നു

ലോക ചരിത്രത്തില്‍ ദിശാമാറ്റം സംഭവിച്ച വര്‍ഷമായിട്ടാണ് 2020-21 രേഖപ്പെടുത്തുക. കോവിഡ് -19 മഹാമാരി പിടിച്ചുലച്ച ആ വര്‍ഷം ജനങ്ങളുടെ ജീവതത്തെയും അവരുടെ ജോലിയേയും ആശയവിനിമയം ചെയ്യുന്ന രീതിയിലുമെല്ലാം സമൂലമായ മാറ്റങ്ങള്‍ വരുത്തി. കോവിഡ് 19 ന്റെ പ്രഭാവം ജനങ്ങളുടെ ജീവിതത്തെയും അവരുടെ ജീവതമാര്‍ഗ്ഗങ്ങളെയും ഇപ്പോഴും മാറ്റിക്കൊണ്ടിരിക്കുകയാണെങ്കിലും, ആരോഗ്യത്തെയും ജീവിത രീതിയേയും സംബന്ധിച്ചുള്ള കരുതല്‍ ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്.

കോവിഡിന് മുമ്പ് ജിമ്മും ഫിറ്റ്നസ് സെന്ററുകളും ചെറുപ്പക്കാരുടെ ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ മഹാമാരി സ്വന്തം ശരീരത്തെ എങ്ങനെ പരിപാലിക്കണമെന്ന കാര്യത്തില്‍ ആളുകള്‍ കൂടുതല്‍ യുക്തിസഹമായി ചിന്തിക്കുന്നതിന് കാരണമായിരിക്കുന്നു. ഇതിന് കാരണം ഇന്നത്തെ ജീവിതരീതി മൂലമുണ്ടാകുന്ന ആരോഗ്യ ചിലവിലുണ്ടായിട്ടുള്ള വലിയ വര്‍ധനയാണ്. സ്വയം പരിരക്ഷ ഇപ്പോഴത്തെ ഒരു അനിവാര്യതയായി മാറിയിരിക്കുന്നു. ആരോഗ്യപരിപാലനത്തിന്റെ കാര്യത്തില്‍ സമഗ്രവും അതോടൊപ്പം രോഗത്തെ ചെറുക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ക്കുമാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ പോഷകവും അതുപോലെ പരമാവധി പ്രതിരോധ ശേഷിയും ആര്‍ജ്ജിക്കാനാണ് പതിവ് വ്യായമത്തോടൊപ്പം ശ്രദ്ധിക്കുന്നത്.
പോഷക കുറവ് നികത്തല്‍
സാധാരണ ഭക്ഷണം കൊണ്ടുമാത്രം ആവശ്യമുളള പോഷകങ്ങള്‍ ലഭ്യമാകുന്നില്ലെന്ന കാര്യത്തില്‍ ഇന്ന് ജനങ്ങള്‍ ബോധവാന്മാരാണ്. ഇതാണ് ഡയറ്ററി സപ്‌ളിമെറ്റുകളിലേക്കും അതുപോലെ വൈറ്റമിന്‍ സപ്‌ളിമെറ്റുകളിലുമുള്ള അവരുടെ ശ്രദ്ധ വര്‍ദ്ധിക്കാന്‍ കാരണം. സമ്പൂര്‍ണമായ ആരോഗ്യ പരിപാലനത്തിന് ജനങ്ങള്‍ ഹെല്‍ത്ത് സപ്‌ളിമെന്റുകളിലും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഉത്പന്നങ്ങളിലും പതിവ് വ്യായാമങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
പകര്‍ച്ചവ്യാധി വ്യാപിച്ചതിന് ശേഷം ന്യുട്രീഷ്ണല്‍ സപ്‌ളിമെന്റ്ുകള്‍ക്കും ജൈവ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കുമുള്ള ആവശ്യത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നാണ് ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ കോവിഡ് 19 കണ്‍സ്യൂമര്‍ സെന്റിമെന്റ് സര്‍വെയില്‍ വ്യക്തമായത്. ആരോഗ്യപരമായും മാനസികമായും നിരവധി വെല്ലുവിളികള്‍ നേരിട്ട് ഒറ്റപ്പെട്ടു കഴിയേണ്ടി വന്ന കാലത്ത് ഇവ ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു.
പാരമ്പര്യരീതിയിലേക്ക് മടങ്ങുക എന്നതാണ് ഇന്ന് കണ്ടുവരുന്ന മറ്റൊരു പ്രവണത. ഉപഭോക്താക്കള്‍ പ്രത്യേകിച്ചും യുവാക്കള്‍ ആരോഗ്യത്തിനും
പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും ജൈവ ഉത്പന്നങ്ങളെ ആശ്രയിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്.
ഗൂഗിളിലെ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയുന്നത് രോഗശമന ശേഷിയുള്ള മഞ്ഞള്‍, ഇഞ്ചി, തുളസി, നെല്ലിക്ക എന്നിവയുടെ ഉപയോഗത്തില്‍ 51 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നാണ്. അതുപോലെ പരമ്പരാഗത ഒറ്റമൂലി ചികില്‍സയിലും താല്‍പര്യം വര്‍ധിച്ചു.
മഹാമാരി തുടങ്ങിയതോടെ, പരമ്പരാഗത ഭക്ഷണരീതികള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയാണ് നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ ചെയ്തത്. തുളസി, അശ്വഗന്ധ, ഇരട്ടിമധുരം തുടങ്ങിയ ആയുര്‍വേദ ഉത്പന്നങ്ങള്‍ക്ക് പ്രത്യേകിച്ചും യുവാക്കള്‍ക്കിടയിലെ സ്വീകാര്യത വര്‍ധിക്കുകയാണ്.
ആയുര്‍വേദത്തിനും യോഗയ്ക്കും ആഗോള സമൂഹത്തില്‍ കൂടുതല്‍ താല്‍പര്യമുണ്ടാകുകയും അതുവഴി ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കള്‍ക്കും പാചകരീതികള്‍ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നുവെന്നാണ് കാര്‍വെ ഇന്‍സൈറ്റ് വ്യക്തമാക്കുന്നത്.
ആംവേയുടെ ന്യൂട്രിലൈറ്റ് ച്യവനപ്രാശത്തിന്റ കാര്യമെടുക്കുക, ആയുര്‍വേദവിധിപ്രകാരം ഉന്മേഷവും ഊര്‍ജ്ജ്വസ്വലതയും ശക്തിയും വീണ്ടെടുക്കാന്‍ സഹായിക്കുന്നതാണ് ഇത്്. ആംവേ പോലുള്ള കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഉത്പന്നങ്ങള്‍ക്കായുള്ള ആവശ്യക്കാരുടെ എണ്ണം ഇക്കാലത്തു വര്‍ധിക്കുകയാണ് ഉണ്ടായത്.പ്രത്യേകിച്ചും ശ്വാസകോശ ആരോഗ്യത്തിനും അതുപോലെ, പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ നല്ല രീതിയില്‍ വര്‍ദ്ധിച്ചു.
ഗുണനിലവാരവും ഗവേഷണ വികസനവും പുതു ഉത്പന്നങ്ങളും ഹെല്‍ത്ത് സപ്‌ളിമെന്റുകള്‍ക്കും ഹെര്‍ബല്‍ ചേരുവകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും പോഷകാഹാര ഉത്പന്നങ്ങളുടെ ഗുണനിലവാരം, ഉറവിടം, ഉത്പാദനം എന്നിവയുടെ നിലവാവരത്തില്‍ കുറവു വന്നിട്ടുണ്ട്. ഉത്പന്നങ്ങളുടെ സുരക്ഷയിലും, ശുദ്ധിയിലും അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരത്തിലുമുള്ള സുതാര്യതയാണ് ഇന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ്, ആംവേ പോലുള്ള കമ്പനികള്‍ വിത്തു മുതല്‍ ഡയറ്ററി സപ്‌ളിമെന്റു വരെയുള്ള യാത്രയില്‍ ഉയര്‍ന്ന ഗുണനിലവാരവും ഉത്പാദന പ്രക്രിയയില്‍ സുതാര്യതയും ഉറപ്പുവരുത്തുന്നത്. ഇങ്ങനെ ആംവേയുടെ പരമ്പരാഗത ഔഷധസസ്യ ശ്രേണിയില്‍ ഉപയോഗിക്കുന്ന ചേരുവകള്‍, ഔഷധസസ്യങ്ങളുടെ ശരിയായ ഇനം ഗുണനിലവാരം എന്നിവ ഉറപ്പാക്കാന്‍ ഡിഎന്‍എ രേഖപ്പെടുത്തിയാണ് ചെയ്യുന്നത്.
ആംവേയില്‍ നിന്നുള്ള എല്ലാ ന്യൂട്രിലൈറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ശാസ്ത്രീയ ഗവേഷണത്തിന്റെ ശക്തമായ പാരമ്പര്യമുണ്ട്, അത് മികച്ചതും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാക്കി മാറ്റുന്നു. സുസ്ഥിരമായ ജൈവ കൃഷി രീതിയുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലും മെക്സിക്കോയിലും, ബ്രസിലിലുമായി 6000ത്തോളം ഏക്കര്‍ സര്‍ട്ടിഫൈയിഡ് ഭൂമിയിലാണ്് ആംവേ ജൈവ കൃഷി നടത്തുന്നത്. ഇന്ത്യയിലും 'ന്യട്രിസെര്‍ട്ടി'ന്റെ അംഗീകാരമുള്ള 12ഓളം ഫാമുകള്‍ കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലായുണ്ട്. ഇവിടെനിന്നാണ് ന്യൂട്രിലൈറ്റ് സപ്‌ളിമെന്റുകള്‍ക്ക് ആവശ്യമായ കറുവപട്ട, കടുംപുളി, ചക്കരക്കൊല്ലി, ജെമന്തി, മാതളം, മഞ്ഞള്‍, ഇഞ്ചി, തുടങ്ങി നിരവധി ഔഷധ സസ്യങ്ങള്‍ സംഭരിക്കുന്നത്.




ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായ യുവാക്കളുടെ മാറിവരുന്ന പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ആംവേ ശ്രദ്ധ ചെലുത്തുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരവും നൂതനമായ രീതികളുമാണ് ആംവേയുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നത്.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളെ സാക്ഷാല്‍ക്കരിക്കുന്നതിനായി നൂതന രീതികളും ഗുണനിലവാരം ഉറപ്പുവരുത്തിയാണ് ആംവേ പോഷകാഹാരത്തിലും, ഡയറ്ററി സപ്‌ളിമെന്റുകളിടെയും വിപണിയില്‍ മുന്‍നിരയിലെത്തിയത്.


Disclaimer: This is an advertorial feature


Impact Team
Impact Team  

Related Articles

Next Story

Videos

Share it