കസ്റ്റമൈസ്ഡ് ടീ ഷര്‍ട്ട് രംഗത്ത് രാജ്യാന്തര ബ്രാന്‍ഡാകാന്‍ ഫാബ്‌ലൈന്‍

കെ.ടി.എം ബൈക്ക് ഷോറൂമില്‍ അടുത്തിടെ പോയപ്പോള്‍ അവിടുത്തെ ജീവനക്കാരെല്ലാം ബൈക്കുകളോടും അവിടുത്തെ ഇന്റീരിയറിനോടും ചേര്‍ന്നു നില്‍ക്കുന്ന ലോഗോ പതിച്ച നല്ല കലക്കന്‍ ടീ ഷർട്ടുകൾ അണിഞ്ഞു നിൽക്കുന്നു. 'മൈജി'യിലും 'അജ്ഫാനി'ലും അവരുടെ ലോഗോ പ്രിന്റ് ചെയ്ത ടീ-ഷര്‍ട്ടിലാണ് ജീവനക്കാര്‍. ഫലൂഡ കഴിക്കാന്‍ 'ഫലൂഡ നേഷനി'ലെത്തിയാല്‍ അവിടെയും കാണാം ട്രെന്‍ഡിയായ ടീ ഷര്‍ട്ടും തൊപ്പിയുമണിഞ്ഞ ജീവനക്കാരെ. ഇവര്‍ക്കെല്ലാം കസ്റ്റമൈസ്ഡ് ടീ ഷര്‍ട്ട് നിര്‍മിച്ചു നല്‍കുന്നത് മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്, ഫാബ്‌ലൈന്‍ വെഞ്ച്വേഴ്‌സ്.

ഗുണമേന്മയും പുത്തന്‍ ട്രെന്‍ഡും, ബജറ്റിനിണങ്ങിയ വിലയും ഉറപ്പു നല്‍കുന്നതിനാലാണ് രാജ്യാന്തര തലത്തിലേക്ക് വിപണി വ്യാപിപ്പിക്കാന്‍ ഫാബ്‌ലൈന് കഴിയുന്നത്. സൗകര്യങ്ങള്‍ കൊണ്ടും ഉത്പാദന ക്ഷമത കൊണ്ടും ഇന്ന് കേരളത്തില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ടീ ഷര്‍ട്ട് മാനുഫാക്ചറിംഗ് കമ്പനിയാണ് ഫാബ്‌ലൈന്‍ എന്ന് സാരഥികള്‍ അവകാശപ്പെടുന്നു.

എല്ലാം പ്രിന്റ് ചെയ്യാം

ടീ-ഷര്‍ട്ട്, ഷര്‍ട്ട്, ഏപ്രന്‍, പാന്റ്‌സ്, കോട്ടുകള്‍, യൂണിഫോം എന്നിവ നിര്‍മിച്ചു നല്‍കുന്ന മറ്റേതൊരു രാജ്യാന്തര ബ്രാന്‍ഡിനെക്കാളും ബജറ്റിനിണങ്ങുന്ന വിലയാണ് ഫാബ്‌ലൈനുള്ളത് എന്നതിനാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയെടുക്കാനും ഇവര്‍ക്ക് കഴിയുന്നു.

ഏത് ചിത്രവും അക്ഷരങ്ങളും വരകളും പേപ്പറിലോ ബോര്‍ഡുകളിലോ നിന്ന് വസ്ത്രത്തിലേക്ക് പകര്‍ത്തുന്ന സബ്ലിമേഷന്‍(Sublimation) , എംബ്രോയിഡറി വര്‍ക്കുകള്‍, ഡൈ-വര്‍ക്കുകള്‍, സ്‌ക്രീന്‍ പ്രിന്റിംഗ്, ഡി.ടി.എഫ് എന്നിവയെല്ലാം ഉപയോഗിച്ചുള്ള നിര്‍മാണ രീതിയാണ് പിന്തുടരുന്നത്. പ്രത്യേക ട്രെയിനിംഗ് നോടിയ ജീവനക്കാരും വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന മെഷിനറികളും ഗുണമേന്മ ഉറപ്പു നല്‍കുന്നു.

രാജ്യാന്തര ബ്രാന്‍ഡുകള്‍

ബിസിനസ് വിസിറ്റിംഗ് കാര്‍ഡുകളും ബ്രോഷറുകളും മറ്റും പ്രിന്റ് ചെയ്തായിരുന്നു തുടക്കം. പിന്നീട് പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ഗുണമേന്മയുള്ള യൂണിഫോം പ്രിന്റിംഗിന്റെ ആവശ്യകത കണ്ടായിരുന്നു മേഖലയിലേക്ക് ഫാബ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചത്. അധികം മാര്‍ക്കറ്റിംഗ് ഒന്നു ചെയ്യാതെ തന്നെ സംരംഭം വിജയിച്ചു.

ബജാജ്, യമഹ, മൈജി, നഹ്ദി, പാരഗൺ, കിവി ഐസ്ക്രീം, കെ.ടി.എം, സൈലം, അജ്ഫാന്‍, കെ.എഫ്.സി, സ്റ്റാര്‍ പൈപ്‌സ്, ഫലൂഡ നേഷന്‍, സ്റ്റോറീസ്, ഹാപ്പി ജാം തുടങ്ങി ആയിരത്തിലധികം പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഇതിനോടകം ഫാബ്‌ലെന്‍ യൂണിഫോം ടീ ഷര്‍ട്ടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇവന്റുകള്‍ക്കും ബ്രാന്‍ഡ് പ്രമോഷനും മറ്റുമായി നിരവധി ഓര്‍ഡറുകള്‍ ആണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ കമ്പനിയെ തേടിയെത്തിയതെന്നു ഡയറക്റ്റര്‍ ഇബ്രാഹിം കാട്ടിരി പറയുന്നു. സൗദി, ദുബായ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. സഹോദരനുമായി ഇബ്രാഹിം ആരംഭിച്ച സംരംഭം ഇപ്പോള്‍ നൂറ് പേരടങ്ങുന്ന ടീമായി വളര്‍ന്നു കഴിയുന്നു.


ഫാബ്‌ലൈന്‍ പുരസ്‌കാര നിമിഷങ്ങൾ


ഫാബ്‌ലൈനുമായി കൈകോര്‍ക്കാം

കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ ഫാബ്‌ലൈന് ഓഫീസുകളുണ്ട്. ദിവസേന 1500 ടീഷര്‍ട്ട് വരെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണ് മലപ്പുറത്തുള്ള നിര്‍മാണ യൂണിറ്റ്. കപ്പാസിറ്റി വര്‍ധിപ്പിക്കാനും ടീം സജ്ജമാണ്. കസ്റ്റമൈസ്ഡ് ടീഷര്‍ട്ട് നിര്‍മാണത്തില്‍ പ്രമുഖ ബ്രാന്‍ഡാകാനാണ് ഫാബ്‌ലൈന്‍ ലക്ഷ്യമിടുന്നത്. കൂടാതെ വ്യക്തിഗത ഉൽപ്പന്നങ്ങൾ എന്തും പ്രിന്റ് ചെയ്തു നൽകാൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും ഇവരുടെ പക്കലുണ്ട്.

രാജ്യാന്തര തലത്തില്‍ വിവിധ ഷോപ്പിംഗ് മാളുകള്‍, റീറ്റെയ്ല്‍ തുണിക്കടകള്‍, പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയോട് ബന്ധിപ്പിച്ച് ഫാബ്‌ലൈന്റെ 'ടച്ച് പോയ്ന്റുകള്‍' ആരംഭിക്കാന്‍ ആണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ മേഖലയില്‍ വലിയ അവസരമാണെന്നിരിക്കെ ഫ്രാഞ്ചൈസി മോഡലില്‍ ഫാബ്‌ലൈനുമായി ചേര്‍ന്ന് സംരംഭം ആരംഭിക്കാനും അവസരമുണ്ട്.

സംരംഭത്തെക്കുറിച്ച് കൂടുതലറിയാനും

ഈ നമ്പറില്‍ ബന്ധപ്പെടാം: 9995230505

ഇ-മെയിൽ - venturesfabline@gmail.com

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it