ആംഫയര്‍: ബിസിനസ് വായ്പകൾ ഇനിയെളുപ്പം
ഒരു വായ്പയെടുക്കാനായുള്ള ഓട്ടം നിസാരമല്ല. പ്രത്യേകിച്ച് സമയത്തിന് വലിയ പ്രാധാന്യം നല്‍കുന്ന സംരംഭകരെ സംബന്ധിച്ച്. ഓരോ ബാങ്കുകെളയും സമീപിച്ച് പലിശ നിരക്കും ലഭിക്കുന്ന തുകയും അറിയണം. അത് പെട്ടെന്ന് ലഭ്യമാകുമോ എന്ന് നോക്കുന്നതു തുടങ്ങി അതിനാവശ്യമായ പേപ്പറുകള്‍ ശരിയാക്കുന്നതു വരെ നീളുന്ന നിരവധി ജോലികള്‍. എന്നാല്‍ ഇതെല്ലാം ഒരിടത്തു നിന്ന് തന്നെ അറിയാന്‍ അവസരമൊരുക്കി വായ്പ പെട്ടെന്ന് ലഭ്യമാക്കാന്‍ സഹായിക്കുന്ന വിശ്വസ്തമായ സ്ഥാപനം സഹായത്തിനെത്തിയാലോ? കേരളത്തിലെ നിരവധി സംരംഭകര്‍ക്ക് ഇത്തരം സേവനങ്ങളിലൂടെ കൈത്താങ്ങായി മാറുകയാണ് കോഴിക്കോട് ആസ്ഥാനമായുള്ള ആംഫയര്‍.
2006 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ബില്യന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസിനു കീഴിലുള്ള ആംഫയര്‍, ഇരുപതോളം മുന്‍നിര പുതുതലമുറ ബാങ്കുകളുമായും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് സംരംഭകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നത്.
ബാങ്കുകളെയും അവര്‍ നല്‍കുന്ന വായ്പകളെയും താരതമ്യം ചെയ്യാനുള്ള പ്ലാറ്റ് ഫോമായും ആംഫയര്‍ പ്രവര്‍ത്തിക്കുന്നു. ഈട് വെച്ചും ഇല്ലാതെയുമുള്ള വായ്പകള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ലഭ്യമാക്കുകയാണ് ആംഫയര്‍ ചെയ്യുന്നത്. രണ്ടായിരത്തിലേറെ പേര്‍ ഇതിനോടകം ഈ സ്ഥാപനം മുഖേന വായ്പയെടുത്തിയിട്ടുണ്ട്.
5 ലക്ഷം രൂപ മുതല്‍ 50 കോടി വരെയുള്ള ബിസിനസ് വായ്പകള്‍ ആംഫയര്‍ ചെയ്തുനല്‍കുന്നുണ്ടെന്ന് ബില്യന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകന്‍ രഞ്ജു കെ.പി. പറയുന്നു. ചുരുങ്ങിയത് ഒരു കോടി രൂപ വിറ്റുവരവുള്ള കമ്പനികള്‍ക്കാണ് ആംഫയര്‍ മുന്‍ഗണന നല്‍കുന്നത്.
ഉപഭോക്താവില്‍ നിന്ന് ഒരു രൂപ പോലും ഈടാക്കാതെയാണ് സേവനങ്ങള്‍ നല്‍കുന്നത്. ബാങ്കുകളുമായി സഹകരിച്ച് അവരുടെ ചാനല്‍ പാര്‍ട്ണര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ആംഫയറിന്റെ സേവനം കേരളത്തില്‍ എല്ലായിടത്തും ലഭ്യമാക്കുന്നുണ്ട്. കൊച്ചി പാലാരിവട്ടത്തുള്ള ഓഫീസ് വഴിയാണ് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എത്താത്തിടങ്ങളില്‍ അതാത് ബാങ്കുകളുടെ മനുഷ്യവിഭവ ശേഷി പ്രയോജനപ്പെടുത്തി, സേവനങ്ങള്‍ എത്തിക്കാനും ആംഫയറിന് കഴിയുന്നു.
കാലത്തിനൊത്ത് സാങ്കേതികവിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഓണ്‍ലൈനും ഓഫ്‌ലൈനും സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് സേവനങ്ങളാണ് ആംഫയര്‍ നല്‍കുന്നത്. സോഷ്യല്‍മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ ക്യാമ്പയ്ന്‍ ചെയ്ത് ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുകയാണ് കമ്പനി ചെയ്യുന്നത്. കമ്പനിയെ കൂടുതല്‍ സാങ്കേതിക വല്‍കരിച്ച് പാന്‍ ഇന്ത്യന്‍ കമ്പനിയാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും 2030 ഓടെ ലിസ്റ്റഡ് കമ്പനിയാകാനുള്ള ശ്രമത്തിലാണെന്നും രഞ്ജു കെ.പി. പറയുന്നു.
ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
സാങ്കേതികവിദ്യ പുരോഗമിക്കുന്തോറും സാമ്പത്തിക കുറ്റകൃത്യങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. വായ്പയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നവര്‍ ഏറെയുണ്ട്. വായ്പാ സംബന്ധമായ സേവനങ്ങള്‍ക്കായി കമ്പനിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
വിശ്വാസ്യത, പരിചയസമ്പത്ത് ധനകാര്യ സേവനങ്ങള്‍ക്കായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളുടെ പൂര്‍വകാല പ്രവര്‍ത്തന ചരിത്രം മനസിലാക്കിയിരിക്കണം. അവരുടെ
വിശ്വാസ്യത എത്രത്തോളം ഉണ്ടെന്ന് അതിലൂടെ മനസിലാക്കാനാകും. ഒന്നരപ്പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ബില്യന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ കുറിച്ച് മുന്‍ ഉപഭോക്താക്കള്‍ നല്‍കിയ ആയിരത്തോളം ഗൂഗ്ള്‍ റിവ്യൂസ് ഉപഭോക്താക്കള്‍ക്ക് കാണാം.
സേവനരീതി
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക കമ്പനികളും ഒറ്റയാള്‍ സ്ഥാപനങ്ങളായിരിക്കും. തീരെ പ്രൊഫഷണലല്ലാത്ത ഇത്തരം സ്ഥാപനങ്ങളിലൂടെ മികച്ച സേവനം ലഭ്യമാകണമെന്നില്ല. എന്നാല്‍ 25 പേരടങ്ങുന്ന പ്രൊഫഷണല്‍ ടീമാണ് ആംഫയറിന്റേതെന്ന് രഞ്ജു പറയുന്നു.
വില്‍പ്പനാനന്തര സേവനം
വായ്പയെടുക്കുന്നതോടെ ഇത്തരം കമ്പനികളുടെ ഉത്തരവാദിത്വം തീരുന്നില്ല. വായ്പ അടച്ചു തീരുന്നതു വരെ ആംഫയര്‍ ഉപഭോക്താവിനൊപ്പം നില്‍ക്കുന്നു. കൃത്യമായി സാമ്പത്തിക അച്ചടക്കം പാലിച്ച് മുഴുവനും കൃത്യമായി അടച്ചുതീര്‍ക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ആംഫയര്‍ തയാറാകുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഉപഭോക്താവായവര്‍ ആംഫയറിനെ തന്നെ സമീപിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതുതന്നെയാണ് ആംഫയറിനെ മുമ്പോട്ടു കൊണ്ടുപോകുന്ന പ്രധാന ഘടകമെന്നും ടീം ആംഫയര്‍ പറയുന്നു.
ഫോണ്‍: 9946484836, ഇ-മെയ്ല്‍: info@amfyr.com. വെബ്‌സൈറ്റ്: www.amfyr.com.
(This is an impact feature originally published in Dhanam Business Magazine November 2nd issue 2023)