ബാങ്ക് ലോണ്‍ തരപ്പെടുത്താന്‍ ഇതാ ഒരു ഈസി വഴി!

ഒരു വായ്പ തരപ്പെടുത്താന്‍ നമ്മള്‍ എത്ര ബാങ്കില്‍ കയറിയിറങ്ങേണ്ടി വരും? ഇത്തരം അലച്ചിലൊന്നുമില്ലാതെ നിങ്ങളുടെ വരുമാനത്തിനും ക്രെഡിറ്റ് ഹിസ്റ്ററിക്കും അനുസരിച്ച് അനുയോജ്യമായ ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ തരപ്പെടുത്തിത്തരാന്‍ ഒരു പ്രൊഫഷണല്‍ സ്ഥാപനത്തിന്റെ സഹായമുണ്ടെങ്കിലോ? തലവേദനകള്‍ ഒഴിഞ്ഞില്ലേ? കോട്ടയം ആസ്ഥാനമായുള്ള പിഎഫ്‌സ് ലോണ്‍സ് ഹബ്ബ് കഴിഞ്ഞ 21 വര്‍ഷമായി നല്‍കുന്ന സേവനം അതാണ്.

പുതിയ കാര്‍ വാങ്ങാനോ അതോ യൂസ്ഡ് കാര്‍ റിഫിനാന്‍സിനോ വീട് വെയ്ക്കാനോ ഫ്ളാറ്റ് വാങ്ങാനോ വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പയ്ക്കോ ആയി വിവിധ ബാങ്കുകള്‍ കയറിയിറങ്ങാതെ നിങ്ങള്‍ക്ക് അനുയോജ്യമായവ പിഎഫ്എസ് ലോണ്‍സ് ഹബ്ബ് കണ്ടെത്തി തരും. പേപ്പര്‍ ജോലികള്‍ ഉത്തരവാദിത്തത്തോടെ പൂര്‍ത്തിയാക്കി സമയബന്ധിതമായി വായ്പയും നേടിത്തരും. ഇതിന് ഉപഭോക്താവ് യാതൊരു വിധത്തിലുള്ള ഫീസും നല്‍കേണ്ടതുമില്ല. ''ഞങ്ങളുടെ ഇടപാടുകാര്‍ക്ക് തികച്ചും സൗജന്യമായാണ് സേവനം നല്‍കുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തി, കൃത്യമായ സേവനം ഇതിനാണ് പിഎഫ്എസ് ലോണ്‍സ് ഹബ്ബ് മുന്‍തൂക്കം കൊടുക്കുന്നത്'' ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മനോജ് പുളിമൂട്ടില്‍ പറയുന്നു. കോട്ടയം ആസ്ഥാനമായുള്ള പുളിമൂട്ടില്‍ എഫ്എസിന്റെ സംരംഭമാണ് പിഎഫ്എസ് ലോണ്‍.

ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍
എല്ലാ പ്രമുഖ ബാങ്കുകളുടെയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും അംഗീകൃത സെയ്ല്‍സ് അസോസിയേറ്റാണ് ഇവര്‍. എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കാപ്പിറ്റല്‍, മാഗ്മ, ഹീറോ ഫിന്‍കോര്‍പ്പ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുമായെല്ലാം പിഎഫ്എസ് ലോണ്‍സ് ഹബ്ബ് അസോസിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. എച്ച് ഡി എഫ് സി ബാങ്കിന്റെ റീറ്റെയ്ല്‍ വായ്പകളുടെ സെയ്ല്‍സ് അസോസിയേറ്റായുള്ള ആ തുടക്കം ഗംഭീരമായി. 2019 സാമ്പത്തിക വര്‍ഷത്തില്‍ എച്ച് ഡി എഫ് സി ബാങ്കിന്റെ രാജ്യത്തെ പ്രിഫേര്‍ഡ് സെയ്ല്‍സ് അസോസിയേറ്റ് അവാര്‍ഡും പിഎഫ്എസ് ലോണ്‍സ് ഹബ്ബിനെ തേടിയെത്തി.
ഇതുകൂടാതെ ബാങ്കുകളുടെ അഗ്രിഗേറ്റര്‍ എന്ന പദവിയും ഇവര്‍ക്കുണ്ട്. എല്ലാവിധ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പിഎഫ്എസ് ലോണ്‍സ് ഹബ്ബ് നല്‍കുന്നുണ്ട്. ''ഭാരതി ആക്‌സയുടെ പ്രയോറിറ്റി പാര്‍ട്ണറാണ് ഞങ്ങള്‍. ഒരു വ്യക്തിക്ക് വേണ്ട എല്ലാവിധ ഇന്‍ഷുറന്‍സുകളും ഞങ്ങള്‍ ലഭ്യമാക്കുന്നുണ്ട്'' മനോജ് പറയുന്നു.
ഒരാള്‍ക്ക് വേണ്ട എല്ലാ സാമ്പത്തിക സേവനങ്ങളും നല്‍കുന്ന വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായി മാറുക എന്നതാണ് പി എഫ് എസ് ലോണ്‍സ് ഹബ്ബിന്റെ ലക്ഷ്യം. നിലവില്‍ കേരളത്തില്‍ എല്ലായിടത്തും പിഎഫ്എസ് ലോണ്‍സ് ഹബ്ബിന്റെ സേവനം ലഭ്യമാണ്. കോട്ടയത്ത് രണ്ടും കൊച്ചിയില്‍ ഒരു ഓഫീസും പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 7034421234, വെബ്സൈറ്റ്: pfsloanshub.com, ഇ മെയ്ല്‍: info@pfsloanshub.com.

Disclaimer: This is a sponsored feature
Impact Team
Impact Team  

Related Articles

Next Story

Videos

Share it