Begin typing your search above and press return to search.
ഫുഡ് ഡെലിവറിയിലെ പുതിയ മുഖമായി 'ഈറ്റിക്കോ'
ചെറുതോ, വലുതോ ആകട്ടെ ഒരു സംരഭം ആരംഭിക്കുവാന്‍ ആദ്യം ആവശ്യമായ മുതല്‍ക്കൂട്ടും മൂലധനവും ആത്മവിശ്വാസമാണ്. പ്രതിസന്ധികളില്‍ ഭയന്നും തളര്‍ന്നും പിന്നോട്ട് പോകാതെ പുതുവഴികള്‍ കണ്ടെത്തി മുന്നോട്ടേക്ക് തന്നെ കുതിക്കുവാന്‍ അത് നിങ്ങള്‍ക്ക് കൂട്ടാകും. ലോകമാകെ പ്രതിസന്ധിയിലായ കോവിഡ് കാലത്തും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി കൂടുതല്‍ ഉണര്‍വ്വോടെ തങ്ങളുടെ പ്രവര്‍ത്തന മേഖല ഊര്‍ജ്വസ്വലമാക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ഈറ്റികോ എന്ന സംരംഭത്തിനു പിന്നിലുള്ളത്. പ്രവാസിയും, ബിസിനസ്‌കാരനുമായ ഫവാസ് കൊല്ലരന്‍ സുഹൃത്തായ റെജില്‍ റഹ്മാന്‍ എന്നിവരുടെ ജീവിത വിജയത്തിന്റെ കഥ.
ഈറ്റിക്കോയുടെ തുടക്കം
സമ്പന്നമായ മലബാര്‍ ഭക്ഷ്യവിഭവങ്ങളെ കുറിച്ച് പഠിക്കാനും അനുഭവിക്കാനും പ്രദേശവാസികള്‍ക്ക് ഒരു വേദിയൊരുക്കുക എന്ന ആശയവുമായി ഫവാസ് കൊല്ലരന്‍, ഫൗണ്ടര്‍ റെജില്‍ റഹ്മാന്‍ എന്ന യുവ ഐറ്റി സംരംഭകന്റെ അടുത്ത് എത്തുന്നതോടെയാണ് ഈറ്റികോയുടെ പിറവി. സുഹൃത്തുക്കളായിരുന്ന ഇവര്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിച്ചവരാണ് അതുകൊണ്ട് തന്നെ ഒരു പുതിയ ബിസിനസ് തുടങ്ങുവാന്‍ വേണ്ടുവന്ന എല്ലാവിധ തയ്യാറെടുപ്പുകളും തുടങ്ങി. 2019ലാണ് ഈറ്റിക്കോ എന്ന പേരിലുള്ള ഫുഡ് ഡെലിവറി സംരംഭത്തിന് തുടക്കമിടുന്നത്. Howincloud എന്ന ഐറ്റി കമ്പനി ആണ് ഈ ആപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്തത്. മറ്റ് ഫുഡ് ടെക് കമ്പനികളുമായി മത്സരിക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ശരിയായ പ്രവര്‍ത്തനപരവും ഉയര്‍ന്ന നിലവാരമുള്ളതുമായ മൊബീല്‍ ആപ്പ് ആയിരുന്നു അത്. 'കമ്പനി സൃഷ്ടിച്ച ഹൈപ്പിന് പിന്നിലെ ഒരു പ്രധാന ഘടകം അതിന്റെ ബിസിനസ് മോഡലാണ്. അതേസമയം, ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് Eatiko രൂപകല്‍പ്പന ചെയ്തിരിക്കുന്നത്', ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ സൂഫി വസീം പറയുന്നു. എഡ്‌വിന്‍ റോയ് ആണ് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍. കേരളത്തിലെ ഒരു ചെറിയ പട്ടണമായ പെരിന്തല്‍മണ്ണയില്‍ ഫുഡ് ഡെലിവറി സര്‍വീസ് ആരംഭിക്കുന്നതിന്റെ എല്ലാവിധ വെല്ലുവിളികളും അവര്‍ നേരിട്ടു.
ആദ്യ കാലം അതിജീവനത്തിന്റെ കാലം
എല്ലാ സംരഭകര്‍ക്കുമെന്ന പോലെ ആദ്യ കാലം അതിജീവനത്തിന്റെ കാലമായിരുന്നു. ഈ മേഖലയിലെ വന്‍കിട കമ്പനികളെല്ലാം മെട്രോ നഗരങ്ങളില്‍ മാത്രം സേവനം ലഭ്യമാക്കിയപ്പോഴാണ് ഈറ്റിക്കോ ചെറു പട്ടണങ്ങളെ ലക്ഷ്യം വെച്ചത്. തുടക്കത്തില്‍ ഫോണ്‍ ചെയ്തു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി. ഇതിനിടയില്‍ ഈ ഉപഭോക്താക്കളെ ഫോണിലൂടെ ആപ്പ് ഉപയോഗിക്കാന്‍ പഠിപ്പിച്ചു. തുച്ഛമായ ലാഭത്തില്‍ കമ്പനിക്കു കുറച്ചു സമയം പ്രവര്‍ത്തിക്കേണ്ടി വന്നു, എന്നാല്‍ നിരാശരാകാതെ തങ്ങളുടെ പോരാട്ടം തുടരാന്‍ അവര്‍ തീരുമാനിച്ചു. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആളുകള്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാന്‍ പഠിക്കുകയും കോവിഡ് വന്നതോടെ ഓണ്‍ലൈന്‍ ബിസിനസ്‌ന്റെ സാധ്യത കൂടുകയും ചെയ്തു. റെസ്‌റ്റോറന്റ്കളില്‍ ലഭ്യമായ അതെ നിരക്കിലാണ് ഉപഭോക്താക്കളിലേക്ക് ഭക്ഷണം എത്തിക്കുന്നത്. റെസ്‌റ്റോറന്റുകള്‍ക്ക് ലഭിക്കുന്ന തുകയില്‍ നിന്ന് ചെറിയൊരു ശതമാനം തുക ഈടാക്കിയാണ് കമ്പനി വരുമാനം കണ്ടെത്തുന്നത്. 'ഒരു വലിയ ഡെലിവറി ഫഌറ്റ് പ്രൊെ്രെപറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ച്, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഡെലിവര്‍ ചെയ്യുക എന്നതാണ് ഈറ്റിക്കോയുടെ ലക്ഷ്യം' ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റെജില്‍ റഹ്മാന്‍ പറയുന്നു.
കൂടുതല്‍ സ്ഥലങ്ങളിലേക്ക്
സുഹൃത്തുക്കള്‍ ആരംഭിച്ച ഈറ്റിക്കോ എന്ന ഇരുവരുടേയും സംരഭത്തിന് ഈ രണ്ടു വര്‍ഷം കൊണ്ട് അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഉണ്ടായത്. ഇതിനകം 2021ലെ മികച്ച എമര്‍ജിങ് കമ്പനിയെന്ന നിലയില്‍ ഇന്ത്യന്‍ അച്ചീവേഴ്‌സ് അവാര്‍ഡും ഈ മലയാളി സംരംഭം നേടി. കേരളത്തില്‍ 10ലേറെ നഗരങ്ങളില്‍ ഔട്ട്‌ലെറ്റുകളുള്ള ഡെലിവറി ബിസിനസ് ശൃംഖലയായി സ്ഥാപനം വളര്‍ന്നു. ഈ വര്‍ഷം തന്നെ കേരളത്തിലെ എല്ലാ പട്ടണത്തിലും സര്‍വീസ് ലഭിക്കും, ഒപ്പം ഇന്ത്യയ്ക്ക് പുറത്തേക്കും ജിസിസി രാജ്യങ്ങളിലേക്കും ശാഖകള്‍ വ്യാപിക്കും എന്നാണ് കമ്പനി പറയുന്നത്. പുറത്തു നിന്നുള്ള നിക്ഷേപകരില്‍ നിന്ന് ഫണ്ട് ശേഖരിക്കാതെയാണ് ഈറ്റിക്കോ ഇതുവരെ നിലനിന്നിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് 1.6 ലക്ഷം ആക്റ്റീവ് യൂസേര്‍സും 800 ലേറെ റെസ്‌റ്റോറന്റ്‌സ് ശൃംഖലയും ഇപ്പോള്‍ Eatiko ക്കു ഉണ്ട്. നിലവിലെ സാങ്കേതിക ലോകത്ത്, വിപുലീകരിക്കാനും മുന്‍നിര ഓണ്‍ലൈന്‍ ഡെലിവറി സേവന പ്ലാറ്റ്‌ഫോമായി മാറാനും ഈറ്റിക്കോയ്ക്ക് കഴിവുണ്ട്.
'മറ്റു ഫുഡ് ടെക് കമ്പനികള്‍ ലോജിസ്റ്റിക്‌സ് മോഡലിലേക്ക് പവേശിക്കുമ്പോള്‍, ഡെലിവറി സമയം കാര്യക്ഷമമായി ഉപയോഗിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനിയുടെ സാരഥികള്‍ പറയുന്നു. അതിനാല്‍ അവര്‍ ഹൗവിന്‍ഫ്‌ളറ്റിലൂടെ ഈ പ്രശ്‌നം ഒപ്റ്റിമൈസ് ചെയ്തു; ഇത് ലോജിസ്റ്റിക്‌സ് വെല്ലുവിളികള്‍ പരിഹരിക്കുകയും ഡെലിവറി സേവനം മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.' ഫവാസ് കൂട്ടിച്ചേര്‍ത്തു.
Eatiko യുടെ സാധ്യതകള്‍
ഇപ്പോള്‍ ഫുഡ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കും, നേരിട്ട് ഈറ്റിക്കോയുമായി കയ്യൊപ്പുമുള്ള റെസ്‌റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കുന്നവര്‍ക്കും Eatiko ക്ലബ് കാര്‍ഡ് വഴി മികച്ച ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നു. കേരളത്തില്‍ എവിടെയുമുള്ള മികച്ച ഭക്ഷണം ലഭിക്കുന്ന
റെസോറന്റ്കളെ പരിചയപെടുത്തുന്നതിനും അവിടെങ്ങളില്‍ പോയി ഭക്ഷണം കഴിക്കാന്‍ സീറ്റ് റിസര്‍വ് ചെയ്യുവാനും സഹായിക്കും. എന്നതിനാല്‍ ഡെലിവെറിക്ക് പുറമെ ഡൈനിങ്ങ് മേഖലയില്‍ തങ്ങളുടെ കസ്റ്റമേഴ്‌സിന് മികച്ച സര്‍വീസ് നല്‍കാന്‍ സാധിക്കും. തുടങ്ങി ഈറ്റിക്കോ ഫ്രഷ്‌ലൂടെ
അവശ്യ സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഡെലിവറി ചെയ്തു വരുന്നു. ഭാവിയില്‍ Eatiko ഫുഡ് ഡെലിവെറിക്ക് പുറമെ ഈകോമ്മേഴ്‌സ് പ്ലാറ്റ്‌ഫോം ആയി വിപുലീകരിക്കും എന്ന് കമ്പനി വ്യക്തമാക്കി.
ഫോണ്‍ : +918111997770 ഇമെയില്‍ : info@eatiko.com
Disclaimer: This is an advertorial feature
Next Story
Videos